Connect with us

അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമേ വാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ്; ഞാനും എന്റെ കുടുംബവും ജീവിക്കുന്നത് അയാളുടെ ​ഗുണ്ടകളെ പേടിച്ച്

Malayalam

അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമേ വാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ്; ഞാനും എന്റെ കുടുംബവും ജീവിക്കുന്നത് അയാളുടെ ​ഗുണ്ടകളെ പേടിച്ച്

അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമേ വാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ്; ഞാനും എന്റെ കുടുംബവും ജീവിക്കുന്നത് അയാളുടെ ​ഗുണ്ടകളെ പേടിച്ച്

ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി.

സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകരും ചോദിക്കുന്നത്. ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എല്ലാകാര്യങ്ങൾക്കും എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ പിന്നീട് കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ വർഷം അവസാനമായിരുന്നു തന്റെ അമ്മാവന്റെ മകളായ കോകിലയെ ബാല വിവാഹം കഴിക്കുന്നത്. അതോടെയാണ് എലിസബത്തുമായി ശരിക്കും വേർപിരിഞ്ഞോ, നിയമപരമായ വിവാഹമല്ലേ നടന്നത് എന്നെല്ലാം പലരും തിരക്കിയിരുന്നത്. നേരത്തെ, അമൃത നൽകിയ പരാതിയ്ക്ക് പിന്നാലെ നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വേളയിൽ പ്രതികരിക്കവെയാണ് അമൃത എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. പിന്നാലെ ബാലയും വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹം രജിസ്റ്റർ ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് തനിക്ക് നൽകാനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത് ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിലാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് ബാല കാരണമാണെന്ന് എലിസബത്ത് തുറന്ന് പറഞ്ഞിരിക്കുന്നത്.

ഞങ്ങൾ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്. എന്നോട് ഒപ്പം ആയിരിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാൾ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.

വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു.

മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ​ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്. ഇനിയും ഇത് തുടർന്നാൽ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങൾക്കും ഇയാൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യും എന്നായിരുന്നു എലിസബത്ത് കുറിച്ചത്.

കരൾ ​രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ മരുന്ന് മാറി തന്നുവെന്നുള്ള ബാലയുടെ ആരോപണത്തിനും എലിസബത്ത് പുതിയ പോസ്റ്റിൽ മറുപടി നൽകി. താനും കുടുംബവും ബാലയുടെ ​ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് പറയുന്നു. എന്റെ മെഡിക്കൽ ലൈസൻസ് കാൻസൽ‌ ചെയ്യാൻ വേണ്ടത് ചെയ്യാൻ അയാളോട് പറയൂവെന്നും എലിസബത്ത് പറയുന്നു.

ഇത് ആദ്യമായാണ് എലിസബത്ത് ബാലയ്ക്കെതിരെ രം​ഗത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം വഞ്ചനയ്ക്ക് എതിരെ മുൻഭാര്യ അമൃത സുരേഷ് ബാലയ്ക്കെതിരെ കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് എലിസബത്തും ആരോപണങ്ങളുമായി എത്തിയത്. വ്യാജരേഖ നിർമാണം എന്ന വാക്ക് ബാലയ്ക്ക് അർഹതപ്പെട്ടതല്ലെന്നാണ് അമൃതയുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം ബാല പറഞ്ഞത്.

ഇനി ഇതിനെക്കുറിച്ച് ഒരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിയിലും പോലീസിലും വാക്ക് പറഞ്ഞിരിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ സമാധാനമായി പോകണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ആ സൈഡിൽ നിന്ന് നിരന്തരം പ്രശ്‌നങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഞാൻ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ഇരിക്കുകയാണ്. ഞങ്ങൾക്ക് ഒരു കുട്ടി വരാൻ പോകുന്നു… വരും എന്നും ബാല പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top