പതിനഞ്ച് രൂപയുടെ മോതിരമിട്ട ഫിറോസിനെ സ്നേഹിച്ചാല്‍ മതി ; ഇതിലൊരു കള്ളം ഞാന്‍ കാണിച്ചിട്ട് അത് കണ്ടിട്ട് എന്നോട് ഇഷ്ടം കൂടാന്‍ വരേണ്ടതില്ല
ബിഗ് ബോസ് മലയാളം സീസണ് 3യിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് പൊളി ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് ഖാന്. ഷോ പൂര്‍ണമാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം പുറത്തായെങ്കിലും അതിന് ശേഷവും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നു. ബിഗ് ബോസ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായവും ബിബി ഹൗസിലെ കാര്യങ്ങളും അദ്ദേഹം പറഞ്ഞത് വൈറലായിരുന്നു. . മുന്‍പ് ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന താരം ബിഗ് ബോസിലേക്ക് എത്തിയതോടെ ഡെയ്ഞ്ചര്‍ ഫിറോസ് എന്നും പൊളി ഫിറോസെന്നുമൊക്കെയുള്ള പേരില്‍ അറിയപ്പെട്ട് തുടങ്ങി. ഭാര്യ സജിനയുടെ കൂടെയാണ് താരം ഷോ യിലേക്ക് വരുന്നത്.
ആദ്യമായി ദമ്പതിമാര്‍ ഒരുമിച്ച് ബിഗ് ബോസില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ പരിപാടിയ്ക്ക് ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം പുതിയ പ്രോഗ്രാമുകളും സീരിയലിലെ അഭിനയവും മറ്റുമായി തിരക്കിലാണ് താരങ്ങള്‍. ഇതിനിടെ ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പരിപാടിയിലും ഫിറോസ് പങ്കെടുത്തു.
പറയം നേടാം എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലാണ് ഫിറോസ് അതിഥിയായി എത്തിയത്. ബിഗ് ബോസിനെ കുറിച്ചും അല്ലാതെയുള്ള വിശേഷങ്ങളുമൊക്കെയാണ് എംജി ഫിറോസിനോട് ചോദിച്ചത്. ഒടുവില്‍ തനിക്കാകെയുള്ള ആഗ്രഹത്തെ കുറിച്ച് താരം പറയുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. മുന്‍പ് നടത്തിയ പരിപാടിയുടെ വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു.
കൈയ്യിലുള്ള കറുത്ത മോതിരങ്ങള്‍ ഡയമണ്ട് ആണോന്നാണ് എംജി ചോദിച്ചത്. അല്ലെന്ന് പറഞ്ഞ താരം ഇത് പതിനഞ്ച് രൂപ കൊടുത്ത് വാങ്ങിയതാണെന്ന് സൂചിപ്പിച്ചു. ഇതുപോലെ ബ്ലാക്ക് ഡയമണ്ടുണ്ടെന്ന് പറഞ്ഞ എംജിയോട് ഞാന്‍ കണ്ടിട്ടുണ്ടെന്നും എന്നെങ്കിലും ഒരിക്കല്‍ അത് വാങ്ങിക്കണമെന്ന ആഗ്രഹം പോലും തനിക്കില്ലെന്ന് വ്യക്തമാക്കി. വെറുതേ ഒന്നും ആഗ്രഹിക്കാറില്ലെന്നാണ്’, ഫിറോസ് പറയുന്നത്.
പിന്നെ ഇങ്ങനെയാണ് നമ്മളെന്ന് അറിഞ്ഞ് ആരാധിക്കുന്നവര്‍ മതി. പതിനഞ്ച് രൂപയുടെ മോതിരം ഞാനിടും. അതറിഞ്ഞ് സ്നേഹിക്കുന്നവര്‍ ഉണ്ടായാല്‍ മതി. ഇതിലൊരു കള്ളം ഞാന്‍ കാണിച്ചിട്ട് അത് കണ്ടിട്ട് എന്നോട് ഇഷ്ടം കൂടാന്‍ വരേണ്ടതില്ല. പതിനഞ്ച് രൂപയുടെ മോതിരമിട്ട ഫിറോസിനെ സ്നേഹിച്ചാല്‍ മതി. കൈയ്യില്‍ കിടക്കുന്ന ചെയിന്‍ വെള്ളിയുടേതാണ്, കഴുത്തിലിട്ട മാല മുപ്പത്തിരണ്ട് രൂപയ്ക്ക് വാങ്ങിയതാണെന്നും താരം സൂചിപ്പിച്ചു’.
‘അപ്പോള്‍ ശരീരത്ത് കിടക്കുന്ന ആഭരണങ്ങളെല്ലാം നൂറ് രൂപയില്‍ താഴെ ഉള്ളതാണല്ലേ എന്ന ചോദ്യത്തിന് ആകെ വിലയുള്ളത് വാച്ചിനാണെന്ന് ഫിറോസ് പറഞ്ഞു. തന്റെ വാച്ചിന് ഏകദേശം പന്ത്രണ്ടായിരം രൂപയുണ്ട്. വാച്ച് ആയത് കൊണ്ട് ഇങ്ങനൊന്ന് കിടക്കട്ടേ എന്ന് വിചാരിച്ചു.
രണ്ട് മൂന്ന് വര്‍ഷമായി ഇത് വാങ്ങിയിട്ട്. മാലയും മോതിരവുമൊക്കെ നമ്മള് മാറി മാറി ഉപയോഗിക്കുന്നതാണ്. അതൊക്കെ വലിയ വില കൊടുത്ത് വാങ്ങിക്കുന്നത് എന്തിനാണ്. ഇനി നഷ്ടപ്പെട്ടാലും അത് വലിയ നഷ്ടമായി തോന്നില്ലല്ലോ’, എന്നും ഫിറോസ് പറയുന്നു.
ഈ പരിപാടിയിലേക്ക് വരുമ്പോള്‍ രണ്ടേ രണ്ട് ആഗ്രഹമേ തനിക്ക് ഉണ്ടായിരുന്നുള്ളുവെന്നാണ് ഫിറോസ് പറയുന്നത്. ഒന്ന് എംജി ശ്രീകുമാറിന്റെ ചിരി കാണുക എന്നതാണ്. രണ്ട് ചേട്ടന്റെ ഒരു പാട്ട് കേള്‍ക്കുക എന്നതുമാണ്. അതെന്തായാലും സാധിച്ച് തരാവുന്നതേ ഉള്ളുവെന്നും’, എംജി പറഞ്ഞിരുന്നു. നിലവില്‍ ഫിറോസും ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലിലും നടന് അഭിനയിച്ചിരുന്നു.
