Malayalam Breaking News
വൈറല്‍ 2019 – മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ് ജന്‍ഡേഴ്സിന് വേണ്ടിയുള്ള ഓഡിഷന്!
വൈറല്‍ 2019 – മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ് ജന്‍ഡേഴ്സിന് വേണ്ടിയുള്ള ഓഡിഷന്!
നിര്‍മാണ രീതി കൊണ്ട് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ വൈറല്‍ 2019 എന്ന ചിത്രം പുതിയൊരു ചുവടുവെപ്പ് കൂടി നടത്തി. ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായിട്ടാവും ഒരു സിനിമയ്ക്ക് വേണ്ടി ട്രാന്‍സ്ജന്‍ഡേഴ്സിനായി ഒരു ഓഡിഷന് സംഘടിപ്പിക്കുന്നത്. വൈറല്‍ 2019 എന്ന മലയാള സിനിമയുടെ മൂന്നാം ഓഡിഷനാണ് ഇത്തരത്തില്‍ 17-ാം തീയതി കൊച്ചി ഐ എം എ ഹാളില്‍ വെച്ച് നടന്നത്. പ്രതിഭാധരരായ നിരവധി ട്രാന്‍സ്ജന്‍ഡേഴ്സ് പങ്കെടുത്ത ഓഡിഷനില്‍ കേരളത്തിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ ജഡ്ജും പ്രശസ്ത ഫാഷന്‍ ഡിസൈനറും നര്‍ത്തകിയുമായ റിയ ഇഷയുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
ഇതിനോടകം ചിത്രത്തിന്റെ മറ്റു രണ്ടു ഓഡിഷനുകള്‍ അങ്കമാലിയിലും ബാംഗ്ലൂരിലുമായി നടന്നിരുന്നു. ട്രാന്സ്ജെന്ഡേഴ്സിനെ കൂടാതെ ഒട്ടനവധി സ്ത്രീകളും കുട്ടികളും ഓഡിഷനില്‍ പങ്കെടുത്തു.
നേരത്തെ ചിത്രത്തിലേക്ക് ജനകീയ വോട്ടെടുപ്പിലൂടെ സംവിധായകരെയും തിരക്കഥാകൃത്തിനേയും തുരഞ്ഞെടുത്തിരുന്നു. ഇത്തരത്തില്‍ തന്നെയായിരിക്കും അഭിനേതാക്കളെയും തിരഞ്ഞെടുക്കുക.
അടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ഹിറ്റു സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച നൗഷാദ് ആലത്തൂര്‍- ഹസീബ് ഹനീഫ് കൂട്ടുകെട്ടാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെപ്രവർത്തനങ്ങളെല്ലാം വളരെയധികം സാമൂഹിക പ്രതിബദ്ധതയോടെയാണ് നടക്കുന്നത്. ഞായറാഴ്ച അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വെച്ചു നടന്ന ചിത്രത്തിന്റെ ആദ്യ ഓഡീഷനിൽ സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സുശാന്ത് നിലമ്ബൂരിന് അദ്ദേഹത്തിന്റെ പരിമിതികളിലൊന്നായ നല്ലൊരു ഫോണ്‍ എന്ന ആവശ്യം വൈറല്‍ 2019 സാധ്യമാക്കിയത് വളരെയധികം പ്രശംസ പിടിച്ചു പറ്റിയ സംഭവമായിരുന്നു.
first transgender audition in indian cinema
