Connect with us

ഗബ്രിയ്ക്ക് വമ്പൻ സർപ്രൈസ് നൽകി ആ ഒരാൾ; ഗിഫ്റ്റ് കണ്ട് ഞെട്ടി താങ്ങാനാകാതെ ജാസ്മിൻ

Actor

ഗബ്രിയ്ക്ക് വമ്പൻ സർപ്രൈസ് നൽകി ആ ഒരാൾ; ഗിഫ്റ്റ് കണ്ട് ഞെട്ടി താങ്ങാനാകാതെ ജാസ്മിൻ

ഗബ്രിയ്ക്ക് വമ്പൻ സർപ്രൈസ് നൽകി ആ ഒരാൾ; ഗിഫ്റ്റ് കണ്ട് ഞെട്ടി താങ്ങാനാകാതെ ജാസ്മിൻ

ബിഗ് ബോസ് ഷോയില്‍ ഏറ്റവും അധികം വിമര്‍ശനം നേരിട്ട സൗഹൃദമായിരുന്നു ജാസ്മിന്‍ ജാഫറിന്റെയും ഗബ്രി ജോസിന്റെയും. പ്രണയമാണോ സൗഹൃദമാണോ എന്ന കണ്‍ഫ്യൂഷനാണ് ഇരുവര്‍ക്കും, ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നൊക്കെയുള്ള തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അതെല്ലാം തീരും എന്ന് പറഞ്ഞവരുമുണ്ട്.

എന്നാല്‍ ബഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം, സൗഹൃദം കൂടുതല്‍ ബലപ്പെടുത്തുകയായിരുന്നു ജാസ്മിനും ഗബ്രിയും. യൂട്യൂബില്‍ ഇരുവരും സജീവ സാന്നിധ്യമായി. ഒരുമിച്ചുള്ള ആഘോഷങ്ങളും ഫോട്ടോഷൂട്ടുകളും യാത്രകളുമൊക്കെയായി ജാസ്മിനും ഗബ്രിയും തങ്ങളുടെ സൗഹൃദം നിലനിര്‍ത്തി. ഒളിവും മറയും ഇല്ലാത്ത സൗഹൃദത്തിന് വീട്ടുകാര്‍ക്കും വിരോധമുണ്ടായില്ല. ജാസ്മിന്റേയും ഗബ്രിയുടേയും സന്തോഷ നിമിഷങ്ങളിലെല്ലാം ഇരുവരും പരസ്പരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെയാണ് ഗബ്രിയുടെ പിറന്നാൾ കഴിഞ്ഞത്, ഗബ്രി ജാസ്മിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ ഇരട്ടി ഗംഭീരമായിട്ടാണ് ജാസ്മിൻ ഗബ്രിയുടെ പിറന്നാൾ ആഘോഷിച്ചത്. ഒരുപാട് സമ്മാനങ്ങളും ഗബ്രിക്ക് കൊടുത്തു. ജാസ്മിൻ മാത്രമല്ല ഗബ്രിയുടെ ആരാധകരും സമ്മാനങ്ങൾ അയച്ചിരുന്നു.

പിറന്നാൾ ആഘോഷത്തിന് ശേഷം തനിക്ക് വന്ന ബർത്ത് ഡേ ഗിഫ്റ്റുകൾ ഗബ്രിയും ജാസ്മിനും കൂടി അൺ‌ബോക്സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഒരുപാട് സമ്മാനങ്ങളാണ് ഗബ്രിക്ക് ആരാധകർ‌ അയച്ചത്. അതിൽ വ്യത്യസ്തമായൊരു ഗിഫ്റ്റായിരുന്നു ഗബ്രിയുടെ ആരാധിക ഗബ്രിയുടെ പേരിൽ ഒരു നക്ഷത്രത്തെ വാങ്ങിയത്. ഗബ്രിയുടെ പേര് നൽകിയതായുള്ള സർട്ടിഫിക്കറ്റ് ആണ് ഗബ്രിക്ക് അയച്ചത്.

ഗബ്രി നക്ഷത്രത്തിന് പേര് കൊടുക്കുന്നതിനെക്കുറിച്ച് എനിക്ക് ഇതെന്താണ് എന്ന് അറിയില്ലെന്ന് ജാസ്മിൻ പറയുന്നു. എടീ ആകാശത്തിൽ നമ്മൾ കാണുന്ന നക്ഷത്രമില്ലെ അതിൽ ഒരു നക്ഷത്രത്തിന് പേര് കൊടുക്കുന്ന കമ്പനിയുണ്ട്. ആ നക്ഷത്രത്തിന്റെ ഒഫീഷ്യൽ പേര് എന്റേത് എന്നാണ് ജാസ്മിനോട് ഗബ്രി പറയുന്നുത്. ഒരു നക്ഷത്രം നിന്റെ പേരിൽ അറിയുമല്ലേ എന്ന് ജാസ്മിൻ ചോദിക്കുന്നു. വളരെ രസകരമായാണ് ജാസ്മിനും ഗബ്രിയും സംസാരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.

പ്രണയമീനുകളുടെ കടൽ ” തീം കൊണ്ട് വന്നത് അടിപൊളി ആയിട്ടുണ്ട്…ചോക്കലേറ്റ്, ആ മ്യൂസിക്കൽ ബോക്സ് ഓഫ് വേവ്… എല്ലാം സൂപേർബ്… നക്ഷത്രത്തിന് പേര് കാെടുത്തത് ശരിക്കും അതഭുതം, ഇത് ഓരോരുത്തരും നൽകിയ gifts മാത്രം അല്ല.. അതിലൂടെ ഇപ്പോഴും അവർക്ക് നിങ്ങളോട് ഉള്ള ആത്മാർത്ഥമായ സ്നേഹം ആണ് പ്രകടമാകുന്നത്, ഗബ്രി ജാസു ഇത് കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. നിങ്ങളെ എന്നും ഇങ്ങനെ ഒരുമിച്ച് സന്തോഷത്തോടെ കാണാൻ കഴിയട്ടെ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം ഗബ്രിയു‍ടെയും ജാസ്മിന്റെയും സൗഹൃദത്തെക്കുറിച്ചും കമന്റുകൾ ഉണ്ട്. എന്തൊക്കെ ഗിഫ്റ്റുകൾ ലഭിച്ചാലും ഗബ്രിക്ക് ജാസ്മിൻ നൽകിയ സമ്മാനം എല്ലാത്തിലും മുന്നിൽ നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്. രണ്ട് പേരും ഒരുമിച്ച് സമ്മാനങ്ങൾ അൺബോക്സ് ചെയ്യുന്നത് കാണുമ്പോൾ പ്രത്യേക സന്തോഷമാണെന്നും എന്നും ജാസ്മിന്റെയും ഗബ്രിയുടെയും സ്നേഹം ഇതുപോലെ ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.

ബ്രിയും ജാസ്മിനും ഒരുമിച്ച് സമ്മാനങ്ങൾ അൺബോക്സ് ചെയ്യുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. മിക്ക കമന്റുകളും ജാസ്മിന്റെയും ഗബ്രിയുടെയും ബന്ധത്തെക്കുറിച്ച് തന്നെയാണ്. എന്നും ഇതുപോലെ തന്നെ പോകട്ടെ എന്നാണ് ആരാധകർ പറയുന്നത്. ഇനി എന്നെങ്കിലും പിരിയുകയാണെങ്കിലും ആരാധകരെ വിഷമിപ്പിക്കുന്ന തരത്തിൽ രണ്ട് പേരും പെരുമാറല്ലേ എന്നും പറയുന്നു.

വ്ലോഗ് കണ്ടപ്പോ ഒരുപാടു സന്തോഷായി. രണ്ടാളോടും ഒരു കാര്യം മാത്രേ റിക്വസ്റ്റ് ചെയ്യാനുള്ളൂ – ഇനി ഭാവിയിൽ എപ്പോഴെങ്കിലും രണ്ടുവഴിക്ക് പിരിയേണ്ടി വന്നാലും ( അങ്ങനെ വരാതിരിക്കട്ടെ ) പബ്ലിക്കിൽ വന്നു രണ്ടാളും ഒരക്ഷരം പോലും പരസ്പരം ഒന്നും പറയല്ലേ.. പിന്നെ Follow/Unfollw ചെയ്ത് പബ്ലിക്ക് ആയി ഡ്രാമ കളിക്കരുത്. അത് സഹിക്കാൻ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്കു ബുദ്ധിമുട്ടാവും. അത് സഹിക്കാൻ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്കു ബുദ്ധിമുട്ടാവും എന്നാണ് ഒരു കമന്റ്. ഗബ്രിയെക്കാളും സന്തോഷം ജാസ്മിൻ ആണല്ലോ. ഇനി ഉള്ള എല്ലാ ബർത്ത് ഡേയും നിങ്ങൾക്ക് ഒരുമിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ, നിങ്ങളുടെ ഓരോ വീഡിയോസും കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റത്തില്ല. രണ്ടു പേരും എന്നെന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുക, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ജാസ്മിനും ഗബ്രിയും എന്നെങ്കിലും പ്രണയം പറയുമെന്ന പ്രതീക്ഷ ഇപ്പോഴും ആരാധകർക്ക് ഉണ്ട്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ഇരുവരും പറയുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top