Malayalam
ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു; എലിസബത്ത്
ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു; എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്. ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്. പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ബാലക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്.
താൻ ഇല്ലാതായാലും സത്യങ്ങൾ ആളുകൾ അറിയണമെന്നതുകൊണ്ടാണ് സോഷ്യൽമീഡിയ വഴി വീഡിയോ പങ്കുവെക്കുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്ത് വീഡിയോ ഒന്നും പങ്കുവെച്ചിരുന്നില്ല. അതിനാൽ തന്നെ എലിസബത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ഭയം ജനങ്ങൾക്കുണ്ടായിരുന്നു. സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.
കാറിൽ യാത്ര ചെയ്യവേ മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നതിങ്ങനെ.
ഇന്ന് ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു. ഒരു തവണ ഇടിച്ചപ്പോൾ വണ്ടി നിർത്തി, ചോദിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും ഇടിച്ചു, അത് കഴിഞ്ഞു മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്ലോസ് റേഞ്ചിൽ ആയതുകൊണ്ടും അതൊരു ചെറിയ വണ്ടിയായതു കാരണവും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പർ വന്നു ഞങ്ങളുടെ ടയറിനു മുകളിൽ ആണ് ഇടിച്ചത്.
ഒന്നുകിൽ അയാൾ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കിൽ അതൊരു ഭീഷണി തന്നെയാണ്. എന്തായാലും ഇങ്ങനെ ഒക്കെ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ ആണ് ഞാൻ പറഞ്ഞത്. അത് ഒരു ഭീഷണി ആണോ അതോ ഇത്രയും വണ്ടി ഓടിക്കാൻ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ല. മൂന്നു തവണ സിംപിൾ ആയി വെറുതെ കൊണ്ട് വേറൊരു വണ്ടിയിൽ ഇടിക്കേണ്ട കാര്യമില്ല. എന്തായാലും എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല ഞാൻ ഇതുവരെ സുരക്ഷിതയാണ്.
കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്. എന്റെ വിഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്.
എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെപ്പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നത്. ചില ആൾക്കാർ പറയുന്നത് കണ്ടു, ഞങ്ങൾ 14 വർഷം അനുഭവിച്ചതാണ് ഇവർ രണ്ടു വർഷമേ അനുഭവിച്ചുള്ളൂ എന്ന്. രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല.
ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്. ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രെഷൻ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല.
എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല. എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട.
എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കും. ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്.
എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല എന്നും എലിസബത്ത് പറയുന്നു.
അതേസമയം, ബാലയുടെ മുൻ ഭാര്യ അമൃത സുരേഷിന്റെ കുടുംബം എലിസബത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിലും തന്റെ നിലപാട് എലിസബത്ത് പുതിയ വീഡിയോയിൽ വ്യക്തമാക്കി. പലരും പറയുന്നത് കേട്ടു ഞങ്ങൾ പതിനാല് വർഷം ഇതൊക്കെ അനുഭവിച്ചതാണ്. എലിസബത്ത് രണ്ട് വർഷം മാത്രമെ അനുഭവിച്ചിട്ടുള്ളു. രണ്ട് വർഷം അനുഭവിച്ചപ്പോഴേക്കും എലിസബത്തിന് ഇത്രത്തോളം പിന്തുണ കിട്ടി ഞങ്ങൾ അനുഭവിച്ചപ്പോൾ ആരും പിന്തുണച്ചില്ല എന്നൊക്കെ.
എനിക്ക് സപ്പോർട്ട് തരണമെന്നോ വേണ്ടെന്നോ ഇല്ല. ഞാൻ അനുഭവിച്ചത് ആളുകൾ അറിയണം. ആരും ഇതിൽ പെടരുത്. ഞാൻ അത് മാത്രമാണ് ചിന്തിച്ചത്. കേസുമായി ഞാൻ ആദ്യമായി പോയിരുന്നുവെങ്കിൽ ഇതൊന്നും പറയാൻ എനിക്ക് ചിലപ്പോൾ കഴിയുമായിരുന്നില്ല. ഇത്രയും അധികം കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞിട്ടും ഇപ്പോഴും ആളുകൾ അയാളെ പിന്തുണയ്ക്കുന്നു. ഞാൻ വീഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നു. കുറച്ച് ഡിപ്രഷനുണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. ചിലപ്പോൾ ഡൗണാകാറുണ്ട്. എന്നിരുന്നാലും ഞാൻ എന്റെ കാര്യവുമായി മുന്നോട്ട് പോകും.
എന്റെ ജീവിതം, കുടുംബം എന്നിവയെയെല്ലാം നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്. എനിക്കും കുടുംബത്തിലെ അംഗങ്ങളുടെ ജീവനും ഭീഷണിയുണ്ട്. പത്ത് പേരെ എന്നെ പിന്തുണയ്ക്കുന്നുള്ളുവെങ്കിൽ എനിക്ക് അത് മതി. പോലീസ് എന്നെ പിടിച്ച് അകത്തിടുന്ന കാലം വരെ ഞാൻ പ്രതികരിക്കും. ജീവൻ കളഞ്ഞിട്ട് എനിക്കൊന്നും കിട്ടാനില്ല. നവംബറിൽ കുറച്ച് ആളുകൾ എന്നെ വിളിച്ച് കേസ് കൊടുക്കാൻ ആവശ്യപ്പെട്ടു. അന്ന് ഞാൻ ഡിപ്രഷൻ അനുഭവിക്കുന്ന സമയമായിരുന്നു.
ഗുജറാത്തിലെ ആശുപത്രിയിൽ ബൈസ്റ്റാന്റർ പോലുമില്ലാതെ ഐസിയുവിലായിരുന്നു. എനിക്ക് പേടിയാണ്. ഇനി സ്ട്രസ് എടുക്കാൻ വയ്യെന്ന് ഞാൻ മറുപടി പറഞ്ഞു. അവരുടെ കരച്ചിൽ കണ്ട് എന്റെ ലൈഫിൽ നടന്ന കുറച്ച് കാര്യങ്ങൾ ഞാൻ ഷെയർ ചെയ്തിരുന്നു. മാത്രമല്ല ഒന്നും റെക്കോർഡ് ചെയ്യരുതെന്നും ഞാൻ പറഞ്ഞിരുന്നു. കാരണം എനിക്ക് പേടിയായിരുന്നു. നാണക്കേടായിരുന്നു. എന്നാൽ ഞാൻ കേസിന് വരില്ലെന്ന് അറിഞ്ഞപ്പോൾ അവർ അത് എല്ലാം ഒരു മീഡിയ വഴി പറഞ്ഞു. ആശുപത്രിയിൽ വയ്യാതെ കിടന്നപ്പോൾ പിന്നിൽ നിന്ന് കുത്തിയവരെ ഞാൻ വിശ്വസിക്കണോ?.
കോൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ എനിക്ക് അയാളും ഇവരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. ഈ സംഭവത്തിന് മുമ്പ് വരെ ഇവർ ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചല്ലോ എന്നുള്ള തോന്നലും ഗിൽറ്റി ഫീലും ഒക്കെയുണ്ടായിരുന്നു.പിന്നെ എനിക്ക് ഒരു ഇൻഫ്ലൂവൻസും ഇല്ല.
പക്ഷെ സെലിബ്രിറ്റി സ്റ്റാറ്റസിലുള്ളവരുടെയും പിന്നിൽ നിന്ന് കുത്തിയവരുടെ സപ്പോർട്ട് എനിക്ക് വേണ്ട. അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തത് എന്താണെന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. അവർ മുമ്പ് പിന്നിൽ നിന്ന് കുത്തിയപ്പോൾ ഞാൻ അനുഭവിച്ചതാണ്. എന്നെ വീട്ടിൽ കയറി വെട്ടാനും സാധ്യതയുണ്ടെന്നത് എനിക്ക് അറിയാമെന്നും പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിച്ചത്.
