Social Media
അഭിമുഖങ്ങളിലെല്ലാം ഞങ്ങൾ സുഹൃത്തുക്കളാണെന്ന് നിങ്ങൾ പറയുന്നു. എപ്പോഴാണ് ഞാൻ നിങ്ങളെ സുഹൃത്തുക്കളാക്കിയത്. എന്നെ ചതിച്ചവരുമായി ഞാനെന്തിന് സൗഹൃദം സ്ഥാപിക്കണം; എലിസബത്ത്
അഭിമുഖങ്ങളിലെല്ലാം ഞങ്ങൾ സുഹൃത്തുക്കളാണെന്ന് നിങ്ങൾ പറയുന്നു. എപ്പോഴാണ് ഞാൻ നിങ്ങളെ സുഹൃത്തുക്കളാക്കിയത്. എന്നെ ചതിച്ചവരുമായി ഞാനെന്തിന് സൗഹൃദം സ്ഥാപിക്കണം; എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
അമൃത സുരേഷിനെക്കുറിച്ചുള്ള കമന്റിന് നൽകിയ മറുപടിയുടെ സക്രീൻഷോട്ട് പങ്കുവെച്ച പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. എന്നെ ആരാണ് ചതിച്ചത്, ഭീഷണിപ്പെടുത്തിയത് എന്നാണ് ഞാൻ പറയുന്നത്. നിങ്ങളെ സംബന്ധിച്ച് ഞങ്ങൾ രണ്ടുപേരും ഒരുപോലെയായിരിക്കാം, വ്യത്യസ്ത രീതികളിലൂടെയായി രണ്ടുപേരും എന്നെ ചതിച്ചതാണ്. അവർ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആരോടെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ വിശ്വാസമുള്ളത് കൊണ്ടായിരിക്കില്ലേ.
കോൾ റെക്കോർഡ് ചെയ്യരുതെന്നും, പറഞ്ഞ കാര്യങ്ങൾ രഹസ്യമായി വെക്കണമെന്നും പറയില്ലേ. പറഞ്ഞ കാര്യങ്ങൾ സീക്രട്ടായി വെക്കണമെന്ന് പറഞ്ഞിട്ടും, അത് മാധ്യമങ്ങളിലൂടെ കേൾക്കേണ്ടി വരുന്ന അവസ്ഥയാണ്. അതിന് ശേഷമുള്ള എന്റെ അവസ്ഥയെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോയെന്നും എലിസബത്ത് ചോദിക്കുന്നു.
അഭിമുഖങ്ങളിലെല്ലാം ഞങ്ങൾ സുഹൃത്തുക്കളാണെന്ന് നിങ്ങൾ പറയുന്നു. എപ്പോഴാണ് ഞാൻ നിങ്ങളെ സുഹൃത്തുക്കളാക്കിയത്. എന്നെ ചതിച്ചവരുമായി ഞാനെന്തിന് സൗഹൃദം സ്ഥാപിക്കണം. ഈ സൗഹൃദത്തെക്കുറിച്ച് ചോദിച്ച് കുറേപേർ എത്തിയിരുന്നു. അവരുമായി അടുത്ത ബന്ധമുള്ളവരായിരിക്കാം. എന്നെ ആരൊക്കെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം. സ്വാർത്ഥ ലാഭത്തിന് വേണ്ടി പിന്തുണയ്്ക്കുന്നവരെയും എനിക്ക് മനസിലാക്കാനാവും എന്നുമായിരുന്നു എലിസബത്ത് കുറിച്ചത്.
വീഡിയോയുടെ താഴെയായി മോശം കമന്റുമായെത്തിയവർക്കും അവർ മറുപടി നൽകിയിരുന്നു. കുറേ ആയല്ലോ ഇവിടെ വന്ന് മോശം കമന്റ് ഇടുന്നു, നിർത്തിക്കൂടേയെന്നായിരുന്നു എലിസബത്തിന്റെ മറുപടി. പ്രതീക്ഷയോടെയായിരുന്നു വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ സഹിക്കാൻ പറ്റുന്ന കാര്യങ്ങളായിരുന്നില്ല സംഭവിച്ചത്. നേരത്തെയൊരു വിവാഹം നടന്നതാണെന്നും, ദിവസങ്ങൾക്കുള്ളിൽ പിരിഞ്ഞതാണ് എന്നും അദ്ദേഹത്തിനോട് പറഞ്ഞതാണ്.
അതേക്കുറിച്ച് പറഞ്ഞാൽ എനിക്ക് നാണക്കേടാണ്, എവിടെയും പറയരുത് എന്ന് പറഞ്ഞത് അദ്ദേഹമാണ് എന്നുമായിരുന്നു മുൻപ് എലിസബത്ത് വിശദീകരിച്ചത്. അടുത്തിടെയായിരുന്നു കാര്യങ്ങളെക്കുറിച്ചെല്ലാം വിശദീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വിവാദങ്ങളാണ്, ചിലതൊക്കെ കണ്ടാല് പ്രതികരിക്കാതെ ഇരിക്കാനാവില്ലെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു.
തന്നെ കാർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചു എന്നും എലിസബത്ത് പറഞ്ഞിരുന്നു. ആരാണെന്നോ എന്താണെന്നോ അറിയില്ല, ഒന്നും രണ്ടും തവണയല്ല, സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തന്നെ പല തവണ ഇടിച്ചു എന്നാണ് എലിസബത്ത് പറയുന്നത്. അതിന് പുറമെ തന്നോട് വിശ്വാസ വഞ്ചന കാണിച്ചവർക്ക് എതിരെയാണ് എലിസബത്ത് തുടർന്നുള്ള വീഡിയോയിൽ സംസാരിക്കുന്നത്. കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്.
എന്റെ വിഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെപ്പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു.
അതേസമയം, താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു.
നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്.
എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവർ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽ തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.
ആളുകളുടെ മുമ്പിൽ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നൊക്കെ പറയാൻ എനിക്ക് ഭയമായിരുന്നു. ആൾക്കാർ ഇതൊക്കെ അറിയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാൻ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അവർ ഒരു മീഡിയ വഴി പറഞ്ഞു. ഇത് സത്യമാണോ എന്ന് അറിയണമെങ്കിൽ എന്റെ ഓഡിയോ റെക്കോർഡിങ് മെസ്സഞ്ചർ വഴി അയച്ചു കൊടുക്കാം എന്നും അവർ പറഞ്ഞു.
ഇവരെയൊക്കെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? സുഖമില്ലാതെ ആശുപത്രിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പിന്നിൽ നിന്ന് കുത്തിയ ആളുകളെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോൺ റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്നാണ്. എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയിൽ പറഞ്ഞത്. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു.
ഞാൻ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയിൽ ഇരിക്കുകയായിരുന്നു. ഇതിൽ ഇപ്പോൾ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ടുപേരും തമ്മിൽ എനിക്കിപ്പോൾ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓർത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ എന്നെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകളും എന്നെ സപ്പോർട്ട് ചെയ്യുമെന്ന പറഞ്ഞിരുന്ന ആൾക്കാരൊക്കെ വായ മൂടുമെന്നു നന്നായിട്ട് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതൊക്കെ പറയുന്നത്.
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത്രക്കും മനുഷ്യ പറ്റില്ലാത്ത ആൾക്കാരുടെ കൂടെയൊക്കെ ഞാൻ എങ്ങനെയാണ് കൂടുന്നത്. എനിക്ക് പാർട്ടിക്കാരുടെയോ വലിയ ആളുകളുടെയോ പിന്തുണ ഇല്ല ഞാൻ ഒറ്റക്കാണ് പോരാടുന്നത്. ഫെയ്സ്‌ബുക്കിൽ എന്നെ സപ്പോർട്ട് ചെയ്യുന്ന കുറെ സാധാരണക്കാരുണ്ട്, എനിക്ക് അത്തരം ആളുകൾ മതി. അല്ലാതെ വലിയ കാശിന്റെയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റെയോ സപ്പോർട്ട് ഒന്നും വേണ്ട. സപ്പോർട്ട് ചെയ്യേണ്ട ആൾക്കാരാണെങ്കിൽ ഇതിനു മുമ്പേ സപ്പോർട്ട് ചെയ്യേണ്ടതായിരുന്നു, ഈ പറഞ്ഞപ്പോൊക്കെ.
ഞങ്ങൾ സഹായിക്കാൻ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകൾ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാൽ എന്റെ പിന്നിൽ ഇവർ കുത്തുമോ എന്ന് എങ്ങനെ അറിയും. ഞാൻ ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ഞാൻ ഒരിക്കലും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണ്.
എനിക്ക് ചെയ്യാൻപറ്റുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് ചാവാനും പേടിയില്ല, പൊലീസ് സ്‌റ്റേഷനിൽ കിടക്കാനും പേടിയില്ല. വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി, സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ സപ്പോർട്ട് ചെയ്താൽ മതി. ഞാൻ വിചാരിച്ച ഒറ്റകാര്യം എന്നെ പോലെ അറിയാതെ വന്ന് മറ്റൊരാളും വലയിൽ ചെന്ന് കുടുങ്ങരുത് എന്നാണ്. അതുകൊണ്ടാണ് വിഡിയോ ചെയ്യുന്നത്, അതിനു റിസ്ക്ക് ഉണ്ട്, കേസ് വരും എന്നൊക്കെ അറിഞ്ഞു തന്നെയാണ് ചെയ്യുന്നത്. നാളെ വന്നിട്ട് വീട്ടിൽ കയറി വെട്ടുമെന്നൊക്കെ അറിയാം.
കാരണം ഇതൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇപ്പോഴും ഇയാളുടെ ഒപ്പം നടക്കുന്ന ആളുകൾക്ക് എന്തുമാത്രം ബന്ധം ഉണ്ടെന്നു എനിക്ക് നന്നായി അറിയാം. സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. സപ്പോർട്ട് ചെയ്യുന്നു എന്നുള്ള രീതിയിൽ ഇങ്ങനെ ഉപദ്രവിക്കാതിരുന്നാൽ സമാധാനം ഉണ്ട്. സത്യസന്ധമായി ആയി പിന്തുണക്കുന്ന ചിലരുണ്ട് അവർ മതി എനിക്ക്, അല്ലാതെ സെലിബ്രിറ്റി ആയിട്ടുള്ള ആരും വേണ്ട.
നല്ല ആളുകളുടെ പിന്തുണ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അതിനിടയിൽ കിടന്നു ആരും കളിക്കരുത്. വിഷമവും പേടിയും സംശയവും ഉള്ള ആൾക്കാർ ഇതിനൊന്നും നിൽക്കണ്ട. ഇനി ഇങ്ങനൊരു ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. ഇതൊക്കെ പറയണെങ്കിൽ നല്ല ബുദ്ധിമുട്ടാ, അനുഭവിച്ച ആൾക്കാർക്കെ പറയാൻ പറ്റുകയുള്ളൂ. ഞാൻ ഒറ്റക്ക് നിന്നാണ് ഫൈറ്റ് ചെയ്യുന്നത്, എനിക്ക് ആരുടേയും സപ്പോർട്ട് വേണ്ട, എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി എന്നുമാണ് എലിസബത്ത് പറഞ്ഞത്.
