TV Shows
ദയവ് ചെയ്തു റെനിഷ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങള്‍ ഇന്‍ ജനറല്‍ പബ്ലിക് മുന്‍പില്‍ വന്നു പറയരുത്…അത് നിങ്ങള്‍ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യാന്‍ സാധ്യത കാണുന്നു; കുറിപ്പ്
ദയവ് ചെയ്തു റെനിഷ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങള്‍ ഇന്‍ ജനറല്‍ പബ്ലിക് മുന്‍പില്‍ വന്നു പറയരുത്…അത് നിങ്ങള്‍ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യാന്‍ സാധ്യത കാണുന്നു; കുറിപ്പ്
സംഭവബഹുലമായ എപ്പിസോഡുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. അടുക്കളയില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയ സംഭവം അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിനൊപ്പം തന്നെ നോമിനേഷനിടെ തനിക്ക് ഗോപികയെ ഇഷ്ടമല്ലെന്ന് റെനീഷ പറഞ്ഞതും ചര്‍ച്ചയായിമാറുകയാണ്
യാതൊരു കാരണവുമില്ലാതെ വെറുതെ ഇഷ്ടപ്പെടാതിരിക്കുന്നതിന് പിന്നില്‍ റെനീഷയുടെ മനസിലെ വര്‍ണവിവേചനം ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ അഖില്‍ എസ് നായര്‍ എന്നയാള്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
റെനിഷയുടെ ഉള്ളിലെ വിഷം കഴിഞ്ഞ ദിവസം നോമിനേഷന്‍ പ്രക്രിയയില്‍ കണ്ടു ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ കാണിക്കാന്‍ ആണ് ഭാവം എങ്കില്‍ ഇത് മൂലം സംഭവിക്കുന്നത് റെനിഷ എത്ര നാള്‍ ബിഗ് ബോസ് ഹൗസില്‍ തുടരുമെന്ന് കണ്ടറിയാം. എന്റെയോ നിങ്ങളുടെയോ കേവലം വോട്ട് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ ഈ ഷോ കാണുന്ന ലക്ഷ കണക്കിന് പ്രേക്ഷകര്‍ ഉണ്ടെന്നുള്ള ഒരു ഓര്‍മ്മ നല്ലതാണ്. പക്ഷെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ നോക്കിയും കണ്ടും ചെയ്യുക. എനിക്ക് റനിഷ പറഞ്ഞത് എന്തുകൊണ്ടോ എനിക്ക് ആ കുട്ടിയെ ഇഷ്ട്ടമല്ല എന്ന കാരണം പറഞ്ഞപ്പോള്‍ ശെരിക്കും സാധാരണ ജനങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഈ പ്രോഗ്രാം കാണുന്നത്.
ഇങ്ങനെ പറയുമ്പോള്‍ ഗോപികയെ നോമിനേഷനില്‍ ഇട്ടാലും പ്രേക്ഷകര്‍ അവരെ വോട്ട് ചെയ്തു അടുത്ത ആഴ്ച വീണ്ടും എത്തിക്കും. വലിയൊരു അബദ്ധമാണ് റെനിഷയുടെ നാവില്‍ നിന്നും വീണത് എന്നു തോന്നിപ്പോയി. ഇത് കാരണം സംഭവിക്കുക സാധാരണ ജനങ്ങള്‍ പ്രേക്ഷകരെ പ്രതിനിധികരിച്ചു വന്ന ആളെ അപമാനിക്കുന്നതിനു തുല്യമായി പോയി. അതുകൊണ്ട് ദയവു ചെയ്തു റെനിഷ ആയാലും മറ്റുള്ള ഒരു മത്സരാര്‍ഥികള്‍ ആയാലും മനസുകൊണ്ട് കാണിക്കുന്ന ഈ അകല്‍ച്ച ആ കുട്ടിക്ക് അനുകൂലമായിട്ടേ വരുള്ളൂ. ഒന്ന് ചിന്തിച്ചു നോക്കൂ. ഞാന്‍ പറഞ്ഞത് സത്യമാണെന്നു അടുത്ത ആഴ്ച ലാലേട്ടന്‍ വരുമ്പോള്‍ പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതല്‍ വരുന്നത് ഗോപികക്കു ആയിരിക്കും. നാവു ദോഷം ചെയ്യുക എന്നത് കണ്ടറിയാം. എന്തിനു പറയുന്നു റെനിഷയും നോമിനേഷന്‍ നേരിടുന്നുണ്ടല്ലോ. മറ്റുള്ളവര്‍ ഗോപികയെ സ്‌ട്രോങ്ങ് കണ്ടെസ്റ്റന്റ് എന്നു വിശേഷിപ്പിച്ചപ്പോള്‍ എനിക്ക് റെനിഷയില്‍ തോന്നിയത് ഇഷ്ട്ടമല്ല എന്ത് കൊണ്ടോ എന്നു പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ഒരു ശരാശരി മലയാളിക്ക് കഴിയും.
ദയവ് ചെയ്തു റെനിഷ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങള്‍ ഇന്‍ ജനറല്‍ പബ്ലിക് മുന്‍പില്‍ വന്നു പറയരുത്.അത് നിങ്ങള്‍ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യാന്‍ സാധ്യത കാണുന്നു. ഞാന്‍ ഗോപികയെ സപ്പോര്‍ട്ട് ചെയ്യുന്ന ആളല്ല. പക്ഷെ ആരെയും വ്യക്തിഹത്യ ചെയ്യുന്നത് ശെരിയല്ല എന്നതുകൊണ്ട് ഇത് ഇവിടെ കുറിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ആഴ്ച എവിക്ഷനുണ്ടായിരുന്നില്ല. രണ്ടാം ആഴ്ചയിലെ എവിക്ഷനിലേക്ക് ഏഴ് പേരാണ് എത്തിയിരിക്കുന്നത്. ഗോപിക, റെനീഷ, റിനോഷ്, ലച്ചു, മിഥുന്‍ അനിയന്‍, വിഷ്ണു, ഏയ്ഞ്ചലീന്‍ മറിയ എന്നിവരാണ് എവിക്ഷനെ നേരിടുന്നത്. ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ ഈ ആഴ്ചത്തെ വീക്കിലി ടാസ്ക് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സിനിമാ കഥാപത്രങ്ങളായാണ് താരങ്ങളെത്തുന്നത്.
