Malayalam
അവധിയ്ക്ക് നാട്ടിലെത്തി എലിസബത്ത്; ബാലയെ കാണാന്‍ പോകുന്നില്ലേയെന്ന് കമന്റ്; വൈറലായി എലിസബത്തിന്റെ വീഡിയോ
അവധിയ്ക്ക് നാട്ടിലെത്തി എലിസബത്ത്; ബാലയെ കാണാന്‍ പോകുന്നില്ലേയെന്ന് കമന്റ്; വൈറലായി എലിസബത്തിന്റെ വീഡിയോ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.
ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയിലെല്ലാം ഒരുമിച്ചെത്തി ആരാധകരുമായി ഇരുവരും വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു. ബാല അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോഴെല്ലാം എലിസബത്തായിരുന്നു ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി ഇരുവരേയും ഒരുമിച്ച് കാണാറില്ല. ഇതോടെ നടനും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
തന്റെ വിശേഷങ്ങളെല്ലാം അപ്പോഴും എലിസബത്ത് സ്വന്തം യുട്യൂബ് ചാനല്‍ വഴി ആരാധകരിലേക്ക് എത്തിക്കാറുണ്ടായിരുന്നു. അതിലൊന്നിലാണ് താന്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും ഡോക്ടര്‍ ജോലിക്കായി നാടുവിട്ട് വന്നിരിക്കുകയാണെന്നും എലിസബത്ത് പറഞ്ഞത്. എന്നാല്‍ എവിടെയാണ് എലിസബത്ത് ജോലി ചെയ്യുന്നതെന്ന് വ്യക്തമല്ല. സ്ഥലം എലിസബത്ത് വെളിപ്പെടുത്തിയിട്ടുമില്ല.
നോര്‍ത്ത് ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലാണോ അതോ ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്താണോയെന്നത് വ്യക്തമല്ല. ജോലിയില്‍ പ്രവേശിച്ചശേഷം ആദ്യമായി ഇതാ നാട്ടില്‍ തിരികെ എത്തിയിരിക്കുകയാണ് എലിസബത്ത്. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം എലിസബത്ത് വെളിപ്പെടുത്തിയത്. നാട്ടിലേക്കുള്ള വിമാനം കാത്ത് ഇരിക്കുന്ന സമയത്ത് പകര്‍ത്തിയ വീഡിയോയിലാണ് താന്‍ അവധിക്കായി നാട്ടിലേയ്ക്ക് പോവുകയാണെന്ന് എലിസബത്ത് പറഞ്ഞത്.
ക്രിസ്മസിനും ന്യുഇയറിനും അവധി ലഭിക്കാതിരുന്നതുകൊണ്ടാണ് വരാതിരുന്നതെന്നും വീഡിയോയില്‍ എലിസബത്ത് പറഞ്ഞു. ഒപ്പം ന്യൂഇയര്‍ ആശംസകളും എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകാനുള്ള ആശംസകളും എലിസബത്ത് നേര്‍ന്നു. നാട്ടിലെത്തിയ സന്തോഷം എലിസബത്ത് പങ്കിട്ടതോടെ ബാലയെ കാണാന്‍ പോകുമോ എന്ന ചോദ്യങ്ങളാണ് ആരാധകരില്‍ നിന്നും ഏറെയും വരുന്നത്.
ബാലയെ ഉപേക്ഷിച്ചോ?, ബാലയുടെ അടുത്തേക്ക് പോകുമോ?, എലിസബത്ത് ന്യൂഇയര്‍ ആശംസയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ബാല അറിയാന്‍ വേണ്ടി പറയുന്നത് പോലെ തോന്നുന്നു എന്നെല്ലാമാണ് കമന്റുകള്‍. എലിസബത്ത് മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിയെന്നും കമന്റുകളുണ്ട്. അതേസമയം അടുത്തിടെ എലിസബത്തിനെ കുറിച്ച് ബാലയോട് ചോദിച്ചപ്പോള്‍ നടന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’ ‘പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ ഭാര്യ അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി.
സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി.
മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. മകള്‍ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്.
പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത രംഗത്തെത്തിയിരുന്നു. തന്റെ അഭിഭാഷകര്‍ക്കൊപ്പം എത്തിയായിരുന്നു അമൃതയുടെ മറുപടി. വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മില്‍ തുടര്‍ന്നുള്ള ജീവിതങ്ങളില്‍ ഇടപെടില്ല എന്നും മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ ചര്‍ച്ച ചെയ്യില്ല എന്നും കരാറില്‍ ഏര്‍പ്പെട്ടിരുന്നു എന്നും കോടതിയുടെ തീര്‍പ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകര്‍ പറഞ്ഞിരുന്നു.
