Malayalam Breaking News
മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർ ഹീറോ സിനിമ ;ഗ്യാംബ്ലറിൽ നായകനാവുന്നത് ആൻസൻ പോൾ
മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർ ഹീറോ സിനിമ ;ഗ്യാംബ്ലറിൽ നായകനാവുന്നത് ആൻസൻ പോൾ
മലയാള സിനിമയിൽ ആദ്യമായി ഒരു സൂപ്പർ ഹീറോ ചിത്രമൊരുങ്ങുന്നു. ആൻസൻ പോൾ ആണ് ദി ഗ്യാംബ്ലർ എന്ന ചിത്രത്തിൽ സൂപ്പർ ഹീറോ ആയി എത്തുന്നത്.ആൻസൻ പോൾ ഈ സിനിമയിൽ രണ്ടു ഗെറ്റ് അപ്പിൽ എത്തുന്നു .ആറുവയസുള്ള കുട്ടിയുടെ അച്ഛനും സൂപ്പർ ഹീറോയുമാണ് ചിത്രത്തിൽ ആൻസൻ പോൾ.
”അബ്രഹാമിന്റെ സന്തതികൾ” എന്ന സിനിമയിൽ മമ്മൂട്ടിയുടെ അനുജനായി അഭിനയിച്ച താരമാണ് ആൻസൻ പോൾ. ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത് ഡയാന ഹമീദ് എന്ന പുതുമുഖമാണ്.
ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം എമ്മാട്ടി കഥയും സംവിധാനവും ചെയ്യുന്നു. ആൻസൻ പോളിന്റെ ആറു വയസുകാരൻ മകനായി ടോം എമ്മാട്ടിയുടെ മകൻ ജോർജ് എമ്മാട്ടി അഭിനയിക്കുന്നു. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ ആൻസൻ പോളിന്റെ ബാല്യം കൈകാര്യം ചെയ്ത ബാലനടനാണ് ജോർജ് എമ്മാട്ടി.
ഒരു സൂപ്പർ ഹീറോ ചിത്രത്തേക്കാളുപരി ആറു വയസുകാരനായ മകൻ തന്റെ പിതാവിനെ സൂപ്പർ ഹീറോ ആയി കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കമ്പ്യൂട്ടർ ഗ്രാഫിക്സും സ്പെഷ്യൽ ഇഫക്റ്റും ചിത്രത്തിന്റെ ബഡ്ജറ്റിന്റെ ഏറ്റവുമധികം ഭാഗം അപഹരിക്കുന്ന സൂപ്പർ ഹീറോ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമോ “ദി ഗ്യാംബ്ലർ ” എന്ന് കാത്തിരുന്നു കാണാം.
first malayalam superhero filim gambler
