Malayalam Breaking News
രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന എനിക്ക് ഇതിലെ നായികയുടെ അവസ്ഥ ഊഹിക്കാൻ പറ്റും !!
രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന എനിക്ക് ഇതിലെ നായികയുടെ അവസ്ഥ ഊഹിക്കാൻ പറ്റും !!
By
രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന എനിക്ക് ഇതിലെ നായികയുടെ അവസ്ഥ ഊഹിക്കാൻ പറ്റും !!
ഒന്നിരുട്ടിക്കഴിഞ്ഞാൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ള നാടാണ് ഇപ്പോളും കേരളം. രാത്രിയിൽ വൈകി ജോലി കഴിഞ്ഞു യാത്ര ചെയ്യുന്ന സ്ത്രീകൾ സുരക്ഷിതരല്ലെന്നുള്ളതിൽ തര്ക്കമില്ല . ഭയവും നിസ്സഹായാവസ്ഥയും സ്ത്രീകളെ കൂടുതൽ ബലഹീനരാക്കുകയും ഒറ്റക്ക് രാത്രിയിൽ യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ അപകടപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ അവസ്ഥകൾ നമുക്ക് ഒഴിവാക്കാൻ പറ്റില്ല.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ ആ അവസരത്തെ എങ്ങനെ അതിജീവിക്കാം എന്ന് കാണിച്ചു തരികയാണ് സന്ദീപ് ശശികുമാർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം മി ടൂ. സജിത സന്ദീപ് , ഷാജി എ ജോൺ,അരുൺ സോൾ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണവുമായി മി ടൂ തരംഗമാകുകയാണ്. ചിത്രത്തെ പറ്റി ഒരു സ്ത്രീ പ്രേക്ഷകയുടെ അഭിപ്രായം കാണാം . ട്രെയിൻ യാത്രയിൽ താനനുഭവിച്ച അവസ്ഥയും സിനിമയുമായി അടുത്ത് നിൽക്കുന്നതായി രേഷ്മ ഗോപിനാഥ് പറയുന്നു.
രേഷ്മ ഗോപിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കുറച്ചു സമയമേ ഉള്ളുവെങ്കിലും ഒരു സിനിമ കാണുമ്പോളുണ്ടാകുന്ന അതേ ആകാംഷയോടെ കാണാൻ പറ്റുന്ന ഒരു ഹ്രസ്വ ചിത്രം ..ഇതിലെ നായികയും വില്ലനും സൂപ്പർ..ഇതിന്റെ കോൺസെപ്റ് അടിപൊളി, ചെറുത്തുനിന്ന് ഉപദ്രവിക്കപ്പെടുന്നതിനേക്കാളും ബുദ്ധിപൂർവമായി വഴങ്ങി നിന്ന് രക്ഷപെടുന്ന ആ രീതി നന്നായിട്ടു ഉണ്ട് ..അരുതാത്തതു എന്തോ സംഭവിക്കാൻ പോകുന്ന ആ നിമിഷത്തിൽ നിന്നും ഒരു ഉമ്മ കൊണ്ട് കഥയുടെ ഗതി മാറ്റിയ ആ ബ്രില്ലിയൻസ് പൊളിച്ചുട്ടോ …പിന്നെ കഥ നടക്കുന്ന നമ്മുടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനും പരിസരവും, സ്വന്തം നാടിന്റെ അടുത്ത് ഷൂട്ട് ചെയ്തതായതു കൊണ്ട് ആ ഒരു അടുപ്പവും താങ്കളുടെ ചിത്രത്തോട് ഉണ്ട്.. മാത്രവുമല്ല ഒരു വർഷത്തിന് മുൻപ് വരെ ഇതേ സമയത്തു ട്രെയിൻ യാത്ര നടത്തി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയിരുന്ന എനിക്ക്, ഇതിലെ നായികയുടെ അവസ്ഥ ഊഹിക്കാൻ പറ്റും.. കുറച്ചു സമയം കൊണ്ട് നല്ല ഒരു ഹ്രസ്വ ചിത്രം ഞങ്ങൾക്ക് നൽകിയ താങ്കൾക്കും കൂടെ നിന്ന ഭാര്യ
ഉൾപ്പടെ ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ … ആശംസകൾ 😍😍
facebook post about #me too short film
