Malayalam Breaking News
അരിയിട്ടു കഞ്ഞി വച്ച് കുടിച്ചു. കഞ്ഞിക്കലം കഴുകി വച്ചിട്ട് വിസ്തരിച്ച് കുളിയും കഴിഞ്ഞു കാശുമായി മുങ്ങിയ കളളൻ !!!
അരിയിട്ടു കഞ്ഞി വച്ച് കുടിച്ചു. കഞ്ഞിക്കലം കഴുകി വച്ചിട്ട് വിസ്തരിച്ച് കുളിയും കഴിഞ്ഞു കാശുമായി മുങ്ങിയ കളളൻ !!!
By
അരിയിട്ടു കഞ്ഞി വച്ച് കുടിച്ചു. കഞ്ഞിക്കലം കഴുകി വച്ചിട്ട് വിസ്തരിച്ച് കുളിയും കഴിഞ്ഞു കാശുമായി മുങ്ങിയ കളളൻ !!!
പലതരം കള്ളന്മാരെ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ആത്മാർത്ഥതയുള്ള കള്ളന്മാരെ കാണാൻ സാധ്യതയില്ല. കല്പറ്റയിലാണ് സംഭവം . കൊലപാതകം നടന്നതായി റിപ്പോർട്ട് ച്യ്തതിനു സമീപത്തെ ഒരു ഹോട്ടലിൽ നടന്ന മോഷണ വിവരമാണ് രസകരം.
സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഹോട്ടലില്‍ കയറിയ കള്ളന് അടുക്കളയില്‍ നിന്നും അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി.
കുളി കഴിഞ്ഞെത്തിയ കള്ളന്, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം അടിച്ചുമാറ്റി. എന്നാല്‍, അതിലുണ്ടായിരുന്ന 50 പൈസയുടെ നാണയങ്ങള്‍ അവിടെത്തന്നെ വെച്ചു. കുളിച്ചുകഴിഞ്ഞശേഷം തോര്‍ത്ത് മേശപ്പുറത്തു വിരിച്ചിട്ട്, കയ്യിലുണ്ടായിരുന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും സമീപത്തു വച്ചാണു തിരിച്ചുപോയത്. എന്നാല്‍ നേരം പുലരുന്നതുവരെ ജംക്ഷനിലെ പബ്ലിക് ലൈബ്രറിയില്‍ ലോകകപ്പ് ഫുട്ബോള്‍ കണ്ടിരുന്നവരൊന്നും മോഷണവിവരം അറിഞ്ഞതേയില്ല. രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ സ്ത്രീകളാണു സംഭവം പോലീസില്‍ അറിയിച്ചത്.
കൂടുതൽ വായിക്കാൻ >>>
മമ്മൂട്ടിക്ക് മോഹന്‍ലാല്‍ ആകാനായിട്ടില്ല, മോഹൻലാൽ മമ്മൂട്ടിയായിട്ടുണ്ട്!
funny thief