Malayalam
സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം
സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്‌കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ സംഘടനകൾ. ‘സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ എന്നു പറഞ്ഞു കൊണ്ട് കത്രികകൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം.
കേന്ദ്രമന്ത്രിയാണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന് അറിയാത്തതല്ല സിനിമയിലെ നിയമം. ശക്തമായ സമരം തുടരുമെന്ന് നിർമ്മതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ചെത്തിയ രഞ്ജിത് പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയായ അമ്മയെ പ്രതിനിധീകരിച്ചെത്തിയത് ജയൻ ചേർത്തലയാണ്.
പോസ്റ്റർ ഒട്ടിച്ച ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റാൻ പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? ഇതിന് പിന്നിൽ ചിലരുടെ വ്യക്തി താൽപര്യമാണെന്നും ജയൻ പറഞ്ഞു. ബാബുരാജ്, ഇന്ദ്രൻസ്, കമൽ, മണിയൻപിള്ള രാജു, ഇന്ദ്രൻസ് തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. ആത്മയുടെ പ്രതിനിധിയായി സമരത്തിൽ സംസാരിച്ചത് പൂജപ്പുര രാധാകൃഷ്ണനാണ്.
എന്തിനാണ് മതം കൂട്ടിക്കലർത്തുന്നത്? പേരിന്റെ പേരിൽ എന്തിനാണ് ജനങ്ങളെ വേർതിരിക്കുന്നത്? കേന്ദ്രമന്ത്രി നായകനായ സിനിമ ആയതിനാലല്ല സമരത്തിന് ഇറങ്ങിയതെന്നും അൻസിബ പറഞ്ഞു. ജൂൺ 27 നായിരുന്നു സിനിമയുടെ റിലീസ്. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം.
