Connect with us

എന്തിരൻ കോപ്പിയടിച്ചത്; സംവിധായകൻ ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Tamil

എന്തിരൻ കോപ്പിയടിച്ചത്; സംവിധായകൻ ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

എന്തിരൻ കോപ്പിയടിച്ചത്; സംവിധായകൻ ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

രജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു എന്തിരൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകനും നിർമാതാവുമായ എസ് ശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുകയാണ് ഇഡി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി. എഗ്മോർ മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ആരൂർ തമിഴ്നാടൻ എന്നയാൾ നൽകിയ പരാതിയിലാണ് ഇ.ഡി. നടപടി സ്വീകരിച്ചത്. രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത എന്തിരൻ തന്റെ കഥയുടെ മോഷണമാണെന്നായിരുന്നു ഹർജിക്കാരന്റെ പരാതി.

ഇത് സംബന്ധിച്ച് 2011 മേയിലാണ് പരാതി നൽകിയത്. തുടർന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ ആരോപണം ശരിയാണെന്ന് തെളിയുകയായിരുന്നു. ന്തിരൻ സിനിമയിലൂടെ 11. 5 കോടി രൂപ ശങ്കറിന് പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും കണ്ടെത്തി.

1957-ലെ പകർപ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കർ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇപ്പോൾ 10 കോടി വിലമതിക്കുന്ന ശങ്കറിന്റെ പേരിലുള്ള മൂന്ന് വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

More in Tamil

Trending

Recent

To Top