Connect with us

‘എലിസബത്ത് കം ഹിയർ’ എന്ന് പറഞ്ഞതിന് കാരണം.., ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു, പക്ഷേ…; വെളിപ്പെടുത്തലുമായി എലിസബത്ത്

Social Media

‘എലിസബത്ത് കം ഹിയർ’ എന്ന് പറഞ്ഞതിന് കാരണം.., ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു, പക്ഷേ…; വെളിപ്പെടുത്തലുമായി എലിസബത്ത്

‘എലിസബത്ത് കം ഹിയർ’ എന്ന് പറഞ്ഞതിന് കാരണം.., ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു, പക്ഷേ…; വെളിപ്പെടുത്തലുമായി എലിസബത്ത്

കഴിഞ്‍ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആപരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യ എലിസബത്ത് ഉദയൻ രം​ഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് എലിസബത്ത്. നിയമപരമായി ഇതിൽ മുന്നോട്ടു പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം എന്നെ സഹായിക്കുമെന്ന് അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്.

പീഡിപ്പിക്കുന്ന സമയത്ത് ക്യാമറ വച്ച് ഇരിക്കുകയല്ലല്ലോ? അടി കിട്ടുന്ന സമയത്ത് ക്യാമറ ഫോക്കസ് വച്ചിരിക്കുകയല്ലല്ലോ? അങ്ങനെയുള്ള തെളിവുകൾ കയ്യിൽ ഇല്ല. അടി കിട്ടിയപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. പക്ഷേ പരാതി എഴുതി നൽകാൻ പറഞ്ഞപ്പോൾ ‍ഞാൻ ചെയ്തില്ല, അതെന്റെ തെറ്റ്.

വളരെ സ്വാധീനമുള്ള ആളാണ്. പണമുണ്ട്, അധികാരമുണ്ട്. ഗുണ്ടകളും പോലീസുകാരും രാഷ്ട്രീയക്കാരും വരുന്നത് കണ്ടിട്ടുണ്ട്. മോൻസൺ മാവുങ്കൽ കേസിൽ അയാളെ അറസ്റ്റുചെയ്യുന്നതിന് ആറുമാസം മുമ്പ് ഇങ്ങേരെ ഒരു എസ്പി ഈ വിവരമറിയിച്ചിരുന്നു. അയാളുമായുള്ള ബന്ധം അവസാനിപ്പിക്കണം, ഇനി എന്നെ വിളിക്കേണ്ട, അവരുമായുള്ള ഇടപാടെല്ലാം നിങ്ങൾ അവസാനിപ്പിക്കണം എന്നൊരു വിവരം ലഭിച്ചതായി ഇയാൾ പറഞ്ഞിരുന്നു.

അതൊക്കെ സത്യമാണോ എന്നറിയില്ല, കാരണം സംസാരിക്കുന്നതിൽ 80 ശതമാനം മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളൂ. പൊങ്ങച്ചം പറയുന്നതിൽ പറഞ്ഞതാണോ എന്നറിയില്ല, പക്ഷേ ഞാനത് കേട്ടിട്ടുണ്ട്. നിങ്ങൾക്ക് അത് അന്വേഷിക്കണമെങ്കിൽ അന്വേഷിക്കാം. ആ കേസ് നടക്കുമ്പോൾ എല്ലാ വാർത്താ ചാനലുകളിലും എന്നെ കൊണ്ടുപോയി പിടിച്ചിരുത്തിയിരുന്നു. അത് എന്റെ ഇഷ്ടത്തിന് ഇരുത്തിയതല്ല. ഒരു പെണ്ണ് കൂടെയുണ്ടെങ്കിൽ അധികം ചോദ്യംചെയ്യില്ല എന്ന ഒറ്റക്കാര്യത്തെത്തുടർന്നാണ് എന്നെ അവിടെ കൊണ്ടുപോയി ഇരുത്തിയത്.

ഒരു അഭിമുഖത്തിൽ ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു. പക്ഷേ, പുള്ളിക്ക് എന്തോ പറയാൻ കിട്ടാത്ത സമയത്ത്, ‘എലിസബത്ത് കം ഹിയർ’ എന്ന് പറഞ്ഞത് വലിയ ട്രോളായി. അയാൾക്ക് ഉത്തരമില്ലാത്തപ്പോൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ്, അത് മനസിലാവുന്നവർക്ക് മനസിലാവും. അല്ലാത്തവർക്ക് മനസിലാവില്ല.

കല്യാണം കഴിഞ്ഞ സമയത്ത് എംബിബിഎസ് കഴിഞ്ഞില്ലേ, എംഡിക്ക് പോകുന്നില്ലേ എന്ന് പലരും ചോദിക്കുമ്പോൾ, ‘അവൾ എംബിബിഎസ് ഫൈനൽ ഇയർ തോറ്റു’ എന്നാണ് പറയാറ്. ആദ്യത്തെ തവണ പോകുന്നില്ല, പുള്ളിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ എനിക്കൊരു അടിയാണ് കിട്ടിയത്. അപ്പോൾപിന്നെ ഞാനൊന്നും മിണ്ടാറില്ല. ഞാൻ തോറ്റിറ്റുണ്ടോയെന്ന് നിങ്ങൾക്ക് അന്വേഷിക്കാം. ഇനി എന്റെ ജോലി പോയാലും വീട്ടിൽവലിയ പ്രശ്നമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അത്യാവശ്യം ജീവിക്കാനുള്ളവക എന്റെ വീട്ടിലുണ്ട്.

എന്നെ അറസ്റ്റുചെയ്താൽ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് പുള്ളിക്കാരൻ പറയാറുണ്ട്. ഫണ്ട് വരില്ല എന്ന് പറയും. എനിക്കറിയില്ല അയാൾക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന്. അതിന്റെ സത്യമെന്താണെന്ന് എനിക്കറിയില്ല. ഞാൻ ഇറങ്ങിയ ശേഷം ഒരു പെണ്ണിനെ വീട്ടിൽ വിളിച്ചുകയറ്റിയ കേസുണ്ട്. അത് പിന്നീട് പറയാം. അത് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ ഇങ്ങേരുടെ അപ്പന്റെ സ്വത്തെല്ലാം വിറ്റു.

അതിൽ 10- 20 കോടി വന്നിട്ടുണ്ടെന്നാണ് കേട്ടത്. ആറുകോടിയിലേറെ വൈറ്റ് മണിയായും ബാക്കി ബ്ലാക് മണിയായുമാണ് വന്നതെന്നാണ് കേട്ടുകേൾവി. അതിൽ ഒരു കോടി ഇങ്ങേരുടെ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടുപിടിക്കുന്ന ഒരു ഡോക്ടറുടെ കയ്യിലും കുറച്ചുകാശ് ഇങ്ങേരുടെ ഒരു സുഹൃത്തിന്റെ ഗസ്റ്റ് ഹൗസിലും കൊണ്ടുവച്ചിട്ടുണ്ടെന്നും ഒരു കാറ് എടുത്തു എന്നുമാണ് കേട്ടുകേൾവി.

ഇയാളുടെ കാല് മസാജ് ചെയ്യാൻ വന്ന ഒരാളുടെ മുമ്പിൽവെച്ച് പല കാര്യങ്ങൾ ചെയ്യാൻപറഞ്ഞിട്ട് ബലം പ്രയോഗിച്ചു. അന്നാണ് എന്റെ ആത്മഹത്യാശ്രമം നടന്നത്. അത് ആദ്യം ഇങ്ങേരുടെ അമ്മയോട് പറഞ്ഞു. അമ്മയോട് പറഞ്ഞപ്പോൾ ദേഷ്യത്തിൽ ഫോൺ എടുത്ത് മുഖത്തേക്ക് എറിഞ്ഞു. മുഖം വെട്ടിച്ചപ്പോൾ ഫോൺ പിന്നിലെ ഷെൽഫിൽ കൊണ്ട് അതിന്റെ ചില്ല് പൊട്ടി കഷ്ണങ്ങൾ എന്റെ കണ്ണിൽ കൊണ്ടു. ഇതൊക്കെ കേട്ട് ആ അമ്മ പറഞ്ഞത്, ‘അവനൊരു സിനിമാ നടനല്ലേ’ എന്ന് എന്നിട്ടും നാണിമില്ലാതെ എന്റെ വീട്ടിലും വിളിച്ചു പറഞ്ഞുവെന്നും എലിസബത്ത് പറയുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top