Connect with us

ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ​ഗൗതമി

Actress

ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ​ഗൗതമി

ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ​ഗൗതമി

പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ​ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പല വ്യക്തികളിൽ നിന്നായി തനിക്കു ഭീഷണി വരുന്നുണ്ട്. സമീപ മാസങ്ങളിൽ ചെന്നൈയിലെ നീലാങ്കരൈയിലുള്ള ഒമ്പത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അളഗപ്പൻ എന്ന വ്യക്തി നിയമവിരുദ്ധമായി തൻറെ സ്വത്ത് കൈയടക്കിയതായി ഗൗതമി ആരോപിച്ചു.

കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് തർക്ക ഭൂമി സീൽ ചെയ്തിട്ടുണ്ട്. ചില അഭിഭാഷകർ ഭീഷണി മുഴക്കുന്നതായും ​ഗൗതമി പറയുന്നു. പ്രതിഷേധ പ്രകടനത്തിനു ചിലർ പദ്ധതിയിടുന്നുണ്ട്. അതു തന്നെ അപായപ്പെടുത്താനാണെന്നു സംശയിക്കുന്നതായും നടി പരാതിയിൽ പറയുന്നുണ്ട്.

തനിക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ച പോസ്റ്ററുകൾ ലഭിച്ചതായും അവർ പരാമർശിച്ചു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഗൗതമി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തനിക്ക് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവം ഉണ്ടാകാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അവർ പറഞ്ഞു. പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More in Actress

Trending

Recent

To Top