Malayalam Breaking News
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും!
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും!
Published on

പൈറസി ക്രിമനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതി ചെയ്യുന്ന ബില്ലിലൂടെ സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ട്. അനധികൃതമായി സിനിമ ക്യാമറയില്‍ പകര്‍ത്തുന്നതും വ്യാജ പതിപ്പുകള്‍ ഇറക്കുന്നതും ഇതുവഴി തടയാനാകും എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം.
റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് സിനിമാ വ്യവസായത്തിന് തന്നെ വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. പകര്‍പ്പവകാശം ഉള്ളയാളുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ ഏതെങ്കിലും ഉപകരണം വെച്ച് സിനിമ പകര്‍ത്തുന്നത് കുറ്റകരമാണ്.
filim piracy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...