Malayalam
ബാലയുടെ പിറന്നാളിനും ക്രിസ്മസിനും എത്താതിരുന്ന കാരണം; ഒടുക്കം ആ കാരണം തുറന്ന് പറഞ്ഞ് എലിസബത്ത്
ബാലയുടെ പിറന്നാളിനും ക്രിസ്മസിനും എത്താതിരുന്ന കാരണം; ഒടുക്കം ആ കാരണം തുറന്ന് പറഞ്ഞ് എലിസബത്ത്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്.
ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ബാലയെ പോലെ തന്നെ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്താറുള്ളത്.
ഏറെക്കാലമായി പ്രേക്ഷകര്‍ അവരുടെ ഇഷ്ട ദമ്പതികളായ നടന്‍ ബാലയെയും ഭാര്യ എലിസബത്ത് ഉദയനെയും ഒന്നിച്ചു കണ്ടിട്ട്. ബാലയുടെ പോസ്റ്റുകളില്‍ എലിസബത്തോ, എലിസബത്തിന്റെ പോസ്റ്റില്‍ ബാലയോ ഉണ്ടാവാറില്ല. എന്തുകൊണ്ടാണ് ബാലയുടെ പിറന്നാളിനും ക്രിസ്മസിനും എലിസബത്ത് ബാലയ്ക്ക് ഒപ്പം എത്താതിരുന്നതെന്ന ചോദ്യം പലയിടത്ത് നിന്നും ഉയര്‍ന്ന് വന്നിരുന്നു.
ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. ഇത്തവണ ക്രിസ്മസിന് എലിസബത്ത് അന്യസംസ്ഥാനത്തുള്ള തന്റെ ആശുപത്രിയിലായിരുന്നു. ‘ലീവ് കിട്ടിയിട്ടില്ല. ഡ്യൂട്ടി ഉണ്ട്. കേക്ക് കട്ട് ചെയ്യും എന്ന് വിചാരിക്കുന്നു. സുഹൃത്തുക്കളുമായി കൂടി കേക്ക് കട്ട് ചെയ്യാന്‍ പ്ലാന്‍ ഉണ്ട്’. വീട്ടിലേക്ക് പോകാന്‍ പറ്റിയില്ല എന്ന ബുദ്ധിമുട്ടുണ്ട്. സ്റ്റാര്‍ കിട്ടിയിട്ടില്ല.
ഞാനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആഘോഷം. കഴിഞ്ഞ ദിവസം ക്രിസ്മസ് ട്രീയെല്ലാം ഉണ്ടായി. ചിലപ്പോ ജോലിയും പഠിപ്പുമായി നിങ്ങള്‍ ആഘോഷം മിസ് ചെയ്യും. പറ്റുന്ന പോലെ എല്ലാരും ആഘോഷിക്കുക,’ എന്ന് എലിസബത്ത് ക്രിസ്മസ് തലേന്ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. അതിലും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. വിചാരിച്ചതു പോലെ തന്നെ, എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞു പരത്തുന്നത് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ബാല്‌ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങള്‍ എലിസബത്ത് ആഘോഷമാക്കുകയാണ്.
വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്. പിന്നാലെ ഓരോ ദിവസം ഒരു പുതിയ പോസ്റ്റുമായി എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയുണ്ടായി. എന്നാല്‍ ബാലയെ കുറിച്ച് എവിടെയും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. മറുവശത്തു ബാലയും പോസ്റ്റുകളുമായി എത്തിയിരുന്നു. എലിസബത്തിനെ കുറിച്ചൊന്നും ബാലയും സംസാരിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ എലിസബത്തിനെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി.’
‘അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
രണ്ട് വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ ഭാര്യയായി ജീവിതത്തിലേക്ക് കൂട്ടിയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. വളരെ ലളിതമായ രീതിയില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്. ബാലയുടെ ഉയര്‍ച്ചയിലും താഴ്ചയിലുമെല്ലാം തുണയായി നിന്നത് എലിസബത്തായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോഴും ബാലയ്ക്ക് എല്ലാവിധ ശുശ്രൂഷയും നല്‍കി എലിസബത്ത് ഒപ്പമുണ്ടായിരുന്നു.
