Connect with us

രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്‌. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല; എലിസബത്ത്

Social Media

രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്‌. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല; എലിസബത്ത്

രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്‌. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല; എലിസബത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.

എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിന്റെ വീഡിയോകൾ ഒന്നും പുറത്ത് വന്നിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. ‘ഇതുവരെ കുഴപ്പമൊന്നും ഇല്ല’ എന്ന് ഒരു മെസേജ് ഇന്നലെ എലിസബത്ത് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പുതിയ കാര്യങ്ങൾ കൂടി വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ കാർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പുതിയ വീഡിയോയിൽ ആദ്യം പറഞ്ഞ കാര്യം.

ആരാണെന്നോ എന്താണെന്നോ അറിയില്ല, ഒന്നും രണ്ടും തവണയല്ല, സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തന്നെ പല തവണ ഇടിച്ചു എന്നാണ് എലിസബത്ത് പറയുന്നത്. അതിന് പുറമെ തന്നോട് വിശ്വാസ വഞ്ചന കാണിച്ചവർക്ക് എതിരെയാണ് എലിസബത്ത് തുടർന്നുള്ള വീഡിയോയിൽ സംസാരിക്കുന്നത്. കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്.

എന്റെ വിഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെപ്പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നത്.

ചില ആൾക്കാർ പറയുന്നത് കണ്ടു, ഞങ്ങൾ 14 വർഷം അനുഭവിച്ചതാണ് ഇവർ രണ്ടു വർഷമേ അനുഭവിച്ചുള്ളൂ എന്ന്. രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്‌. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്.

ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രെഷൻ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല.

എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട. എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കും.

ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്. എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല എന്നും എലിസബത്ത് പറയുന്നു.

കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് ഉദയൻ വ്യക്തമാക്കി. ഞാൻ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തിൽ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാൻ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്.

അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവർ മരിക്കുമ്പോൾ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോൾ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്. റേപ്പിന്റെ അർഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നിൽ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്റൂമിലേക്ക് കയറ്റിവിട്ടു. ഏപ്രിൽ നാലിനാണ് ഇയാളുടെ ലിവർ ട്രാൻസ്പ്ലാന്റ് നടക്കുന്നത്. മാർച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ കേക്ക് കട്ട് ചെയ്തു. ഞാൻ കൂടെ ഇല്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു.

ഒന്നും രണ്ടും വിവാഹ വാർഷികങ്ങൾ ആഘോഷിച്ച വിഡിയോകൾ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാൾ എന്നെയും പറ്റിക്കുകയായിരുന്നു. എനിക്ക് കുറെ ആൾക്കാരുടെ പേര് പറയാൻ ഉണ്ട്. അത് ഞാൻ കേസ് ആകുമ്പോൾ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിനു മുൻപ് കൊന്നില്ലെങ്കിൽ ഞാൻ എല്ലാം വിളിച്ചു പറയും. ഞാൻ അല്ലാതെ തനിയെ ചാവാൻ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിനു ഒരു പ്രചോദനം ആയി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ചാനലും വിഡിയോയും ഡിലീറ്റ് ചെയ്യാൻ പറഞ്ഞാലും ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും.

കല്യാണം കഴിഞ്ഞു വരുന്ന സമയത്താണ് ഇയാൾക്ക് ഒരു ഗസ്റ്റ് ഹൗസ് ഉള്ള കാര്യം ഞാൻ കേൾക്കുന്നത്. കലൂർ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട്. രാജേഷ് എന്ന ആളാണ് അതിന്റെ നടത്തിപ്പുകാരൻ. ഇയാളുടെ മാനേജർ ആണ്. സിനിമ കാര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഇയാളുടെ പങ്കാളിത്തത്തിലാണ് ആ ഗസ്റ്റ് ഹൗസ് എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഇയാൾ അവിടെ പോയി ഇരുന്നിട്ട് കള്ള് കുടിച്ച് ബോധമില്ലാതെ രണ്ടു മണിക്കും മൂന്ന് മണിക്കും ഒക്കെയാണ് കയറി വരാറുള്ളത്. അങ്ങനെയുള്ള സമയത്താണ് ഞാൻ ഈ ചന്ദന എന്നു പറഞ്ഞ പെൺകുട്ടിയെപ്പറ്റി കേൾക്കുന്നത്.

കള്ളു കുടിച്ച് ബോധമില്ലാത്ത സമയത്ത് ‘നീ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു’ എന്ന് പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോൾ ഞാൻ അതിനെപ്പറ്റി ചോദിച്ചു. അപ്പോൾ പറഞ്ഞത് ‘അവൾ എന്നെ പറ്റിച്ചിട്ട് ഒരു അമേരിക്കക്കാരനെ തേടി പോയി’ എന്നാണ്. അതു പറഞ്ഞിട്ട് തമിഴിലെ ഒരു തെറിയാണ്‌ അവരെപ്പറ്റി പറഞ്ഞത്. ‘എനിക്ക് പഠിപ്പില്ല എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി, അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, എന്റെ കാശ് തട്ടിക്കാൻ നോക്കി, ഞങ്ങൾ പ്രേമിച്ചു ഒളിച്ചോടി താമസിക്കാൻ നോക്കി, രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പിരിഞ്ഞു’ എന്നൊക്കെയാണ് പറഞ്ഞത്.

രണ്ടാം ഭാര്യയുടെ കേസ് കേസ് വന്ന സമയത്ത് അവർ പബ്ലിക് ആയി ഒരു ഡിവോഴ്സ് സർട്ടിഫിക്കറ്റോ മറ്റോ ഇട്ടപ്പോഴാണ് അവർക്ക് മുൻപെ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസ്സിലാവുന്നത്. ഗസ്റ്റ് ഹൗസിന്റെ കാര്യം പറയുകയാണെങ്കിൽ ഇയാൾക്ക് കള്ളുകുടിക്കാനുള്ള സ്ഥലമാണ്. പല തരത്തിലുള്ള ആൾക്കാർ അവിടെ പോകാറുണ്ട്. ഡോക്ടർമാർ, സിനിമാ നടന്മാർ, പൊലീസുകാർ… അങ്ങനെ വലിയ വലിയ കാശുകാർ പോകുന്ന സ്ഥലമാണ് ആ ഗസ്റ്റ് ഹൗസ്. ആ ഗസ്റ്റ് ഹൗസിന്റെ പേരിൽ എന്തോ കേസ് വന്നിട്ട് ഇപ്പോൾ വേറെ എങ്ങോട്ടോ മാറ്റിയിട്ടുണ്ട്. രാജേഷ് ആണ് നടത്തുന്നത്.

ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് രാജേഷ് കള്ളനാണ് എന്ന്. രാജേഷ് സിനിമാ ആഗ്രഹം പറയുന്ന മൈനർ പെൺകുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു എന്ന് ഇയാൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഞാൻ പാർട്ണർഷിപ്പ് നടത്തുന്ന ഒരു സ്ഥലത്ത് അങ്ങനത്തെ ഒരു പരിപാടി നടക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇയാൾ അന്വേഷിക്കാൻ പോകുന്നതാണെന്ന് പറഞ്ഞിട്ടാണ് അവിടെ പോണത്. അവിടെ പോയിട്ട് വരുന്നത് കള്ള് കുടിച്ച ബോധം ഇല്ലാതെ രണ്ടു മണിക്കും മൂന്നു മണിക്കും. ആദ്യം എനിക്ക് മനസ്സിലായില്ല എന്നും എലിസബത്ത് പറയുന്നു.

More in Social Media

Trending

Recent

To Top