Connect with us

25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത കേസ്; ഗൗതമിയുടെ മുൻ മാനേജർ വീണ്ടും അറസ്റ്റിൽ

Actress

25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത കേസ്; ഗൗതമിയുടെ മുൻ മാനേജർ വീണ്ടും അറസ്റ്റിൽ

25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത കേസ്; ഗൗതമിയുടെ മുൻ മാനേജർ വീണ്ടും അറസ്റ്റിൽ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ​​ഗൗതമി. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായിമാറുന്നത്. ഇപ്പോഴിതാ നടിയുടെ സ്വത്ത് തട്ടിയെടുത്ത മുൻ മാനേജർ അഴകപ്പൻ(64) വീണ്ടും അറസ്റ്റിലായിക്കുന്നുവെന്നുളള വാർത്തകളാണ് പുറത്തെത്തുന്നത്.

ഗൗതമിയുടെയും സഹോദരൻ ശ്രീകാന്തിന്റെയും പേരിലുള്ള 25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് അഴകപ്പനെ കേരളത്തിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു സംഭവം.

19 വർഷംമുൻപ് സ്ത നാർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കുമ്പോഴാണ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി അഴകപ്പന്റെ പേരിൽ ഗൗതമി പവർ ഓഫ് അറ്റോർണി നൽകിയത്.

തുടർന്ന് ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള പലയിടങ്ങളിലെ സ്ഥലം വിൽക്കുകയും ഇതിൽനിന്ന് ലഭിച്ച പണമുപയോഗിച്ച് അഴകപ്പൻ തന്റെ കുടുംബാംഗങ്ങളുടെപേരിൽ സ്ഥലം വാങ്ങുകയുമായിരുന്നു.

ചില വിൽപ്പനകളിൽ പണത്തട്ടിപ്പും നടത്തി.ഗൗതമിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത ചെന്നൈ പോലീസ് കഴിഞ്ഞവർഷം കേരളത്തിൽനിന്നാണ് അഴകപ്പനെയും ഭാര്യയെയുമടക്കം ആറുപേരെ അറസ്റ്റ് ചെയ്തത്.

സിനിമ രം​ഗത്ത് ഒരു കാലത്ത് സജീവമായിരുന്ന നടി ആണ് ​ഗൗതമി. തമിഴ്, തെലുങ്ക് സിനിമളിൽ നിറഞ്ഞ് നിന്ന ​ഗൗതമി ഇടയ്ക്ക് മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. രജിനികാന്ത്, കമൽ ​ഹാസൻ തുടങ്ങിയ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ച ​ഗൗതമി അക്കാലത്ത് തരം​ഗം സൃഷ്ടിച്ചു.

അയലത്തെ അദ്ദേഹം എന്ന മലയാള സിനിമയിൽ മികച്ച പ്രകടനം ആയിരുന്നു ​ഗൗതമി കാഴ്ച വെച്ചത്. ഇന്നും സിനിമാ രം​ഗത്ത് ​ഗൗതമി ഉണ്ട്. അഭിനയത്തിന് പുറമെ വസ്ത്രാലങ്കാര മേഖലയിലും ​ഗൗതമി പ്രശസ്ത ആണ്. ചാറ്റ് ഷോ അവതാരക ആയും ​ഗൗതമി എത്തുന്നു. ​ഗൗതമിയുടെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

വ്യക്തി ജീവിതത്തിൽ പല പ്രതിസന്ധികളും ​ഗൗതമിക്ക് നേരിടേണ്ടി വന്നു, കാൻസർ ബാധിച്ച് ഏറെ നാൾ ചികിത്സയിൽ ആയിരുന്നു ​ഗൗതമി. 35ാം വയസ്സിലാണ് ​ഗൗതമിക്ക് സ്തനാർബുദം ബാധിക്കുന്നത്.

ഏറെ നാളത്തെ ചികിത്സകൾക്ക് ഒടുവിൽ ​ഗൗതമി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്ന് സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ​ഗൗതമി തയ്യാറാവുന്നു. നിരവധി ചാരിറ്റി സംഘടനകളുമായി ചേർന്നും ​ഗൗതമി പ്രവർത്തിക്കുന്നു.

More in Actress

Trending

Recent

To Top