Malayalam
മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളിയാല്‍ താന്‍ സിനിമയുടെ വര്‍ക്കുകള്‍ അപ്പോള്‍ തന്നെ ആരംഭിക്കും!
മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളിയാല്‍ താന്‍ സിനിമയുടെ വര്‍ക്കുകള്‍ അപ്പോള്‍ തന്നെ ആരംഭിക്കും!
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതം മേനോനും മോഹന്‍ലാലും ഒരു ബ്രഹ്മാണ്ഡ സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നില്ല.എന്നാൽ ഇപ്പോളിതാ മലയാള സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് പ്രശസ്ത സംവിധായകന് ഗൗതം മേനോന്. മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളിയാല്‍ താന്‍ സിനിമയുടെ വര്‍ക്കുകള്‍ അപ്പോള്‍ തന്നെ ആരംഭിക്കുമെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പിന്നീട് അത് യാഥാര്‍ത്ഥ്യമായില്ല. അടുത്തിടെ മമ്മൂട്ടിയുമായി ഒരു സിനിമ ചര്‍ച്ച ചെയ്തിരുന്നുവെന്നും പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്നും ഗൗതം മേനോന് പറഞ്ഞു.
ഫഹദ് ഫാസില്‍ നായകനായെത്തി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ട്രാന്‍സില്‍ ഗൗതം മേനോന് ഒരു പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.
gautham menon about mohanlal
