Connect with us

വിശാല്‍ ഭരദ്വാജ് എന്നെ സമീപിച്ചു, എന്നാല്‍ ആ ചിത്രത്തിന് ഞാന്‍ ചേരില്ലായിരുന്നു.അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു; ഫഹദ് ഫാസില്‍

Actor

ബോളിവുഡിലും ഒരുപാട് ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. എന്തുകൊണ്ടാണ് താന്‍ ഹിന്ദിയില്‍ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നുപറഞ്ഞത്. അഞ്ചോ ആറോ കൊല്ലം മുന്‍പ് ഹിന്ദി സിനിമയില്‍ ഒരു അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അത് നടന്നില്ലെന്നും താരം പറയുന്നു.

ഹിന്ദിയില്‍ അവസരം ലഭിച്ചിരുന്നു. അഞ്ചോ ആറോ വര്‍ഷമാകും. ഒരു ചിത്രത്തിനായി സംവിധായകന്‍ വിശാല്‍ ഭരദ്വാജ് എന്നെ സമീപിച്ചു. സ്‌ക്രിപ്റ്റ് കേട്ടു, എനിക്ക് അത് ഇഷ്ടമായി. എന്നാല്‍ ആ ചിത്രത്തിന് ഞാന്‍ ചേരില്ലായിരുന്നു.അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു.

ഇതുവരെ സീരീസ് ചിത്രങ്ങളോ നല്ല കഥകളോ ബോളിവുഡില്‍ നിന്ന് തേടി വന്നിട്ടില്ല. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും വിക്കി കൗശലുമൊക്കെയായി നല്ല സൗഹൃദമുണ്ട്. തന്റെ ചിത്രങ്ങള്‍ കണ്ടതിന് ശേഷമാണ് കരണ്‍ വിളിച്ച് അഭിപ്രായം പറയും.

കൂടാതെ എനിക്ക് ഹിന്ദി അധികം മനസിലാകില്ല. അതുകൊണ്ട് ഹിന്ദി സംസാരിക്കുന്ന ഒരു ദക്ഷിണേന്ത്യക്കാരന്റെ കഥാപാത്രങ്ങളാണ് എന്നെ തേടി വരുന്നത്. ഞാന്‍ അത് ചെയ്യാനും തയാറാണ്.

ഇതിനോടകം തമിഴും തെലുങ്കും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ഹിന്ദി ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അത് എപ്പോഴാണെന്ന് അറിയില്ല ഫഹദ് വ്യക്തമാക്കി.ആവേശം സൂപ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ2 ആണ് നടന്റെ പുതിയ ചിത്രം.

More in Actor

Trending

Recent

To Top