ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും, എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും; ഫറ ഖാന്
ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും, എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും; ഫറ ഖാന്
ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും, എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും; ഫറ ഖാന്
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് സംവിധായിക ഫറ ഖാന്. ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറുന്നവരെ താന്‍ ശപിക്കാറുണ്ടെന്ന് പറയുകയാണ്. ദ കപില്‍ ശര്‍മ്മ ഷോയിലാണ് ഫറ സംസാരിച്ചത്. നേരിട്ട് ആരോടും പ്രതികാരം ചെയ്യില്ല, പകരം സിനിമകള്‍ ഫ്ളോപ്പ് ആയി പോകട്ടെ എന്ന് താന്‍ ശപിക്കും എന്നാണ് ഫറ പറയുന്നത്.
‘എന്നെ വേദനപ്പിക്കുന്നവരോട് ഞാന്‍ പ്രതികാരം ചെയ്യാറില്ല. പക്ഷെ നിന്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്ന് മനസില്‍ പറയും. ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും. എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും.’
‘എന്തുകൊണ്ടാണ് കുറേ സിനിമകള്‍ പരാജയപ്പെട്ടതെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായി കാണില്ലേ’ എന്നാണ് ഫറ ഖാന് പറയുന്നത്. ഈ ഷോയില്‍ പങ്കെടുത്ത നടന് അനില്‍ കപൂറിനോടും ഇതേ ചോദ്യം കപില്‍ ശര്‍മ്മ ചോദിക്കുന്നുണ്ട്.
തെറ്റ് ചെയ്തവരോട് പ്രതികാരം ചെയ്യുമോ അതോ ക്ഷമിക്കുമോ എന്ന ചോദ്യത്തിന് താന്‍ രണ്ടും ചെയ്യും എന്നാണ് അനില്‍ നല്കിയ മറുപടി.
അതേസമയം, ഹാപ്പി ന്യൂ ഇയര്‍ ആണ് ഫറയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തെത്തിയ ചിത്രം. 1987ല്‍ പുറത്തിറങ്ങിയ ജല്‍വ എന്ന ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഫറയുടെ കരിയറിന്റെ തുടക്കം. ഷാരൂഖ് ചിത്രം ‘മേം ഹൂന് നാ’ ആണ് ആദ്യമായി തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ചിത്രം.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...