Malayalam Breaking News
മലയാള സിനിമയെ ഇന്നത്തെ നിലയിലാക്കിയത് നടൻ ഫഹദ് ഫാസില്‍; വെളിപ്പെടുത്തി നിര്‍മ്മാതാവ്
മലയാള സിനിമയെ ഇന്നത്തെ നിലയിലാക്കിയത് നടൻ ഫഹദ് ഫാസില്‍; വെളിപ്പെടുത്തി നിര്‍മ്മാതാവ്
മലയാള സിനിമയിൽ ഇന്നത്തെ നിലയിൽ ചിലമാറ്റങ്ങൾ വന്നതിന് കാരണം നടൻ ഫഹദ് ഫാസിലാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റും പ്രമുഖ നിര്‍മ്മാതാവുമായ കല്ലിയൂര്‍ ശശി. റിയലിസ്റ്റിക് സിനിമ ഒരുക്കാനാണ് ഇന്ന് ഒട്ടുമിക്ക സംവിധായകരും ശ്രമിക്കുന്നത്
റിയലിസ്റ്റിക്കായി അഭിനയിക്കാനാണ് ഇപ്പോൾ പുതുതലമുറയിലെ നടന്മാർ ശ്രമിക്കുന്നതെന്നും, ഇത് തുടക്കം കുറിച്ചതാകട്ടെ നടൻ ഫഹദ് ഫാസിലാണെന്നും കല്ലിയൂർ ശശി പറയുന്നു
‘അതിഭാവുകത്വം ഇല്ലാതെ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ തന്നെയാണ് ഇപ്പോള്‍ കൂടുതല്‍. അത് നല്ലൊരു സൈന്‍ ആണ്. പുതിയ തലമുറയില്‍ ഫഹദ് ഫാസിലാണ് അതിന് തുടക്കമിട്ടത്. ഇടക്കാലത്ത് വിട്ടു നിന്നിട്ട് തിരിച്ചുവന്ന് ചെയ്ത സിനിമകള്‍ എല്ലാം മികച്ചതായിരുന്നു. നല്ല കാലിബര്‍ ഉള്ള നടനാണ് ഫഹദ്.
ന്യൂജനറേഷന് നടന്മാരില് ആര്‍ട്ടിസ്റ്റ് എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന ഒരാളേയുള്ളൂ, അത് ഫഹദ് ഫാസിലാണ് . യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. ഇടക്കാലത്ത് വന്ന തൊണ്ടിമുതലും ദൃക്സാക്ഷിയുമൊക്കെ ഫഹദ് ഫാസിലല്ലാതെ മറ്റൊരു അറിയപ്പെടുന്ന ഹീറോയും അഭിനയിക്കാന്‍ തയ്യാറാവില്ല. അവരെല്ലാം സ്വന്തം ഇമേജേ നോക്കത്തുള്ളൂ. ഫഹദ് അവിടെ നോക്കിയത് തന്റെ കഥാപാത്രമായിരുന്നു. ചുരുക്കം ചിലര്‍ക്കെ അതിന് കഴിയൂ’- ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കല്ലിയൂര്‍ ശശിയുടെ പ്രതികരണം.
fahad
