Connect with us

‘വിസ്‌കി… വിസ്‌കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ

Malayalam

‘വിസ്‌കി… വിസ്‌കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ

‘വിസ്‌കി… വിസ്‌കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ

പ്രായഭേദമന്യേ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങള്‍ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകള്‍ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് അത്ര സുപരിചിതയല്ല വിസ്മയ.

വളരെ വിരളമായി ചില ഫങ്ഷനുകള്‍ക്ക് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ് വിസ്മയ ക്യാമറ കണ്ണുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിദേശത്താണ് വിസ്മയ പഠിച്ചതും ജീവിതം ചിലവഴിക്കുന്നതും. അച്ഛനെപ്പോലെ സകലകലവല്ലഭയായ വിസ്മയ ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യം ചിത്രരചയും എഴുത്തും യാത്രകളുമാണ്. യാത്രകളില്‍ മിക്കപ്പോഴും കൂട്ട് സഹോദരന്‍ പ്രണവ് തന്നെയായിരിക്കും.

സോഷ്യല്‍മീഡിയയില്‍ ആക്ടീവാണെങ്കിലും സ്വന്തം ചിത്രങ്ങളെക്കാള്‍ കൂടുതല്‍ തന്റെ പെറ്റ്‌സിന്റെ ചിത്രകളും തന്റെ കലാ സൃഷ്ടിക്കളുമാണ് വിസ്മയ പങ്കിടാറുള്ളത്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് മായ എന്ന് വിളിപ്പേരുള്ള വിസ്മയ. യാത്രകളിലും മറ്റുമെല്ലാം എഴുതിവെച്ച കവിതകളുടെ സമാഹാരമാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്. ഇപ്പോള്‍ അതിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണ് താരപുത്രി. അതിനൊപ്പം യാത്രകളും ചിത്ര രചനകളുമൊക്കെയുണ്ട്.

ഇപ്പോഴിതാ വിസ്മയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് വൈറലാകുന്നത്. താരപുത്രിയുടെ പെറ്റായ നായക്കുട്ടി വിസ്‌കിയാണ് വീഡിയോയിലുള്ളത്. നായക്കുട്ടിയെ വിസ്മയ കൊഞ്ചിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആദ്യമായാണ് വിസ്മയയുടെ ശബ്ദം ആരാധകര്‍ കേള്‍ക്കുന്നത്. ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്നാണ് വീഡിയോ വൈറലായതോടെ ആരാധകര്‍ ചോദിക്കുന്നത്.

പുറം കാഴ്ച കണ്ടിരിക്കുന്ന നായക്കുട്ടിയെ പേര് വിളിച്ച് ഓമനിച്ച് അടുത്തേയ്ക്ക് വിളിക്കാന്‍ ശ്രമിക്കുകയാണ് വിസ്മയ. രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സ് വിസ്മയയ്ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. യാത്രയില്‍ താന്‍ ഏറ്റവും അധികം മിസ് ചെയ്യുന്നത് വീട്ടുകാരെയും തന്റെ പെറ്റ് ഡോഗിനെയുമാണെന്ന് അടുത്തിടെ ബ്ലോഗറായ തന്റെ സഹയാത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ പറഞ്ഞിരുന്നു.

അടുത്തിടെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയുടെ വീഡിയോ വൈറലായിരുന്നു. ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വിസ്മയ തന്നെയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും അച്ഛന്റെയും ചേട്ടന്റെയും സിനിമകളെല്ലാം വിസ്മയ കാണുകയും അഭിപ്രായങ്ങള്‍ കൃത്യമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.

അടുത്തിടെ പ്രണവിന്റെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമ റിലീസായപ്പോള്‍ ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും വിസ്മയ കുറിച്ചിരുന്നു. പ്രണവ് മോഹന്‍ലാലിനെ ടാഗും ചെയ്തിരുന്നു. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്.

സിനിമാ ജീവിതം തുടങ്ങി വര്‍ഷങ്ങള്‍ ഇത്ര കടന്ന് പോയിട്ടും ഇന്നേവരെ ഒരു അഭിമുഖത്തിലും പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടില്ല. വളരെ വിരളമായി മാത്രമാണ് താന്‍ നായകനായ സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അന്നാകട്ടേ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം സംസാരിച്ച് അവസാനിപ്പിക്കുകയും ചെയ്തു. വളര്‍ന്നതെല്ലാം ചെന്നൈയിലായതുകൊണ്ട് തന്നെ മലയാളം എഴുതാന്‍ പ്രണവിന് കൃത്യമായി അറിയില്ലെങ്കിലും ഇന്നേവരെ ചെയ്ത സിനിമകള്‍ക്കെല്ലാം പ്രണവ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതും എടുത്ത് പറയേണ്ടതാണ്.

More in Malayalam

Trending

Recent

To Top