Social Media
നിങ്ങൾ ആഗ്രഹിക്കുന്നത് പോലുള്ള സ്റ്റെപ്പുകൾ ഞാൻ എടുത്തിട്ടുണ്ട്. കുറെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും അധികം പറയാൻ പറ്റില്ല; എലിസബത്ത് ഉദയൻ
നിങ്ങൾ ആഗ്രഹിക്കുന്നത് പോലുള്ള സ്റ്റെപ്പുകൾ ഞാൻ എടുത്തിട്ടുണ്ട്. കുറെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും അധികം പറയാൻ പറ്റില്ല; എലിസബത്ത് ഉദയൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
തന്നോട് ചെയ്ത കാര്യങ്ങൾ മാത്രമല്ല പലരോടുമായി നടൻ ചെയ്തിട്ടുള്ള ക്രൂരതകൾ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ബന്ധം വേർപ്പെടുത്തിയശേഷം ഡിപ്രഷൻ അനുഭവിക്കുകയായിരുന്നുവെന്നും ബാലയുടെ നിരന്തരമായ ഭീഷണികൾ ഉണ്ടെന്നും എലിസബത്ത് പറഞ്ഞു. മാർച്ച് 24ന് ബാലയുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചശേഷം എലിസബത്ത് സോഷ്യൽമീഡിയയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അതുകൊണ്ട് തന്നെ സ്ഥിരം പ്രേക്ഷകരും എലിസബത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ആശങ്കയിലായിരുന്നു.
എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താൻ സേഫാണെന്നും അറിയിച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. മുഖത്ത് നിറചിരിയുമായി ഊർജസ്വലയായാണ് എലിസബത്ത് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളും ഡിപ്രഷനും എല്ലാം മൂലം ജീവിതം ദുസ്സഹമായിരുന്നതിനാൽ വീഡിയോയിൽ എലിസബത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. സന്തോഷവതിയായി എലിസബത്തിനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രേക്ഷകരും.
താൻ നേരിട്ട ക്രൂരതകൾക്ക് പകരം ചോദിക്കാൻ എലിസബത്ത് നിയമ വഴിയെ നീങ്ങുകയാണെന്നാണ് പുതിയ വീഡിയോയിൽ നിന്നും എലിസബത്തിന്റെ വാക്കുകളിൽ നിന്നും മനസിലാകുന്നത്. കുറേ ദിവസമായി ഞാൻ വീഡിയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഹാപ്പിയാണോ സേഫാണോയെന്ന് ചോദിച്ച് കുറേ മെസേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസം വീഡിയോ ഇല്ലെങ്കിൽ അന്വേഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു സോറി… ചില കാരണങ്ങൾ കൊണ്ട് വീഡിയോ ഇടാൻ പറ്റിയില്ലായിരുന്നു.
സീരിയസിലി എന്റെ കാര്യത്തിൽ കൺസേൺ ആയതുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും അന്വേഷിച്ച് കൊണ്ടിരുന്നതെന്ന് എനിക്ക് അറിയാം. നിങ്ങൾ ആഗ്രഹിക്കുന്നത് പോലുള്ള സ്റ്റെപ്പുകൾ ഞാൻ എടുത്തിട്ടുണ്ട്. കുറെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും അധികം പറയാൻ പറ്റില്ല. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥന വേണം.
കുറേപ്പേർ എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. മെസേജുകൾ എല്ലാം കാണുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടുകൾ ചിലത് ഉണ്ടായിരുന്നതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. വീഡിയോ ഇടാത്തതിൽ കുറ്റബോധം ഉണ്ടായിരുന്നു. നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്.
2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.
പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.
സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നതിങ്ങനെ.
വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു. എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറയുന്നു.
ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.
ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞു.
ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് രംഗത്തെത്തിയിരുന്നു. . ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ആണ് ശബ്ദ രേഖയിൽ കേൾക്കാനാകുന്നത്. ചേട്ടാ, ഒന്നരയ്ക്ക് ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്.
എനിക്ക് പുറത്ത് പോകാൻ പറ്റില്ല, ഒന്നരയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേൾക്കുന്നത്. ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.
എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ കുടുംബം അത്ര റിച്ചൊന്നുമല്ല. എല്ലാവരും പഠിച്ചിട്ടുണ്ട് അത്രമാത്രം. ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറഞ്ഞിരിന്നു.
