Actor
ജയിലർ 2 വിലും ഫഹദ് ഫാസിൽ; പുതിയ വിവരം ഇങ്ങനെ
ജയിലർ 2 വിലും ഫഹദ് ഫാസിൽ; പുതിയ വിവരം ഇങ്ങനെ
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ഫഹദ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഷെഡ്യൂൾ മുതൽ ഫഹദ് ഫാസിൽ ചിത്രത്തിൽ ജോയിൻ ചെയ്യും.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വേട്ടയ്യൻ എന്ന ചിത്രത്തിലും രജനികാന്തിനൊപ്പം ഫഹദ് എത്തിയിരുന്നു. നെൽസൺ ദിലീപ്കുമാർ ആണ് ജയിലർ 2 വിന്റെ സംവിധാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയിലർ 2വിന്റെ ഷൂട്ടിങ് അട്ടപ്പാടിയിൽ നടക്കുകയാണ്. ഇവിടുത്തെ ഷൂട്ടിങ് പൂർത്തിയാക്കി രജനി അടക്കമുള്ളവർ ഉടൻ തന്നെ തിരിക്കുമെന്നാണ് വിവരം.
സിനിമയുടെ ബാക്കി ഷെഡ്യൂളുകൾ ചെന്നൈയിലാണ് ചിത്രീകരിക്കുക. അട്ടപ്പാടി ഗോഞ്ചിയൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ജയിലർ 2 വിന്റെ ചിത്രീകരണം. ജയിലർ 2 സിനിമയുടെ പ്രധാന ഭാഗങ്ങളാണ് ഗോഞ്ചിയൂരിൽ ചിത്രീകരിച്ചത്. കോടികൾ ചെലവഴിച്ച് പടു കൂറ്റൻ സെറ്റുകളാണ് ഇവിടെ നിർമിച്ചതും. വരും ദിവസങ്ങളിൽ സെറ്റ് പൊളിച്ചു നീക്കും. സൺ പിക്ചേഴ്സ് ആണ് നിർമാണം.
