News
എമ്മി പുരസ്കാരം; നേട്ടം കൊയ്ത് സക്സഷനും ബീഫും ദ ബെയറും
എമ്മി പുരസ്കാരം; നേട്ടം കൊയ്ത് സക്സഷനും ബീഫും ദ ബെയറും
75ാമത് എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്തോളജി മിനി സീരീസ് ബീഫ്, കോമഡി ഡ്രാമ സീരീസ് ദ ബെയര്‍ എന്നിവയാണ് കൂടുതല്‍ പുരസ്കാരങ്ങളും സ്വന്തമാക്കിയത്.
ലിമിറ്റഡ്, ആന്തോളജി സീരീസ് വിഭാഗത്തില്‍ മികച്ച സീരീസ്, മികച്ച സംവിധാനം, മികച്ച കഥ (ലീ സങ് ജിന്‍), മികച്ച നടന് (സ്റ്റീവന്‍ യൂങ്), മികച്ച ലിമിറ്റഡ്, ആന്തോളജി സീരീസ് എന്നീ പുരസ്കാരങ്ങള്‍ ബീഫ് സ്വന്തമാക്കി.
മികച്ച കോമഡി സീരീസ് വിഭാത്തില്‍ മികച്ച സീരീസ്, മികച്ച സഹനടി (അയോ എഡെബിരി), മികച്ച നടന് (ജെറമി അലന്), മികച്ച സംവിധാനം (ക്രിസറ്റഫര് സ്റ്റോറര്‍) എന്നീ പുരസ്കാരങ്ങളാണ് ബെയര്‍ നേടിയത്.
ഡ്രാമ വിഭാഗത്തില്‍ സക്സഷനാണ് മികച്ച സീരീസ്. മികച്ച കഥ (ജെസ്സി ആംസ്ട്രോങ്), മികച്ച സംവിധാനം (മാര്‍ക്ക് മൈലോഡ്), മികച്ച നടന് (കീരന് കുല്‍കിന്‍), മികച്ച നടി (സാറ സ്നൂക്ക്), മികച്ച ഡ്രാമ സീരീസ് എന്നീ പുരസ്കാരങ്ങളും സക്സസഷന്‍ സ്വന്തമാക്കി.
