ആവേശത്തിലെ രംഗയോട് അടുക്കാനായിരുന്നു ഏറ്റവും കൂടുതൽ സമയമെടുത്തത്, നാല് ദിവസം കഴിഞ്ഞപ്പോഴാണ് ആ സെറ്റുമായി എനിക്ക് ഒരു കണക്ഷന്‍ വന്നുതുടങ്ങിയത് തന്നെ; ഫഹദ് ഫാസിൽ
നിരവധി ആരാധകരുള്ള നടനാണ് ഫഹദ് ഫാസിൽ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആവേശത്തിലെ രംഗ എന്ന കഥാപാത്രത്തെ കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. ആവേശത്തിലെ രംഗയോട് അടുക്കാനായിരുന്നു ഏറ്റവും കൂടുതൽ സമയമെടുത്തത് എന്നാണ് ഫഹദ് പറയുന്നത്.
ഒരു കഥാപാത്രത്തോട് മാനസികമായി അടുക്കാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ആവേശത്തിലായിരുന്നു. എനിക്ക് ഒട്ടും ഫെമിലിയറല്ലാത്ത ഒരുതരം ക്യാരക്ടറൈസേഷനാണ് രംഗയുടേത്. ഷൂട്ട് തുടങ്ങി ആദ്യത്തെ നാല് ദിവസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ജിത്തു എന്നോട് പറയുന്ന ഓരോ കാര്യവും അതുപോലെ ചെയ്യും, അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അന്വേഷിച്ചില്ല.
നാല് ദിവസം കഴിഞ്ഞപ്പോഴാണ് ആ സെറ്റുമായി എനിക്ക് ഒരു കണക്ഷന്‍ വന്നുതുടങ്ങിയത്. എന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെങ്കില്‍ മൊത്തം സിനിമയെയും അത് ബാധിക്കും. കാരണം ആ പിള്ളേരും സിനിമയുമായി കണക്ടാക്കുന്നത് രംഗനാണ്. അയാളാണ് ടോട്ടല്‍ സര്‍ക്കിളിന്റെ സെന്റര്‍. അയാളോട് അറ്റാച്ച്‌മെന്റ് തോന്നിയില്ലെങ്കില്‍ പടം കൈയില്‍ നിന്ന് പോകും എന്നത് ഉറപ്പാണ്. എന്നാണ് ഫഹദ് പറഞ്ഞത്.
അതേസമയം, രജനികാന്ത് നായകനായി എത്തുന്ന വേട്ടയ്യൻ എന്ന ചിത്രത്തിൽ ഫഹദും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രജനികാന്തിന്റെ കരിയറിലെ 170-മത് ചിത്രമായ വേട്ടയ്യൻ. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
