Connect with us

ബ്ലാക്ക് മെയിലിം​ഗ് ആണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കണം, 10 വർഷമോ അതിൽ കൂടുതലോ ജയിലിൽ കിടക്കാൻ താൻ തയ്യാറാണ്; എലിസബത്ത്

Social Media

ബ്ലാക്ക് മെയിലിം​ഗ് ആണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കണം, 10 വർഷമോ അതിൽ കൂടുതലോ ജയിലിൽ കിടക്കാൻ താൻ തയ്യാറാണ്; എലിസബത്ത്

ബ്ലാക്ക് മെയിലിം​ഗ് ആണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കണം, 10 വർഷമോ അതിൽ കൂടുതലോ ജയിലിൽ കിടക്കാൻ താൻ തയ്യാറാണ്; എലിസബത്ത്

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. പലരും എലിസബത്തിനെ വിമർശിച്ചുകൊണ്ടും കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ബാലയെ താൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന ആരോപണത്തിന് മറുപടിയുമായി രം​ഗത്തെത്തിയിരക്കുകയാണ് എലിസബത്ത്.

കൂടെ പോയി താമസിച്ച് അയാളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിന് തുല്യമാണ് ഇത്, അയാളെ ജീവിക്കാൻ വിടുക. മനപൂർവ്വം നിങ്ങൾ അയാൾക്കെതിരെ തിരിയുന്നത് പോലെ തോന്നുന്നു. അയാൾ കരളിന് പണം കൊടുത്തെങ്കിൽ നിങ്ങൾക്ക് എന്താ എന്ന് ചോദിച്ച് നൈന വർ​ഗീസ് എന്ന പ്രൊഫൈലിൽ നിന്ന് വന്ന കമന്റിനോട് ആണ് എലിസബത്തിന്റെ മറുപടി.

ബ്ലാക്ക് മെയിലിം​ഗ് ആണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കണമെന്നും 10 വർഷമോ അതിൽ കൂടുതലോ ജയിലിൽ കിടക്കാൻ താൻ തയ്യാറാണെന്നും എലിസബത്ത് പറഞ്ഞു. ഇത്രയും വർഷമായി ഇത് എനിക്ക് സംഭവിച്ചതാണെന്ന് ഞാൻ പറയുന്നു. ഇപ്പോൾ എന്റെ ഭൂതകാലത്തെയും വിഷാദരോ​ഗത്തെയും കുറിച്ച് പറയുമെന്ന് അയാൾ ഭീഷണപ്പെടുത്തുന്നു.

ഞാൻ അയാൾക്ക് തെറ്റായ മരുന്ന് നൽകിയെന്ന് പോലും പരോക്ഷമായി പറയുന്നു. അയാൾ ചെയ്യുന്നത് പോലെ ഞാൻ ആരുടെയും പേര് നേരിട്ട് പറഞ്ഞിട്ടില്ല. പക്ഷേ അത് തെറ്റാണെങ്കിൽ ഞാൻ ജയിലിൽ പോകാനും തയ്യാറാണ്, എലിസബത്ത് പറഞ്ഞു. എന്നെ ജയിലിൽ നിന്ന് പുറത്തിറക്കാൻ‌ പോലും ആരും വന്നില്ലെങ്കിലും പ്രശ്നമില്ല.

അയാൾ കരളിന് പണം നൽകിയെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് അതിന്റെ യുക്തി മനസ്സിലായില്ല. പണം നൽകിയുള്ള അവയവം മാറ്റിവെയ്ക്കൽ ശിക്ഷാർഹമാണ്. അതിനാൽ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. കൂടാതെ ഞാൻ കീപ്പാണെന്ന് പലതവണ പലരും കമന്റ് ചെയ്തു. വിലകുറഞ്ഞ, അത്തരത്തിലുള്ള ഒരു കീപ്പാണെങ്കിൽ അയാൾ ആ സ്ത്രീയുടെ വീട്ടിലേക്ക് വരുമ്പോൾ എന്തിനാണ് പോലീസ് അകമ്പടിയിൽ വരുന്നത്.

എന്തിനാണ് പോലീസ് സ്റ്റേഷനിൽ അവൾക്ക് ചായ കൊടുക്കുന്നത്, അവൾ ഒരു കീപ്പ് ആയിരുന്നെങ്കിൽ. പിന്നെ അയാളുടെ നേരിട്ടുള്ള കുടുംബാ​ഗങ്ങളിൽ ആരും ലിവർ ട്രാൻസ്പ്ലാന്റിൽ ഒപ്പിട്ടില്ല. ഞാൻ ഒപ്പിടാൻ തയ്യാറായപ്പോൾ അവർ എന്നെ തടഞ്ഞു. അമ്മയുടെ സഹോദരിമാരെ അയച്ചു. സ്വന്തം മകനോ സഹോദരനോ അത്രയും മൂല്യമേ ഉള്ളൂ.

ഇതിന് ശേഷം എന്റെ എഫ് ബി പ്രൊഫൈൽ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. എന്തായാലും ഞാൻ എന്റെ അക്കൗണ്ട് ഡിലീറ്റ് ആക്കില്ല. അത് അയാളുടെ ഭാ​ഗത്ത് നിന്നോ സർക്കാരിന്റെ ഭാ​ഗത്ത് നിന്നോ ഇല്ലാതാകികയാൽ ആയി. മുൻപ് എന്നെക്കുറിച്ച് മോശമായി പറഞ്ഞ സ്ത്രീയുടെ സ്ക്രീൻഷോട്ട് ഞാൻ ഇട്ടിട്ടുണ്ട്. ഞാൻ‌ അവരുടെ പ്രൊഫൈൽ നോക്കി അവർ ഒരു രാഷ്ട്രീയ പാർട്ടി അം​ഗമാണ്. അവർക്ക് എന്തോ സ്ഥാനമുണ്ട്. അവർ ഇത്തരത്തിൽ കമന്റ് ഇടുകയാണ്. അതുകൊണ്ട് മാർക്കോ ഫിലിം പോലെ എന്റെ അവസാനമാണോ ഇതെന്ന് എനിക്ക് അറിയില്ല എന്നുമാണ് എലിസബത്ത് പറഞ്ഞത്.

ഞങ്ങൾ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്. എന്നോട് ഒപ്പം ആയിരിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാൾ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.

വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു.

മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്. ഇനിയും ഇത് തുടർന്നാൽ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങൾക്കും ഇയാൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യും എന്നായിരുന്നു എലിസബത്ത് കുറിച്ചത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top