Actor
പുഷ്പയുടെ സെറ്റിൽ നായക്കുട്ടിയെ കാെഞ്ചിച്ച് ഫഹദ് ഫാസിൽ; വീഡിയോയുമായി നടൻ ബ്രഹ്മാജി
പുഷ്പയുടെ സെറ്റിൽ നായക്കുട്ടിയെ കാെഞ്ചിച്ച് ഫഹദ് ഫാസിൽ; വീഡിയോയുമായി നടൻ ബ്രഹ്മാജി
നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള നടൻ ഫഹദ് ഫാസിലിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
നടൻ ബ്രഹ്മാജിയാണ് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു നായക്കുട്ടിയെ ലാളിക്കുന്ന ഫഹദിനെയാണ് വീഡിയോയിൽ കാണുന്നത്. ബ്രഹ്മാജിയുടെ തന്നെ നായക്കുട്ടിയാണിത്. കല്ലു എന്ന് പേര് വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.
പിന്നാലെ നിരവധി പേരാണ് കമന്റുകലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്രയ്ക്ക് സിംപിൾ ആയിരുന്നോ ഫഹദ് ഫാസിൽ, ഒരു ജാഡയില്ലാത്ത മനുഷ്യൻ, ഓറിയോയെ പോലുണ്ട് കാണാൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ. നസ്രിയയുടെയും ഫഹദിന്റെയും പെറ്റാണ് ഓറിയോ. ഇടയ്ക്കിടെയ നസ്രിയ ഓറിയോയുടെ ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.
അതേസമയം, പുഷ്പയുടെ ആദ്യഭാഗത്തിലെ ഫഹദ് പാസിലിന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്. ഫഹദിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിൽ ഫഹദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിരുന്നു.
ലുങ്കിയുടുത്ത് ഒരു കയ്യിൽ കോടാലിയും മറുകയ്യിൽ ചൂണ്ടിയ തോക്കുമായി നിൽക്കുന്ന ഫഹദിന്റെ ലുക്കാണ് പുറത്ത് വന്നത്. 2021ൽ പുറത്തിറങ്ങി പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2 ദ റൂൾ. അല്ലു അർജുന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
സുകുമാറാണ് ചിത്രം ഒരുക്കുന്നത്. അഞ്ച് ഭാഷകളിലാണ് റിലീസ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ രശ്മിക മന്ദാനയാണ് നായികവേഷത്തിൽ. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.