Malayalam
ഞാൻ ആ ത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, എന്നെ ആരും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല. എന്റെ മാനസികാവസ്ഥ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്; വീണ്ടും രംഗത്തെത്തി എലിസബത്ത്
ഞാൻ ആ ത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, എന്നെ ആരും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല. എന്റെ മാനസികാവസ്ഥ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്; വീണ്ടും രംഗത്തെത്തി എലിസബത്ത്
കഴിഞ്ഞ ദിവസമായിരുന്നു ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഇപ്പോഴിതാ വീണ്ടും ബാലയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു എലിസബത്തിന്റെ പ്രതികരണം. ബാലയെ പിന്തുണയ്ക്കുകയും തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കമന്റുകൾ പങ്കുവച്ചു കൊണ്ടായിരുന്നു എലിസബത്തിന്റെ പ്രതികരണം.
എലിസബത്തിന്റെ കുറിപ്പ് ഇങ്ങനെ;
നിങ്ങളുടെ പ്ലാനിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ലേ. ഞാൻ ഇത്രയും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ എനിക്കെതിരെ പരാതി നൽകൂ. എനിക്ക് പിആർ വർക്ക് ചെയ്യാനുള്ള പണമൊന്നുമില്ല. നിങ്ങളെ പോലെ രാഷ്ട്രീയ പിന്തുണയും എനിക്കില്ല. ഒരിക്കൽ ചെന്നൈയിൽ വച്ച് നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ഒരു പൊലീസ് ഓഫീസർ എന്റെ മാതാപിതാക്കളെ വിളിച്ച് എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകാൻ വരെ പറഞ്ഞു.
ഞാൻ ആ ത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഞാൻ നിങ്ങളുടെ ഭാര്യ അല്ലെന്നല്ലേ നിങ്ങൾ പറയുന്നത്. അപ്പോൾ എന്റെ സമ്മതമില്ലാതെ നിങ്ങൾ എന്ത് ചെയ്താലും പീ ഡനമാണെന്നാണ് ഞാൻ കരുതുന്നത്. അതുപോലെ പണം നൽകിയുള്ള കരൾ മാറ്റിവെക്കൽ നിയമവിരുദ്ധമാണെന്ന് തോന്നുന്നു. എനിക്കറിയില്ല. ആളുകൾ അങ്ങനെ പറയുന്നതിനാൽ എനിക്കും സംശയമുണ്ട്. എനിക്ക് ക്രൈം ആയിട്ടാണ് തോന്നിയത്.
നിയമപദേശങ്ങളും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും കമന്റ് ചെയ്യുക. എന്റെ പോസ്റ്റ് ഗുരുതരമായ ക്രൈം ആണെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണ്. ഞാൻ ഭയന്നിരുന്നു. ഇപ്പോൾ ഞാൻ നിയമപരമായി മുന്നോട്ട് പോയാൽ അവർ ചോദിക്കുക അപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല എന്നാകും. ചെന്നൈയിൽ വച്ച് പൊലീസ് സ്‌റ്റേറ്റ്‌മെന്റ് എടുത്തുവെന്നാണ് തോന്നുന്നത്.
അവർ ഞാൻ എന്തുകൊണ്ട് ആ ത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ചോദിച്ചിരുന്നില്ല. ഞാൻ ആ ത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഈ എഴുത്തല്ലാതെ തെളിവില്ല. കാരണം എന്നെ ആരും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല. എന്റെ മാനസികാവസ്ഥ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാൽ നിങ്ങൾക്ക് ഈ എഴുത്ത് തെളിവായി എടുക്കാം എന്നുമാണ് എലിസബത്ത് പറയുന്നത്.
ബാല അടുത്തിടെ ഒരു തമിഴ് ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു എലിസബത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി.
വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേ പ്പ് ചെയ്തു. അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞുവെന്നും എലിസബത്ത് പറഞ്ഞു.
മാത്രമല്ല, ന്നോട് ഒപ്പം ആയിരിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാൾ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.
വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് കൂട്ടിച്ചേർത്തിരുന്നു.
