എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!!
By
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ ജനപ്രിയയാക്കിയത്.
പിന്നീട് വെള്ളിമൂങ്ങ അടക്കമുള്ള നിരവധി സിനിമകളിലും ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകളിലും അനു പങ്കെടുത്തു. അഞ്ച് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും അനുവിനുണ്ട്.
തിരുവനന്തപുരത്ത് ബിഗ് ബോസ് സീസൺ ആറ് ഫെയിം അസി റോക്കിയുമായി ചേർന്ന് വീട് നിർമ്മിച്ചശേഷം ഏറെ സമയം അനു തിരുവനന്തപുരത്ത് തന്നെയാണ്. അസി റോക്കിയും അനുവും ചേർന്ന് ടച്ച് ഓഫ് ഇങ്ക് എന്ന പേരിൽ ഒരു ടാറ്റു പാർലറും ടാറ്റുവിങ് പഠിക്കാനുള്ള ഒരു ഇൻസ്റ്റ്യൂട്ടും നടത്തുന്നുണ്ട്.
പൂച്ചകളെ ഏറെ ഇഷ്ട്ടപ്പെടുന്ന താരമാണ് അനു. കൂടുതലും ബംഗാൾ ക്യാറ്റുകളാണ് അനുവിന്റെ വളർത്തു മൃഗങ്ങളുടെ കൂട്ടിത്തിലുള്ളത്.
ഇപ്പോഴിതാ പൂച്ചകളെ വളർത്തി തുടങ്ങിയശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് പുതിയ വ്ളോഗിലൂടെ അനു സംസാരിച്ചത്.
തന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം താൻ വളർത്തുന്ന പൂച്ചകളാണെന്നാണ് അനു പറഞ്ഞത്. നമ്മൾ അവരെ മനസ്സ് അറിഞ്ഞു സ്നേഹിച്ചാൽ അവർ നമ്മെയും സ്നേഹിക്കും. ഇതുപോലൊരു പൂച്ച വീട്ടിലുണ്ടെങ്കിൽ അത് ആ വീട്ടിലെ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും എല്ലാം ഒരു എന്റർടെയ്ൻമെന്റായിരിക്കും.
ഒരു പെറ്റായി നമ്മുടേതെന്ന് പറഞ്ഞ് വളർത്താനും പൂച്ച നല്ല ഓപ്ഷനാണ്. അതുപോലെ നമുക്ക് ഒരു വിഷമം വരുന്ന സമയത്ത് ഇവരുടെ സാന്നിധ്യം ഒരു ഹീലിങ്ങ് പോലെയാണ്. കാരണം ആ സമയത്ത് ഇവർ നമുക്കൊപ്പം വന്നിരിക്കും. പൂച്ചകളെ സ്നേഹിച്ചാൽ അവ നമ്മളെ ഹീൽ ചെയ്യും എന്നും അനു പറഞ്ഞു.
‘ഇങ്ങനൊരു വീട് എന്തുകൊണ്ടാണ് ഉണ്ടായതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവന്നിരിക്കുന്നത് എന്റെ ഈ മക്കളാണ്. ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മളെ അതിൽ നിന്നും പ്രോട്ടക്ട് ചെയ്യുന്നവരാണ് പൂച്ചകൾ. വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതുമൊക്കെ ഐശ്വര്യമാണെന്ന് ഞാൻ കേട്ടിട്ടുണ്ട് എന്നും അനു പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ ദിവസം അനു ഒരു പുതിയ വണ്ടി വാങ്ങിയിരുന്നു. എന്നാൽ വണ്ടി ചെറുതായൊന്ന് തട്ടി. എന്നാൽ ദൃഷ്ടിദോഷം അങ്ങനെ തീർന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് അനു പറഞ്ഞു.
സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അനുവിനെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. മിന്നുകെട്ട്, ആലിലത്താലി, കാര്യം നിസാരം, പ്രിയമാനസി, സകുടുംബം ശ്യാമള തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചാണ് അനു താരമാകുന്നത്.
സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അനു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ആയിരത്തില്‍ ഒരുവന്‍, ലിസമ്മയുടെ വീട്, സപ്തമശ്രീ തസ്‌കര, വെള്ളിമൂങ്ങ, പത്തേമാരി തുടങ്ങിയ സിനിമകളില്‍ അനു അഭിനയിച്ചിട്ടുണ്ട്.
