Connect with us

നികുതി വര്‍ദ്ധന; തിയ്യേറ്ററുകള്‍ അടച്ചിട്ട് സമരത്തിലേക്ക്

നികുതി വര്‍ദ്ധന; തിയ്യേറ്ററുകള്‍ അടച്ചിട്ട് സമരത്തിലേക്ക്


ഗിനിമാ ടിക്കറ്റിന്‍രെ നിരക്ക് കൂട്ടിമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. പത്ത് ശതമാനമാണ് വിനോദ നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ നിലവില്‍ ഉണ്ടായിരുന്ന 12 ശതമാനം നികുതി കുത്തനെ 22 ശതമാനത്തിലെത്തും. കേരളത്തിലെ സിനിമാ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്കാണ് കാര്യങ്ഹള്‍ നീങ്ങുന്നത്. ഇത് സിനിമാ വ്യവസായത്തേയും സാരമായി ഭാധിക്കും. ചെറിയ ബജറ്റിലെത്തുന്ന ചിത്രങ്ങളാണ് ഈ ബജറ്റ് തീരുമാനത്തോടെ കഷ്ടത്തിലാവാന്ഡ പോകുന്നത്. ഈ സാഹചര്യത്തിലാണ് മെട്രോ മാറ്റിനി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം തേടിയതും. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വര്‍ദ്ധനവടക്കം എല്ലാം പ്രേക്ഷകര്‍കക് മേലാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് പ്രൊഡ്യൂസേഴ്‌സിനേയോ ഡിസ്ട്രിബ്യൂട്ടേഴ്‌സിനേയോ ബാധിക്കുന്നില്ല. അമിതമായ വര്‍ദ്ധനവാണ് നിലവില്‍ കേരളത്തിലുള്ളത്. അതിന്റെ കൂടെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പത്ത് ശതമാനം കൂടെ വരുമ്‌പോള്‍ ഒരു സാധാരണക്കാരന് സിനിമ എന്നത് അന്യമാക്കും. അതേസമയം ടിക്കറ്റ് നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ തന്ന പത്ത് ശതമാനം നിരക്ക് ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ പഴയപടിയാവുമെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

അലയാള ചലച്ചിത്രമേഖല ഏറ്റവും പ്രതിസന്ധി നേരിടുന്ന സമയമാണിത്. ചിത്രങ്ങള്‍ പലതും വേണ്ട വിധത്തില്‍ ഓടാത്തതുള്‍പ്പടെ വളരെ പരിതാപകരമായ അവസ്ഥയിലാണ് മലയാള ചലച്ചിത്രലോകം ഇന്നുള്ളത്. ഇപ്പോഴത്തെ ഈ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് കൂടി വന്നാല്‍ അത് മലയാള ചലച്ചിത്ര മേഖലക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒറഖ്‌റക്കെട്ടായി ഇതിനെ എതിര്‍ക്കുമെന്നുംഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സും ഫിലിം ചേംബറും യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കേരളത്തിലെ തിയ്യേറ്ററുകള്‍ അടച്ചിട്ടുള്ള ഒരു പ്രതിഷേധത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം മെട്രോമാറ്റിനിയോട് പറഞ്ഞു. 2019 ജനുവരി ഒന്നിനായിരുന്നു സിനിമാ ടിക്കറ്റ് നിരക്കില്‍ ജിഎസ്ടി ഇളവ് നല്‍കിയത്. അതോടെ ടിക്കറ്റില്‍ അഞ്ച് മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് കുറഞ്ഞത്. എന്നാല്‍ ഈ ബജറ്റ് പ്രഖ്യാപനത്തോടെ വീണ്ടും സിനിമാ ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചു.

entertainment tax increase

More in Malayalam Breaking News

Trending

Recent

To Top