Actress
കരുതിക്കൂട്ടി സിനിമയെ തകർക്കാനുള്ള ശ്രമം, ശീതളിന്റെ വക്കിൽ ദീലിപുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രഞ്ജിത്ത് മാരാർ; ശീതളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫൂട്ടേജ് ടീം
കരുതിക്കൂട്ടി സിനിമയെ തകർക്കാനുള്ള ശ്രമം, ശീതളിന്റെ വക്കിൽ ദീലിപുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രഞ്ജിത്ത് മാരാർ; ശീതളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫൂട്ടേജ് ടീം
കഴിഞ്ഞ ദിവസമായിരുന്നു മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നാരോപിച്ച് നടി ശീതൾ തമ്പി മഞ്ജു വാര്യർക്കും നടിയുടെ നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണർ ബിനീഷ് ചന്ദ്രയ്ക്കും നോട്ടീസ് അയച്ചത്.
എന്നാൽ ഇപ്പോഴിതാ ശീതളിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫൂട്ടേജ് ടീം. സിനിമയുടെ റിലീസ് ദിവസം തന്നെ ഇത്തരത്തിൽ പെരുമാറുന്നത് എന്താണെന്ന് അറിയില്ലെന്നും തലേ ദിവസം വരെ ഒരു പരാതിയും ശീതൾ പറഞ്ഞിരുന്നില്ലെന്നും രാവിലെ നോട്ടീസ് കണ്ടപ്പോൾ ഞെട്ടി പോയി എന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
സിനിമയിൽ അഭിനയിച്ച ഓരോ ആക്ടേഴ്‌സിനും റിസ്‌ക് ഉണ്ടായിരുന്നു. ഓരോ തവണയും ഷോട്ട് എടുക്കുന്നതിന് മുമ്പ് ഓരോ ആക്ടേഴ്‌സിനോടും അനുമതി ചോദിച്ചിട്ടാണ് ടേക്ക് എടുക്കുന്നതിലേക്ക് പോകുന്നത്. ശീതളും ഈ റോൾ നല്ല എക്‌സൈറ്റ്‌മെന്റിലാണ് ചെയ്തുകൊണ്ടിരുന്നത്. കൃത്യമായ ഒരു സ്ഥലത്ത് ഫോക്കസ് ചെയ്യാതെ ചാടിയത് കൊണ്ടുള്ള പ്രശ്‌നമാണ് സംഭവിച്ചത്.
ആ സമയത്ത് എല്ലാം ഞങ്ങൾ എല്ലാവരും കൂടെയുണ്ടായിരുന്നു. ആശുപത്രി ചെലവുകൾ എടുത്തതും പ്രൊഡക്ഷൻ ടീം ആണ്. ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ അറിയിക്കാമായിരുന്നു. എറ്റവും സന്തോഷത്തോടെ ഇരിക്കേണ്ട ഈ ദിവസം തന്നെ ഇവർ ഇത്തരത്തിൽ പെരുമാറിയതാണ് കൂടുതൽ വിഷമമുണ്ടാക്കുന്നത്.
ഇത് ഒരിക്കലും പിആർ ടെക്‌നിക്ക് അല്ല. കഴിഞ്ഞ ദിവസം കൂടി ശീതൾ സന്ദേശമയക്കുകയും സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ശീതൾ വക്കീൽ നോട്ടീസ് അയച്ച സ്ഥിതിക്ക് തിരികെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം എന്നുമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
അതേസമയം, കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ചത്. പരിക്ക് പറ്റിയ ശീതളിനു ഇതുവരെ വേണ്ട എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. നോട്ടീസ് നൽകിയ വക്കീലിന്റെ പേര് ഗൂഗിളിൽ പരിശോധിച്ച് നോക്കൂ. അപ്പോൾ കാര്യങ്ങൾ എല്ലാം ബോധ്യമാവും. ശീതൾ ചിത്രത്തിലെ പ്രധാന കഥാപാത്രം ആണ്. എന്നിട്ടും ഇതു വേണ്ടായിരുന്നു. ഇത് കരുതിക്കൂട്ടി സിനിമയെ തകർക്കാനുള്ള ശ്രമമാണെന്നും സഹനിർമതാവ് ബിനീഷ് ചന്ദ്രനും പറഞ്ഞിരുന്നു.
രഞ്ജിത്ത് മാരാർ ആണ് ശീതളിന്റെ അഭിഭാഷകൻ. നടൻ ദീലിപുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയായാണ് രഞ്ജിത്ത് മാരാർ. നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയായി രഞ്ജിത്ത് മാരാർ ആയിരുന്നു. എന്നാൽ രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയും ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
മാത്രമല്ല, രഞ്ജിത്ത് മാരാരും ദിലീപും തമ്മിൽ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. തുടർന്നാണ് അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ രഞ്ജിത്തിനെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. അതിനാൽ തന്നെ ദിലീപുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന രഞ്ജിത്ത് ദിലീപിന്റെ അറിവോടെ മഞ്ജുവിന്റെ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിനീഷ് ചന്ദ്ര പരോക്ഷമായി പരാമർശച്ചിരിക്കുന്നത്. ഇതിന് മുമ്പും മഞ്ജു വാര്യരുടെ ചിത്രങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു.
അതേസമയം, ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് സൗകര്യം പോലും ചിത്രത്തിന്റെ നിർമാതാവായ മഞ്ജു വാര്യർ ഒരുക്കിയില്ലെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പാടാക്കത്തതാണ് പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയതെന്നുമാണ് രഞ്ജിത്ത് മാരാർ പറയുന്നത്. മാത്രമല്ല, പല ഘട്ടങ്ങളിലായി 1,80000 രൂപ മാത്രമാണ് നിർമാണ കമ്പനി നൽകിയത്. ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെടുന്നു. ഫൂട്ടേജ് സിനിമയിൽ മെഡിക്കൽ ഓഫീസറുടെ വേഷത്തിൽ ആണ് ശീതൾ അഭിനയിച്ചിരിക്കുന്നത്.