Malayalam
ഞാന്‍ ജീവിതത്തില്‍ നന്നായി കരഞ്ഞിട്ടുണ്ട്, അതുപോലെ ആരും കരയണ്ട എന്ന് കരുതിയാണ് വീഡിയോകള്‍ ഇടുന്നത്; വിഷമിച്ച് ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സഹായമായിരിക്കുമല്ലോ; എലിസബത്ത്
ഞാന്‍ ജീവിതത്തില്‍ നന്നായി കരഞ്ഞിട്ടുണ്ട്, അതുപോലെ ആരും കരയണ്ട എന്ന് കരുതിയാണ് വീഡിയോകള്‍ ഇടുന്നത്; വിഷമിച്ച് ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സഹായമായിരിക്കുമല്ലോ; എലിസബത്ത്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. അടുത്തിടെയാണ് താരം കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അപ്പോഴും മലയാളികള്‍ ഒന്നടങ്കം താരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ബാലയുടെ ഭാര്യ എലിസബത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിയത്.
ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നത് പതിവാണ്. ഓരോ ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഡെയ്‌ലി വ്‌ലോഗ്‌സും എലിസബത്ത് പ്രേക്ഷകരുമായി പങ്കിടാറുണ്ട്.
ഈയ്യടുത്ത് എലിസബത്തിന് സുഖമില്ലാതായതും മറ്റുമൊക്കെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. തന്റെ വീഡിയോകളെക്കുറിച്ചുള്ള ചിലരുടെ കമന്റുകളോട് പ്രതികരിക്കുകയാണ് വീഡിയോയില്‍ എലിസബത്ത്. താന്‍ എന്തിനാണ് വീഡിയോകള്‍ ചെയ്യുന്നതെന്നാണ് എലിസബത്ത് വീഡിയോയില്‍ പറയുന്നത്.
”എല്ലാവരും സുഖമായിട്ടിരിക്കുന്നു എന്ന് കരുതുന്നു. ഞാന്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു. ഡിസ്ചാര്‍ജ് ആയതും വീണ്ടും ഡ്യൂട്ടിയ്ക്ക് പോയി തുടങ്ങിയെന്നും നേരത്തെ വീഡിയോ ഇട്ടിരുന്നു. വീണ്ടും നടക്കാന്‍ പോകാനൊക്കെ തുടങ്ങി. നന്നായി ഭക്ഷണമൊക്കെ കഴിക്കുന്നുണ്ട്. ഹാപ്പിയാണ്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നല്ല കമന്റിട്ടവര്‍ക്കും കൂടെയുണ്ടെന്ന് പറഞ്ഞവര്‍ക്കും നന്ദി”.
”അതേസമയം വേറെ ചില കമന്റുകളും കണ്ടു. അവര്‍ക്ക് എന്റെ ഇതുപോലെയുള്ള വീഡിയോസ് ഇഷ്ടമല്ലെന്നാണ് പറയുന്നത്. എന്റെ സംസാരം ഉപദേശിക്കല്‍ ആകുന്നുവെന്ന് പറയുന്ന കമന്റ്‌സ് കണ്ടു. ഞാന്‍ ഉപദേശിക്കാറുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഞാന്‍ എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങള്‍ പറയാറുണ്ടെന്ന് മാത്രം. അങ്ങനെ തന്നെയാണ് ഞാന്‍ ചാനല്‍ തുടങ്ങിയതും” എന്നും എലിസബത്ത് പറയുന്നു.
യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. എന്റെ ചാനലില്‍ മെഡിക്കല്‍ ടോപ്പിക്കും എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും നിങ്ങളോട് പങ്കുവച്ചാല്‍ നിങ്ങള്‍ക്കും നല്ലതായിരിക്കും എന്ന് തോന്നുന്ന കാര്യങ്ങളുമൊക്കെയാണ് പങ്കുവെക്കുന്നത്. ചാനല്‍ തുടങ്ങിയപ്പോഴും ഇടയ്ക്ക് സബ് സ്‌െ്രെകബേഴ്‌സ് കൂടിയപ്പോഴും അത് തന്നെയായിരുന്നു പറഞ്ഞിരുന്നത്. അത് തന്നെയാണ് തുടരുന്നതുമെന്നും എലിസബത്ത് പറയുന്നു.
ഇങ്ങനെ ഇടയ്ക്ക് വീഡിയോ ഇടുന്നത് എന്താണെന്ന് വച്ചാല്‍, എനിക്ക് 29 വയസാണ്. ഞാന്‍ ജീവിതത്തില്‍ അത്യാവശ്യം നന്നായി കരഞ്ഞിട്ടുണ്ട്. പല വിഷമങ്ങളും കാരണമാണ്. നന്നായി കരഞ്ഞിട്ടുണ്ട്. അതുപോലെ ആരും കരയണ്ട എന്ന് എനിക്ക് തോന്നാറുണ്ട്. ഇതുപോലെ ആരെങ്കിലും ഒപ്പം നില്‍ക്കാനും കാര്യങ്ങളൊക്കെ പറഞ്ഞു തരാനും ഉണ്ടായിരുന്നുവെങ്കില്‍ നമുക്കിത്തിരി സപ്പോര്‍ട്ട് ആയിരുന്നേനെ എന്ന് തോന്നിയ സമയങ്ങളുണ്ട്.
അതുപോലെയൊക്കെ ആകാനാണ് ഞാന്‍ വീഡിയോ ഇടുന്നത്. വിഷമിച്ച് ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സഹായമായിരിക്കുമല്ലോ എന്ന് കരുതിയാണ്. ഭയങ്കര വിഷമമുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ അങ്ങനെ മൊത്തം വിഷമമല്ലെന്നും ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് മനസിനെ ഓര്‍മ്മിപ്പിക്കാന്‍ സാധിച്ചാല്‍ നല്ലതായിരിക്കും എന്ന് കരുതുന്നു. അങ്ങനെ വിഷമിച്ചിരിക്കുന്നവര്‍ക്ക് ചെറിയ സന്തോഷം തോന്നുന്നുണ്ടെങ്കില്‍ എന്റെ വീഡിയോയുടെ ലക്ഷ്യം നിറവേറിയെന്നും എലിസബത്ത് പറയുന്നു.
അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. അല്ലാതെ ആരേയും ഉപദേശിച്ച് നന്നാക്കനല്ല. അങ്ങനെ നന്നാകുമെന്ന വിശ്വാസവും എനിക്കില്ല. ഞാന്‍ കുറേ വിഷമിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരേ കാര്യത്തിലായിരിക്കില്ലല്ലോ വിഷമം തോന്നുക. വിഷമം താങ്ങാനുള്ള ശേഷിയും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. എനിക്ക് ഭയങ്കര വിഷമമുണ്ടാക്കിയ ചില കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വിഷമിച്ചിരിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പിന്തുണയാകുമെന്ന് തോന്നുന്നുവെന്നും എലിസബത്ത് പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോകളില്‍ മറ്റും ഇരുവരെയും ഒരുമിച്ചു കാണാത്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബാല കൂടെയില്ലാതെ എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതും എലിസബത്ത് കൂടെയില്ലാത്ത ബാല വീഡിയോകളുമായി എത്തുന്നതുമൊക്കെ ഇവര്‍ പിണക്കത്തിലാണെന്ന സംശയങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികള്‍ക്കിടയില്‍ എന്ത് സംഭവിച്ചു എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. ഏകദേശം ഒരു മാസത്തോളമായി എലിസബത്ത് തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ്. അന്നു മുതല്‍ ഇന്ന് വരെ ബാലയുമായി വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
