Social Media
ഇനി കാലന് ബെസ്റ്റ് ടൈം; ഫേസ് ആപ്പ്ന് ട്രോൾ മഴ!
ഇനി കാലന് ബെസ്റ്റ് ടൈം; ഫേസ് ആപ്പ്ന് ട്രോൾ മഴ!
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാണ് ഫേസ് ആപ്പ്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുക്കുകയാണ്. ആപ്പ ഡൗണ്‍ലോഡ് ചെയ്ത ശേഷം നല്കുന്ന ഫോട്ടോയിലുള്ള ആള് ഒരു അമ്ബത് വര്‍ഷം കഴിഞ്ഞാല്‍ എങ്ങനെയിരിക്കും എന്നാണ് ആപ്പ് കാണിച്ചുതരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇപ്പോഴുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി പ്രായം തോന്നിപ്പിക്കുവാനാകും.
ഫേസ് ആപ്പ് തരംഗമായപ്പോള്‍ ആപ്പിനെതിരെ ‘ആപ്പു’മായ ട്രോളന്മാരും ഇറങ്ങിക്കഴിഞ്ഞു. ഒന്നുറങ്ങി വെളുത്തപ്പോഴേക്കും കൂട്ടുകാര്‍ക്കൊക്കെ ഇങ്ങനെ പ്രായമായാലെങ്ങനെ സഹിക്കുമെന്നാണ് ട്രോളന്മാരുടെ ചോദ്യം. അതും സ്വന്തം ഫോട്ടോയ്ക്ക് മാത്രം ‘something went wrong’എന്നെഴുതികാണിക്കുന്ന അപ്ലിക്കേഷന്‍ മുതല്‍, ഏങ്ങനെ ഇട്ടാലും ചെറുപ്പമായി തിരിച്ചെത്തുന്ന മമ്മൂട്ടിയെവരെ ട്രോളന്മാര് വെറുതേ വിടുന്നില്ല.
ഫേസ് ബുക്ക് തുറന്നപ്പോള്‍ വൃദ്ധസദനത്തിലെത്തിയെന്ന് ആശങ്കപ്പെടുന്ന ട്രോളന് തന്നെ ഇവിടെ സ്വയം ട്രോളുന്നു. കാലന് കാര്യമാണ് കഷ്ടം. ഇത്രയേറെ വൃദ്ധരെ കൊണ്ടുപോകാന്‍ ഇനി കണ്ടെയ്നർ വിളിക്കേണ്ടിവരുമോയെന്നാണ് കാലന്റെ ഭയം. ഇങ്ങനെ രസകരമായി ഫേസ് ആപ്പിനെ ട്രോളുകയാണ്.
മലയാളികളും കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ് ആപ്പിന്റെ പിറകേയാണ്. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇതിന് പിന്നാലെയാണ്. സ്വന്തം ഫേസ് ആപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തും മറ്റുള്ളവരെ ചലഞ്ച് ചെയ്തും ആ ചലഞ്ച് ഏറ്റെടുത്തും ഫോട്ടോകള്‍ക്ക് കമന്റ് ചെയ്തും ആഘോഷമാക്കുകയാണ് സൈബര്‍ ലോകം.മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, നീരജ് മാധവ്, നിവിന്‍ പോളി, രമേഷ് പിഷാരടി, പേളി മാണി, ശ്രിനിഷ് അരവിന്ദ്, ജയസൂര്യ കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ഫസ് ആപ്പ് പരീക്ഷണവുമായി എത്തിയിട്ടുള്ളത്. സ്വന്തം ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് ഓരോരുത്തരും മറ്റുള്ളവരെ ചലഞ്ച് ചെയ്ത് എത്തിയിട്ടുള്ളത്.
ആദ്യം എത്തിയത് നീരജ് മാധവാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണെന്നും താന്‍ വയസ്സായിക്കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്നും പറഞ്ഞായിരുന്നു നീരജ് മാധവ് എത്തിയത്. തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം മറ്റുള്ളവരെ ചലഞ്ച് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത് ടൊവിനോ ആയിരുന്നു ചലഞ്ച് സ്വീകരിച്ചതായി അറിയിച്ച് ആദ്യമെത്തിയത്. ചലഞ്ച് ഏറ്റെടുത്ത് ജയസൂര്യയും എത്തിയിരുന്നു. സരിതയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അന്നും താന്‍ ഇത് പോലെ എല്ലായിടത്തും കൊണ്ടുപോവുമെന്നും ജയസൂര്യ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമന്റിന് കൈയടിയുമായാണ് ആരാധകരെത്തിയിട്ടുള്ളത്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും തന്റെ വൃദ്ധകാല ഭാവി ഫോട്ടോയുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. നിരവധി പേരാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. വല്യ മാറ്റമൊന്നുമില്ല, ഡാകിനി അമ്മൂമ്മേയെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ജയഭാരതി ആന്റിയെപ്പോലെയുണ്ടായിരുന്നു എന്നായിരുന്നു മംമ്ത മോഹന്‍ദാസിന്റെ കമന്റ്.
കമന്റിടാന്‍ മാത്രമല്ല, ചലഞ്ച് ഏറ്റെടുക്കാനും ചാക്കോച്ചന് തയ്യാറായി. അങ്ങനെയെങ്കിലും ഒന്ന് വയസ്സായി കണ്ടല്ലോയെന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. സുരാജ് വെഞ്ഞാറമൂട്, ടൊവിന തോമസ്, അനു സിത്താര, സഞ്ജു ശിവറാം തുടങ്ങി നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇതിനിടയിലാണ് രസകരമായ കമന്റുമായി ആസിഫ് അലി എത്തിയത്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്നായിരുന്നു താരത്തിന്റെ കമന്റ്. ടൊവിനോ തോമസും വൈകാതെ വയസ്സനായെത്തി. ലൂക്കയിലെ വേഷത്തിലുള്ള ചിത്രമായിരുന്നു ടൊവിനോ പോസ്റ്റ് ചെയ്തത്. ഇത് പൊളിച്ചെന്നും മറ്റുള്ളവരെക്കൂടി കാണാനായാണ് താന്‍ കാത്തിരിക്കുന്നതെന്നുമായിരുന്നു നീരജ് മാധവിന്റെ കമന്റ്. മറ്റ് താരങ്ങളുടെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായും ടൊവിനോ എത്തുന്നുണ്ട്.
താരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സാധാരണക്കാരുടെ കൂട്ടായ്മകളിലും ഫേസ് ആപ്പ് ചലഞ്ച് സജീവമാണ്. എന്നാല്‍ ആപ്പിന് പിന്നിലെ ചതിക്കുഴികളെ കുറിച്ച് അറിയാതെയാണ് ഇവര്‍ ഇത് ആഘോഷമാക്കുന്നത്. തങ്ങളുടെ ഫോണിലുള്ള ഫോട്ടോകളും മറ്റ് വിവരങ്ങളും അനുമതിയില്ലാതെ കൈക്കലാക്കാനും ഉപയോഗിക്കാനും ഒരു വിദേശ ഡവലപ്പര്‍ കമ്ബനിക്ക് അനുമതി നല്‍കുകയാണ് ഫേസ് ആപ്പ് ഉപയോഗിക്കുന്ന ഓരോരുത്തരും. അത് വരും കാലത്ത് അവരുടെ ജീവിതങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
ഇത്തരത്തില്‍ ഫോണിലുള്ള തങ്ങളുടെ ഫോട്ടോകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഉപഭോക്താക്കള്‍ ഫേസ് ആപ്പ് ഉപയോഗിക്കുന്നത്.എന്നാല്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഡവലപ്പര്‍മാരുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉപഭോക്താക്കള്‍ അംഗീകരിക്കുകയാണ് എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ പ്രധാനമാണ് ഗാലറിയിലുള്ള ഏത് ഫോട്ടോയും മറ്റ് ഡേറ്റാകളും എടുക്കാന്‍ ഡവലപ്പര്‍ക്ക് അനുമതി നല്‍കുന്നത്. ഇത് വഴി പിന്നീട് എപ്പോഴെങ്കിലും ഫേസ് ആപ്പ് ഉപഭോക്താവിന്റെ ഫോട്ടോകളോ മറ്റ് വിവരങ്ങളോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
face app challenge
