Connect with us

മോഹൻലാലിൻറെ കേണൽ പദവി കേന്ദ്രം തിരിച്ചെടുക്കണം; ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം. ഗോപാൽ

Malayalam

മോഹൻലാലിൻറെ കേണൽ പദവി കേന്ദ്രം തിരിച്ചെടുക്കണം; ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം. ഗോപാൽ

മോഹൻലാലിൻറെ കേണൽ പദവി കേന്ദ്രം തിരിച്ചെടുക്കണം; ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം. ഗോപാൽ

എമ്പുരാൻ വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ചിത്രത്തിലെ രാഷ്ട്രീയ നിലപാടുകൾ ആണ് വിമർശനങ്ങൾക്കും കാരണമായത്. ഇപ്പോഴിതാ ഈ വേളയിൽ നടൻ മോഹൻലാലിൻറെ കേണൽ പദവി കേന്ദ്രം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം. ഗോപാൽ.

എമ്പുരാൻ സിനിമാ നൽകുന്ന സന്ദേശം ഹിന്ദു വിരുദ്ധമാണ്. ഇക്കാര്യത്തിൽ മോഹൻലാൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്ന തരത്തിലുള്ള പ്രചരണം ശരിയാണെങ്കിൽ അത് എന്തുകൊണ്ടെന്നുള്ള ഒരു അന്വേഷണവും ഉണ്ടാവണം എന്നും എം. ഗോപാൽ അഭിപ്രായപ്പെട്ടു.

നേരത്തെ, ഇതേ ആവശ്യവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കറും രം​ഗത്തെത്തിയിരുന്നു. പറഞ്ഞു കേട്ടത് പ്രകാരം മോഹൻലാൽ ഭാരതീയ സൈന്യത്തിന്റെ ഭാഗമായി ഇനി തുടരാൻ പാടില്ലെന്നാണ് രാമസിംഹൻ കുറിച്ചത്. 2009–ലാണ് ഇന്ത്യൻ സൈന്യം മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി നൽകിയത്.

അതേസമയം, എമ്പുരാന് തിയേറ്ററിൽ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാൻ പ്രദർശനം തുടരുന്നത്. തി യേറ്ററിൽ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാൻ പ്രദർശനം തുടരുന്നത്.

ചിത്രം ഓപ്പണിങ് ദിനത്തിൽ 22 കോടി രൂപ നേടിയതായാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോൾ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടി എന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകൾ യഥാക്രമം അഞ്ച് ലക്ഷവും 50 ലക്ഷവും നേടിയതായും ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top