Tamil
ബോബി സിംഹ സിനിമാലോകത്തിനു ഭീഷണിയാണ് , കൂടുതൽ അവസരം കൊടുത്താൽ തലവേദനയാകും ! – ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിൽ
ബോബി സിംഹ സിനിമാലോകത്തിനു ഭീഷണിയാണ് , കൂടുതൽ അവസരം കൊടുത്താൽ തലവേദനയാകും ! – ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിൽ
By
അഗ്നി ദേവി എന്ന തമിഴ് ചിത്രത്തിൽ തന്റെ ബോഡി ഡബ്ലിങ് ഉപയോഗിച്ച് എന്നാരോപിച്ച് സിനിമ കാണരുതെന്ന് ആഹ്വാനവുമായി ബോബി സിംഹ രംഗത്ത് വന്നിരുന്നു.
സിനിമ പുറത്തിറങ്ങിയതിന് ശേഷം പരാതിയുമായി രംഗത്ത് വന്ന ബോബി സിന്‍ഹക്കെതിരേ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍.
‘ബോബി സിന്‍ഹക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആദ്യം യൂണിയനെ സമീപിക്കണമായിരുന്നു. പ്രശ്നം ഞങ്ങള്‍ ഒത്തു തീര്‍പ്പാക്കുമായിരുന്നു. സിനിമ പുറത്തിറങ്ങിയതിന് ശേഷം സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരേ പരാതി നല്‍കിയതിലൂടെ അവര്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. പൊതുജനത്തോട് സിനിമ കാണരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് വലിയ തെറ്റാണ്.
മധുബാലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്കി എന്നതായിരുന്നു ബോബിയുടെ പ്രശ്നം. ചില രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അത് ഒരിക്കലും ശരിയായ നടപടിയല്ല. ബോബി സിന്‍ഹ സിനിമയ്ക്ക് ഭീഷണിയാണ്. അദ്ദേഹത്തിന് കൂടുതല്‍ അവസരം നല്കിയാല് നിര്‍മാതാക്കള്‍ക്ക് തലവേദനയാകും’-ഡി.എഫ്.പി.സി കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോബി സിന്‍ഹയുടെ വാദങ്ങള്‍ ഇങ്ങനെ… ചിത്രത്തില്‍ തന്റെ ശബ്ദത്തിനു പകരം മറ്റൊരാളെക്കൊണ്ടു ഡബ്ബ് ചെയ്യിച്ചു. തന്നെ ആദ്യം കാണിച്ച തിരക്കഥയല്ല, പിന്നീട് ഷൂട്ടിങ് തുടങ്ങിയപ്പോള്‍ കാണിച്ചതെന്നും അതിനാലാണ് അഞ്ചു ദിവസത്തിനു ശേഷം സിനിമ വിട്ടതെന്നും ബോബി പറയുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്റെ മുഖം വെച്ച് ബോഡി ഡബിള്‍ ചെയ്ത് വിഷ്വല്‍ ഇഫക്ട്സിലൂടെ സിനിമ പൂര്‍ത്തീകരിച്ചാല്‍ ആ ചിത്രം റിലീസ് ചെയ്യാന്‍ ആരെങ്കിലും സമ്മതിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു. സംവിധായകരായ ഷം സൂര്യ ജോണ്‍പോള്‍ രാജ് എന്നിവര്‍ക്കും നിര്‍മാതാവിനുമെതിരേ വഞ്ചനക്കുറ്റത്താണ് ബോബി സിന്‍ഹ കേസ് കൊടുത്തിരിക്കുന്നത്.
തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്ന മധുബാല ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്ന ചിത്രം എന്ന നിലയിലാണ് അഗ്നിദേവി വാര്‍ത്തകളിലിടം നേടിയത്. അരയ്ക്കു താഴോട്ടു തളര്‍ന്ന രാഷ്ട്രീയ വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മധുബാല അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ ചിത്രം വെള്ളിയാഴ്ച്ചയാണ് പുറത്തിറങ്ങിയത്. രമ്യ നമ്പീശന്, സതീഷ് എന്നിവരാണ് മറ്റുതാരങ്ങള്‍.
film producers council against boby simha
