Connect with us

മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അന്ന് തന്നെ ​ഗായത്രി എന്നോട് കരഞ്ഞ് പറ‍ഞ്ഞിരുന്നു; ​ഗായത്രി വർഷ

Actress

മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അന്ന് തന്നെ ​ഗായത്രി എന്നോട് കരഞ്ഞ് പറ‍ഞ്ഞിരുന്നു; ​ഗായത്രി വർഷ

മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അന്ന് തന്നെ ​ഗായത്രി എന്നോട് കരഞ്ഞ് പറ‍ഞ്ഞിരുന്നു; ​ഗായത്രി വർഷ

നടി മീനു മുനീറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി നടി ​ഗായത്രി വർഷ. തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി അന്ന് തന്നെ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മിനു മുനീറിൻറെ ആരോപണങ്ങളെ ശരിവച്ച് ഗായത്രി വർഷ പറഞ്ഞത്. ടാ തടിയ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം.

അതിൽ ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവരുടെ ഭാര്യമാരുടെ വേഷങ്ങളിലായിരുന്നു ഞങ്ങൾ രണ്ടാളും എത്തിയിരുന്നത്. എപ്പോഴും സെറ്റിൽ വളരെ സന്തോഷത്തോടെ സംസാരിച്ച് നല്ലതുപോലെയിരിക്കുന്ന മീനു ഒരു ദിവസം വളരെ വിഷമത്തിൽ ആയിരുന്നു. ചോദിച്ചപ്പോൾ തലവേദനയാണെന്നാണ് പറഞ്ഞത്.

എന്നാൽ തന്നോട് മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് മിനു പറഞ്ഞിരുന്നു. മാത്രമല്ല, മുറയിലേയ്ക്ക് വരുമെന്നും വാതിൽ തുറക്കണമെന്നെല്ലാം പറഞ്ഞുവെന്നാണ് ​ഗായത്രി വർഷ പറയുന്നത്. എന്നാൽ മറ്റ് താരങ്ങളിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചൊന്നും അറിയില്ല. ഈ സിനിമയുടെ സെറ്റിൽ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നും ​ഗായത്രി വർഷ പറഞ്ഞു.

ആരെങ്കിലും പ്രതികരിച്ചാൽ അവരെ പ്രോത്സാഹിപ്പിക്കാൻ 50 ശതമാനം ആളുകൾ പോലും ഉണ്ടാകില്ല. പരാതിയുമായി വരുന്നവർ പരാതിയുമായി വരട്ടെ അതിന് വ്യക്തമായ നിയമനടപടി ഉണ്ടാകട്ടെ. കക്ഷി രാഷ്ട്രീയത്തിൽ ആരോപിതാക്കൾ എവിടെ നിൽക്കുന്നു എന്നത് ഇവിടെ വിഷയമാകരുത് എന്നാണ് തൻറെ നിലപാട് എന്നും ഗായത്രി വർഷ പറഞ്ഞു.

അതേസമയം മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീർ രംഗത്ത് എത്തിയത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് നടി മിനു മുനീർ പറയുന്നത്.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്.

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെയാണ് ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചതെന്നാണ് മിനു പറയുന്നത്. മാത്രമല്ല, മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈം ഗിക ചുവയോടെ സംസാരിച്ചുവെന്നും താരം പറഞ്ഞിരുന്നു. എന്നാൽ മണിയൻ പിള്ള രാജു ഈ ആരോപണങ്ങളെ തള്ളിയാണ് സംസാരിച്ചത്.

Continue Reading

More in Actress

Trending

Recent

To Top