Connect with us

തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നത്; എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ 50 ശതമാനം പങ്ക് നിനക്കുണ്ട്; എലിസബത്ത്

Malayalam

തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നത്; എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ 50 ശതമാനം പങ്ക് നിനക്കുണ്ട്; എലിസബത്ത്

തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നത്; എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ 50 ശതമാനം പങ്ക് നിനക്കുണ്ട്; എലിസബത്ത്

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. പലരും എലിസബത്തിനെ പിന്തുണയുമായി സംസാരിക്കുമ്പോൾ മറ്റ് ചിലർ എലിസബത്തിന് വിമർശിച്ചുകൊണ്ടാണ് രം​ഗത്തെത്തിയിരുന്ന്. ഇതിനെല്ലാം തന്നെ തക്ക മറുപടിയും എലിസബത്ത് പറയുന്നുണ്ട്.

ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നത്. എലിസബത്ത് പറഞ്ഞതൊക്കെയും കസ്തൂരി എന്ന സ്ത്രീയുടെ മോശം കമന്റുകളെകുറിച്ചാണ്. തമിഴ് നാട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്തിയ ബാലയും കോകിലയും അവിടുത്തെ പ്രമുഖ ചാനലിൽ ഒരു അഭിമുഖം നൽകിയിരുന്നു.

ആ അഭിമുഖത്തിൽ മുൻ പങ്കാളികളെ കുറിച്ച് വളരെ മോശമായ രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ മലയാളികൾ അടക്കം ആ ചാനലിൽ എത്തി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. എലിസബത്ത് തന്നെ അപായ പെടുത്താൻ ശ്രമിച്ചു എന്ന് പേര് എടുത്തു പറയാതെ തന്നെ ബാല ചില പരാമർശങ്ങൾ നടത്തിയിരുന്നു. ബാലയുടെയും കോകിലയുടെയും അഭിമുഖത്തിൽ കമന്റുകൾ പങ്കിടുന്നവരിൽ പ്രധാനി കസ്തൂരിയാണ്.

തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നതെന്ന് എലിസബത്ത് പറയുന്നു. ബാലയുടെ അറിവോടെയാണ് ഈ വ്യക്തി കമന്റുകളിടുന്നതെന്നും എലിസബത്ത് പരോക്ഷമായി പറയുന്നുണ്ട്. കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും ഒക്കെ ശ്രദ്ധിച്ചപ്പോൾ നിങ്ങൾ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തിൽ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ 50 ശതമാനം പങ്ക് നിനക്കുണ്ടെന്നും എലിസബത്ത് പറയുന്നു.

കോകില പറയുന്നതിനേക്കാൾ കൂടുതൽ ബാലയെ കുറിച്ച് വ്യക്തമായി അംസാരിക്കുന്നത് കസ്തൂരിയാണല്ലോ എന്നാണ് കമന്റുകൾ കണ്ട പലരും അഭിപ്രായപ്പെടുന്നത്. മുൻ പങ്കാളികളുടെ ഇര ആയിരുന്നു ബാല എന്നും എലിസബത്തിനെതീരെ മോശമായി കമന്ടുകൾ പങ്കുവച്ചുകൊണ്ടും കസ്തൂരി എത്തി. കോകില അല്ല റിയൽ വില്ലത്തി കസ്തൂരിയാണ് എന്നാണ് പലരും പറയുന്നത്. ഈ കസ്തൂരിക്ക് ഭർത്താവും മക്കളും ഉള്ള സ്ത്രീ ആണെന്നും എലിസബത്ത് പറഞ്ഞിരുന്നു.

പലപ്പോഴായി പല സന്ദര്ഭങ്ങളായി എലിസബത്തിനു എതിരെ കസ്തൂരി പങ്കുവച്ച കമന്റുകൾ ഓരോന്നായി പങ്കിട്ടുകൊണ്ടാണ് എലിസബത്ത് പങ്കുവെച്ചത്. അതോടെയാണ് തന്റെ ജീവിതത്തിൽ എന്തൊക്കെ ആണ് സംഭവിച്ചത് എന്ന് എലിസബത്ത് പറയുന്നതും. മരണഭയം കൊണ്ടാണ് താൻ ഇത്രകാലം ഒന്നും മിണ്ടാതെ ഇരുന്നതെന്നും എലിസബത്ത് പറയുന്നു.

ഭാര്യ ഭർത്താക്കന്മാരായി തങ്ങൾ അടിപൊളി ആയി ജീവിക്കുന്നുണ്ട്. സുന്ദരിയായ ഭാര്യ സൺ സെറ്റ് കണ്ട് ആസ്വദിക്കാൻ പാകത്തിൽ സായാഹ്നം, വീട് ഇതൊക്കെ ഉള്ളപ്പോൾ തനിക്ക് ഒന്നിനും സമയമില്ല എന്നാണ് ഇക്കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിൽ വരെ ബാല സംസാരിക്കുന്നത്. ഇടക്ക് അമൃത സുരേഷ് നൽകിയ പോലീസ് പരാതിയിൽ പോലും സത്യം വിജയിക്കും എന്ന് മാത്രമായിരുന്നു ബാലയുടെ മറുപടി.

കഴിഞ്ഞ ദിവസവും ആരെയോ പരിഹസിക്കുന്ന രീതിയിൽ ആയിരുന്നു ബാല വീഡിയോയിൽ സംസാരിക്കുന്നത്. ചുമ്മാ പരിപ്പ് മാതിരി പേശാതെ എന്ന് ഒരു വാക്യമുണ്ട് തമിഴ് നാട്ടിൽ. എന്ന് പറഞ്ഞുകൊണ്ടാണ് ഭാര്യ ഉണ്ടാക്കി നൽകിയ പരിപ്പുവട കഴിച്ചുകൊണ്ട് ബാല സംസാരിക്കുന്നത്. കോടികളെക്കാൾ വിലയുണ്ട് തന്റെ ഭാര്യ നൽകുന്ന സ്നേഹത്തിന് എന്നും ബാല പറഞ്ഞിരുന്നു.

അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേയ്ക്കാണ് പോയത്. ആശുപത്രിയിൽ ചോര ഛർദ്ദിച്ചു. ഐസിയുവിലായി. ഇവൾ ഒപ്പമുണ്ടെങ്കിൽ എനിക്കൊന്നും പറ്റില്ല, ഐസിയുവിൽ കയറ്റണമെന്ന് അപ്പോൾ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു.

എന്നാൽ ഇപ്പോൾ എല്ലാം ഞാൻ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു ഞാൻ. വിവാഹം നടന്നത് തന്നെ പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top