Malayalam
ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീ ഷണിപ്പെടുത്തി, അയാൾ എന്നെ അബ്യൂസ് ചെയ്തു. റേ പ്പ് ചെയ്തു; ബാലയ്ക്കെതിരെ ആദ്യമായി രംഗത്തെത്തി എലിസബത്ത്
ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീ ഷണിപ്പെടുത്തി, അയാൾ എന്നെ അബ്യൂസ് ചെയ്തു. റേ പ്പ് ചെയ്തു; ബാലയ്ക്കെതിരെ ആദ്യമായി രംഗത്തെത്തി എലിസബത്ത്
ആദ്യകാലങ്ങളിൽ ട്രോളത്തി എന്ന നിലയിൽ മലയാളികൾക്ക് പരിചിത ആയിരുന്നു എലിസബത്ത് ഉദയൻ. എന്നാൽ നടൻ ബാലയുടെ ഭാര്യ എന്ന ലേബലിൽ ആയിരുന്നു പിന്നെ അറിയപ്പെട്ടത്. ഡോക്ടറായ എലിസബത്ത് ബാലയുമായി പിരിഞ്ഞ ശേഷവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. അത്രയും സജീവമാണ് സോഷ്യൽ മീഡിയയിൽ. തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. കോകിലയുമായുള്ള വിവാഹ ശേഷമാണ് രണ്ടാളും വേർ പിരിഞ്ഞുവെന്ന് ഉറപ്പിച്ചത്. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങളോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ചയാകുന്നതിനിടെ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു.
ബാല അടുത്തിടെ ഒരു തമിഴ് ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു എലിസബത്തിന്റെ കുറിപ്പ്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി.
വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേ പ്പ് ചെയ്തു. അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു എന്നാണ് എലിസബത്ത് കുറിച്ചത്.
കരൾ രോഗത്തിന് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് മരുന്ന് മാറി തന്നുവെന്ന രീതിയിൽ പരോക്ഷമായി ആളുടെ പേര് പറയാതെ ബാല സംസാരിച്ചിരുന്നു. വീണ്ടും ഇത് ആവർത്തിച്ചതിനാലാണ് ബാലയ്ക്ക് എതിരെ എലിസബത്ത് രംഗത്ത് എത്തിയത്. നേരത്തെ, ആരാധകർ പലപ്പോഴും ബാലയോട് എലിസബത്തുമായി പിരിയാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചെങ്കിലും നടനും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. രണ്ട് ധ്രുവങ്ങളിൽ ജീവിക്കേണ്ടുന്ന സാഹചര്യമാണെങ്കിലും ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ സ്വഭാവമുള്ള നല്ല വ്യക്തിത്വത്തിനുടമയാണെന്നുമാണ് ബാല പറഞ്ഞിരുന്നത്.
ഒരഭിമുഖത്തിലും എലിബസബത്തിനെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോൾ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. അവൾ ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. സംഭവിച്ചതെല്ലാം എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ എന്നായിരുന്നു ബാലയുടെ വാക്കുകൾ.
അതേസമയം, കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു അമ്മാവന്റെ മകളായ കോകിലയെ ബാല വിവാഹം ചെയ്യുന്നത്. കോകിലയുമായി നടന്നത് ബാലയുടെ നാലാം വിവാഹമായിരുന്നുവെന്നാണ് അമൃത വെളിപ്പെടുത്തിയിരുന്നത്. അമൃതയെ വിവാഹം കഴിയ്ക്കും മുമ്പ് മറ്റൊരു യുവതിയെ ബാല വിവാഹം കഴിച്ചിരുന്നുവെന്നാണ് അമൃത വെളിപ്പെടുത്തിയിരുന്നത്. കോകിലയുമായുള്ള വിവാഹത്തോടെ കൊച്ചിയിൽ നിന്നും താമസം മാറിയ ബാല, വൈക്കത്താണ് ഇപ്പോൾ താമസിക്കുന്നത്.
