Connect with us

അതേക്കുറിച്ചു പറയാൻ താത്പര്യമില്ല, ആദ്യം വിഷമം ഉണ്ടായിരുന്നു, ഇപ്പോൾ സന്തോഷവതിയാണ്; ബാലയുടെ വിവാഹത്തിന് പിന്നാലെ വൈറലായി എലിസബത്തിന്റെ വാക്കുകൾ

Malayalam

അതേക്കുറിച്ചു പറയാൻ താത്പര്യമില്ല, ആദ്യം വിഷമം ഉണ്ടായിരുന്നു, ഇപ്പോൾ സന്തോഷവതിയാണ്; ബാലയുടെ വിവാഹത്തിന് പിന്നാലെ വൈറലായി എലിസബത്തിന്റെ വാക്കുകൾ

അതേക്കുറിച്ചു പറയാൻ താത്പര്യമില്ല, ആദ്യം വിഷമം ഉണ്ടായിരുന്നു, ഇപ്പോൾ സന്തോഷവതിയാണ്; ബാലയുടെ വിവാഹത്തിന് പിന്നാലെ വൈറലായി എലിസബത്തിന്റെ വാക്കുകൾ

ആ ബന്ധത്തെ കുറിച്ച് പ്രത്യേകം വിവരണവും ആവശ്യമില്ല. ട്രോളത്തി എന്ന നിലയിൽ ആണ് എലിസബത്ത് ഉദയൻ മലയാളികൾക്ക് ആദ്യ കാലങ്ങളിൽ പരിചിത ആയിരുന്നത്. എന്നാൽ നടൻ ബാലയുടെ ഭാര്യ എന്ന ലേബലിൽ ആയിരുന്നു പിന്നെ അറിയപ്പെട്ടത്. നടനെ താൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത് ആണെന്നും താൻ ആണ് വിവാഹത്തിലേയ്ക്ക് നിർബന്ധിച്ചതെന്നെല്ലാം എലിസബത്ത് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനയപ്പോൾ ബാലയ്ക്കൊപ്പം കൂട്ടായി നിന്നത് എലിസബത്ത് ആയിരുന്നു. അന്ന് പലപ്പോഴും ബാലയുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എലിസബത്ത് എത്താറുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷം ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ എന്ത് ബാലയെ കുറിച്ച് പോലും എലിസബത്ത് സംസാരിക്കാറില്ല.

അതോട് ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിലായി വാർത്തകൾ. ബാല അറസ്റ്റിലായതിന് പിന്നാലെയാണ് ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം നിയമപരമായി ഉള്ളതല്ല എന്ന് അമൃത വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബാല മറ്റൊരു വിവാഹം കഴിച്ചതോടെ പ്രേക്ഷകർക്കും അത് ബോധ്യപ്പെടുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ ബാലയുടെ വിവാഹ ശേഷം എലിസബത്ത് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബാലയുടെ വിവാഹത്തിന് പിന്നാലെ താൻ വാർത്തകൾ കണ്ടു അതേക്കുറിച്ചു പറയാൻ താത്പര്യമില്ല എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ആദ്യം വിഷമം ഉണ്ടായിരുന്നു എന്നാൽ താൻ നിമിത്തം രക്ഷപെട്ട ഒരു പേഷ്യന്റ് കൊണ്ട് തന്ന സമ്മാനം തൻെറ മൂഡ് മാറ്റിയെന്നും ഇപ്പോൾ സന്തോഷവതിയാണ് താനെന്നും എലിസബത്ത് പറയുന്നു.

കുറെ വാർത്തകൾ നടക്കുന്നുണ്ട്. ഞാൻ വീഡിയോ ഇടണോ ഇടണ്ടേ എന്നൊക്കെയുള്ള വിഷമത്തിൽ ആയിരുന്നു. എനിക്ക് അതെ കുറിച്ച് സത്യത്തിൽ പറയാൻ താത്പര്യമില്ല. സത്യത്തിൽ ഒരു സന്തോഷം നിറഞ്ഞ നിമിഷം ഉണ്ടായി. അപ്പോൾ അത് പങ്കുവച്ച ശേഷം വീഡിയോ ഇട്ടു തുടങ്ങാം എന്ന് വിചാരിച്ചു. അഹമ്മദാബാദിലാണ്. ഞാൻ കഴിഞ്ഞ വീഡിയോയിൽ എന്റെ ഒരു സന്തോഷം പങ്കുവച്ചതാണ്.

എന്റെ പേഷ്യന്റ് രക്ഷപെട്ട സന്തോഷം ആയിരുന്നു അത്. ഇന്ന് എന്റെ ഡിപ്പാർട്ട്മെന്റിൽ വന്നപ്പോൾ തന്ന സാധനങ്ങൾ ആണ് ഇതൊക്കെ. രണ്ടുകാര്യത്തിൽ സന്തോഷം ഉണ്ട്. ഞാൻ കാരണം എന്റെ പേഷ്യന്റിനു സുഖമായതാണ് ഏറ്റവും വലുത്. പേഷ്യന്റ് രക്ഷപെട്ടപ്പോൾ അതൊന്നു നിങ്ങളുമായി ഷെയർ ചെയ്യണം എന്ന് തോന്നി. എനിക്ക് കുറച്ചു സങ്കടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഞാൻ വളരെ ഹാപ്പിയാണ് ഇപ്പോൾ എന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.

2019-ൽ മൃതയുമായി അവർ വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു.

എന്നാൽ പിന്നീട് തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ ഇരുവരും തയ്യാറായിട്ടില്ല. എലിസബത്ത് ഇപ്പോൾ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാൻ സാധിക്കൂ. എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല.

അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ‘ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല ഒരിക്കൽ എലിസബക്കിനെ കുറിച്ച് പറഞ്ഞത്.

ഇപ്പോൾ തന്റെ അമ്മാവന്റെ മകളായ കോകിലയെ ആണ് ബാല വിവാഹം കഴിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇത് ബാലയുടെ നാലാം വിവാഹമാണ്. കന്നഡ സ്വദേശിയായ പെൺകുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു.

More in Malayalam

Trending

Recent

To Top