Actor
സെല്‍ഫിക്കായി ആളുകള്‍ വരുമ്പോള്‍ ഓടാന്‍ തോന്നാറുണ്ട്, പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല; സ്വകാര്യതയാണ് പ്രധാനമെന്ന് ഫഹദ് ഫാസില്‍
സെല്‍ഫിക്കായി ആളുകള്‍ വരുമ്പോള്‍ ഓടാന്‍ തോന്നാറുണ്ട്, പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല; സ്വകാര്യതയാണ് പ്രധാനമെന്ന് ഫഹദ് ഫാസില്‍
മലയാളികളുടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ആവേശം എനവ്‌ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് നടന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
പ്രശസ്തിയ്ക്കും താരപദവിയ്ക്കും അപ്പുറം തനിക്ക് സ്വകാര്യതയാണ് പ്രധാനമെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ താന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. ഓടാനാണ് തനിക്ക് തോന്നാറുള്ളത് എന്നാണ് ഫഹദ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
തന്റെ ആരാധകര്‍ ഒരിക്കലും തന്നെ കൂടി നില്‍ക്കാറില്ല, മറിച്ച് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വകാര്യജീവിതത്തെ വിലമതിക്കാറുണ്ട്. സെല്‍ഫികള്‍ അത്ര ഇഷ്ടപെടാറില്ല. ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ താന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല.
സെല്‍ഫിക്കായി ആളുകള്‍ തന്നെ സമീപിക്കുമ്പോള്‍ തനിക്ക് ഓടാന്‍ തോന്നാറുണ്ട്. പ്രശസ്തിക്കും താരപദവിക്കുമപ്പുറം തനിക്ക് സ്വകാര്യത പ്രധാനമാണ്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പുറത്തുപോകുമ്പോള്‍ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുന്നതില്‍ തനിക്ക് അത്ര താല്‍പര്യമില്ല എന്നാണ് ഫഹദ് പറയുന്നത്.
സിനിമയും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണെന്ന് പലപ്പോഴും ഫഹദ് പറഞ്ഞിട്ടുണ്ട്. ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന് നിലപാട് സ്വീകരിച്ച നടന്‍ കൂടിയാണ് ഫഹദ്. സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിന് ഏറെ പ്രധാന്യം നല്‍കുന്ന താരം കൂടിയാണ് ഫഹദ്.
അതേസമയം, ഫഹദിന്റെ ‘ആവേശം’ തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ പ്രദര്‍ശനം തുടരുകയാണ്. 155 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ മെയ് 9ന് ആണ് ചിത്രം ആമസോണ്‍ െ്രെപമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
