Connect with us

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണം, ഫെഫ്കയ്ക്ക് കത്തയച്ച് സിനിമാ നിർമാതാക്കൾ

Malayalam

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണം, ഫെഫ്കയ്ക്ക് കത്തയച്ച് സിനിമാ നിർമാതാക്കൾ

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണം, ഫെഫ്കയ്ക്ക് കത്തയച്ച് സിനിമാ നിർമാതാക്കൾ

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിർമാതാക്കൾ. ഇത് സംബന്ധിച്ച് ഫെഫ്കയ്ക്ക് കത്തയച്ചു. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ, ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ ഹാജരാക്കണം.

നടക്കാനിരിക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും വിവരമുണ്ട്. കഴിഞ്ഞ ആറ് മാസമായി ഈ വിഷയം നിർമാതാക്കളുടെ ചര്‍ച്ചയിലുണ്ടെങ്കിലും അടുത്തകാലത്തായി ഉയര്‍ന്ന് വന്ന ചില വിമര്‍ശനങ്ങളെ ആധാരമാക്കിയാണ് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.

നടൻ സിദ്ദിഖിന്റെ മകന്റെ മരണത്തിന് പിന്നാലെ ആ വീട്ടിൽ പോയി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത രീതി, പല നടിമാരും ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് നേരിട്ട ദുരനുഭവം തുടങ്ങിയ സംഭവങ്ങളെ ആധാരമാക്കിയാണ് നടപടി.

സിദ്ദിഖിന്റെ മകന്‍റെ മരണ ശേഷം വീട്ടിലെത്തിയ ചില ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകാരും നടത്തിയ ചില പെരുമാറഅറങ്ങള്‍ വ്യാപക വിമർശനത്തിന് കാരണമായിരുന്നു. മരണ വീടാണെന്ന് പോലും കണക്കാതെ, യാതൊരു മര്യാദയുമില്ലാതെയാണ് പെരുമാറിയതെന്നായിരുന്നു വിമർശനം.

കൂടാതെ അടുത്തിടെ ഒരു യൂട്യൂബ് അഭിമുഖത്തിൽ നടി അന്ന റെജി കോശിയോട് അവതാരക വളരെ മോശമായ രീതിയിലെ ചോദ്യം ചോദിക്കുകയും ഒടുവിൽ നടി ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു. ആദ്യം പ്രാങ്ക് ആണെന്ന് കരുിതിയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് കാട്ടി അന്ന രെജി കോശി തന്നെ എത്തിയിരുന്നു.

മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന താര സംഘടന ‘അമ്മ’ യുടെ ജനറൽ ബോഡി യോഗത്തിന്റെ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിലൂടെ ലൈവായി സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു. രഹസ്യ സ്വഭാവമുള്ള പൊതുചർച്ചയും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളും വനിതാ താരങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വഴക്കുകളും ബഹളങ്ങളുമെല്ലാമാണ് ലൈവായി പുറംലോകം കണ്ടത്.

ഇത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പുതിയ ഭാരലാഹികളുടെ വിലയിരുത്തൽ. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഓൺലൈൻ മാധ്യമങ്ങള്‍ക്കെതിരെ നിർമാതാക്കൾ കത്ത് നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

More in Malayalam

Trending

Recent

To Top