Malayalam
ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചു, ഞെട്ടിപ്പിക്കുന്ന തെളിവ് പുറത്ത് വിട്ട് എലിസബത്ത്
ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചു, ഞെട്ടിപ്പിക്കുന്ന തെളിവ് പുറത്ത് വിട്ട് എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
പിന്നാലെ കഴിഞ്ഞ ദിവസം ബാല എലിസബത്തിനെതിരെ പരാതിയും നൽകിയിരുന്നു. ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ആണ് ശബ്ദ രേഖയിൽ കേൾക്കാനാകുന്നത്.
ചേട്ടാ, ഒന്നരയ്ക്ക് ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്. എനിക്ക് പുറത്ത് പോകാൻ പറ്റില്ല, ഒന്നരയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേൾക്കുന്നത്.
ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു.
അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു. വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു.
ഇതിന് പിന്നീലെയാണ് എലിസബത്ത് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്. ബാലയ്ക്കെതിരെ എന്ത് വന്നാലും മുന്നോട്ട് പോകുമെന്നാണ് എലിസബത്ത് പറയുന്നത്. തന്റെ ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും ആവശ്യം വന്നാൽ ഇവ പുറത്ത് വിടുമെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ കോകിലയും രംഗത്തെത്തിയിരുന്നു. എലിസബത്തിന് മറ്റൊരു ഭർത്താവുണ്ടായിരുന്നെന്നും മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എലിസബത്തെന്നുമാണ് കോകിലയുടെ ആരോപണം.
കുറേ കാര്യങ്ങൾ ഞാൻ കാണുന്നുണ്ട്. അതിലെനിക്ക് വലിയ വിഷമമുണ്ട്. കാരണം ഞാനും ഒരു പെണ്ണാണ്. നിങ്ങൾ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു. ഞാൻ ഈ വീഡിയോയിലൂടെ നേരിട്ട് പറയുന്നത് എലിസബത്ത് ചേച്ചിയോടാണ്. അവരുടെ പുതിയൊരു വീഡിയോ ഞാൻ കണ്ടിരുന്നു. അതിലെന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്. നിങ്ങളൊരു പെണ്ണ് ആയത് കൊണ്ട് ഒത്തിരി പ്രശ്‌നങ്ങളുണ്ടാവുമെന്ന് മാമാ പറയുന്നുണ്ട്. അദ്ദേഹത്തിന് വന്ന് പറയാൻ പറ്റാത്ത ഒത്തിരി വിഷയങ്ങളുണ്ട്.
അതെല്ലാം പറഞ്ഞാൽ ഞങ്ങൾക്കത് നാണക്കേടാണ്. നിങ്ങൾക്ക് അതിലൊരു കുഴപ്പവുമുണ്ടാവില്ല. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. പറഞ്ഞ് വരുന്നത് ഞാനും മാമനും ഇപ്പോൾ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ്. അതുപോലെ നിങ്ങൾ രജിസ്റ്റർ മ്യാരേജ് ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ, പക്ഷേ നിങ്ങളാണ് എല്ലാവരെയും പറ്റിക്കുന്നത്. അതാദ്യം പറയുക.
നിങ്ങളുടെ ഭർത്താവ് ആരാണ്? അതൊരു ഡോക്ടറല്ലേ? ഇക്കാര്യം പുറത്ത് പറയാത്തത് എന്താണ്. നിങ്ങൾ ഭർത്താവിനൊപ്പം സന്തോഷമായിട്ട് ഇരിക്കുക. എല്ലാം ഉപേക്ഷിച്ച് നിങ്ങളിവിടുന്ന് പോയതല്ലേ, എല്ലാം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം നിങ്ങൾ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്? ഞങ്ങളുടെ കല്യാണത്തിന് മുൻപേ ഇതേ കുറിച്ച് പറയാൻ ഞാൻ മാമനോട് പറഞ്ഞതാണ്. അദ്ദേഹമാണ് വേണ്ട, പാവമല്ലേ, നന്നായി ജീവിക്കട്ടെ എന്ന് പറഞ്ഞത്.
പക്ഷേ നിങ്ങളാണ് ഇപ്പോൾ ഏറ്റവും മോശമായി പെരുമാറുന്നത്. നിങ്ങൾ പറയുന്നതിൽ എന്തൊക്കെ സത്യമുണ്ട്, നുണയുണ്ട് എന്നതൊക്കെ എനിക്കറിയാം. എങ്ങനെയാണ് നിങ്ങൾ ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. പതിനഞ്ച് വർഷമായിട്ട് നിങ്ങൾ മരുന്ന് കഴിക്കുന്ന ആളാണ്. അതെന്ത് കൊണ്ടാണ് നിങ്ങളാരോടും പറയാത്തത്. എലിസബത്ത് എന്ന് പറഞ്ഞാൽ ഒരു ഡോക്ടാറാണ്, പാവമാണ് എന്നൊക്കെയാണ് എല്ലാവരും കരുതി വെച്ചിരിക്കുന്നത്.
പക്ഷേ അവരുടെ ഉള്ളിലിരിപ്പ് ആർക്കും അറിയില്ല. അതുപോലെ അവരുടെ ജീവിതത്തിൽ നടക്കുന്നതെന്താണെന്നും ആർക്കും അറിയില്ല. ഒന്നും മനസിലാക്കാതെയാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. ഇതെല്ലാം കാണുമ്പോൾ ഭയങ്കര മോശമായി തോന്നുന്നു. ഞങ്ങളെ ജീവിക്കാൻ വിടില്ലെന്നാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഞങ്ങളും ചെയ്‌തോളാം. എല്ലാത്തിനുമുള്ള തെളിവുകൾ എന്റെ കൈയ്യിലുമുണ്ട്.
പക്ഷേ ഇപ്പോൾ ഒന്നും പുറത്ത് വിടരുതെന്നാണ് മാമൻ പറഞ്ഞിട്ടുള്ളത്. ഞങ്ങൾ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഡിപ്രഷൻ സ്റ്റേജിൽ ആ ത്മഹത്യ ചെയ്യാൻ പാകത്തിനുള്ള സ്റ്റേജിലാണ്. പിന്നെ നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് മോശമാക്കാൻ നിങ്ങൾക്ക് സാധിച്ചു. പക്ഷേ അദ്ദേഹം അതിന് ശ്രമിക്കുന്നില്ല എന്നുമാണ് കോകില വീഡിയോയിൽ പറയുന്നത്.
പിന്നാലെ താൻ നേരത്തെ വിവാഹിതയായിരുന്നു എന്നും അതൊരു ഡോക്ടറാണെന്നും എലിസബത്ത് പറഞ്ഞിരുന്നു. കുറേ കാലമായി എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞോണ്ടിരുന്നത് അവർ ചെയ്തു. മുൻപുള്ള വീഡിയോയിൽ നിനക്ക് കാണിച്ച് തരാമെന്ന് പറഞ്ഞ ആൾ ഇപ്പോൾ എലിസബത്ത് ചേച്ചി എന്നാണ് വിളിച്ചിരിക്കുന്നത്. ചിലപ്പോൾ പരിഹസിച്ചതാവാം. പണ്ട് അമൃതയെയും പാപ്പുവിനെയും ഗോപി സുന്ദറിനെ പറ്റിയും പിന്നെ ഒരു ഗസ്റ്റ് ഹൗസ് നടത്തുന്ന ആളുണ്ട്, അവരൊക്കെ എന്നെ പറ്റിച്ചു. നീ എന്ത് ഭാര്യയാണ്.
മീഡിയയുടെ മുൻപിൽ വന്ന് അവരെന്നെ പറ്റിച്ചെന്ന് പറയൂ എന്നൊക്കെ പറയിപ്പിക്കാൻ ശ്രമിക്കും. കോകിലയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് അതാണ്. എല്ലാ കള്ളത്തരത്തിനും കൂടെ നിൽക്കുന്ന ഭാര്യയാണ് ഇപ്പോഴുള്ളത്. തോക്ക് വിഷയത്തിലും മറ്റുമൊക്കെ പല വീഡിയോ കണ്ടാലും അറിയാം, ഞാൻ ഒട്ടും താൽപര്യമില്ലാതെയാണ് ഇരുന്നത്. ഇത് പക്ഷേ നല്ല ഇഷ്ടത്തോടെയാണ് കോകില ഇരിക്കുന്നത്. മാത്രമല്ല എന്തേലും കേസ് വരികയാണെങ്കിൽ അവൾക്ക് ഇരുന്നോട്ടെ എന്ന് കരുതിയിട്ടുണ്ടാവും.
മാമ ഒന്നും ചെയ്യണ്ടെന്നാണ് പറഞ്ഞതെന്ന് ഇടയ്ക്കിടെ പറഞ്ഞിട്ടും ഇത് പുള്ളിയുടെ അക്കൗണ്ടിൽ നിന്നാണല്ലോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ഫേക്ക് പ്രൊഫൈലുകളിൽ നിന്നായിരുന്നു ഇങ്ങനെ സംസാരിച്ചത്. ഇപ്പോൾ നേരിട്ട് തന്നെ വന്നു. എന്റെ കല്യാണം 2019 മേയ് മാസത്തിൽ നടന്നതാണ്. മൂന്ന് ആഴ്ച ഞങ്ങൾ ഒരുമിച്ച് താമസിച്ചതാണ്. അതിന്റെ ഡിവോഴ്‌സ് കുറച്ച് വൈകി പോയി. മാട്രിമോണിയയിൽ നിന്നും കണ്ടെത്തിയ ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്.
സത്യത്തിൽ എന്നെ ഡിവോഴ്‌സിന് സഹായിച്ചത് ഈ പറയുന്ന നടനാണ്. അതിൽ സംശയമുണ്ടെങ്കിൽ തെളിവുകൾ തരാം. ആ പുള്ളിയ്ക്ക് എന്തേലും കുഴപ്പമുണ്ടെങ്കിൽ അതിനുള്ള മറുപടി ഞാൻ പബ്ലിക്ക് ആയി പറയുന്നതായിരിക്കും. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ആളാണ് ഇങ്ങനെ പറയുന്നത്. എല്ലാം പുള്ളി അറിഞ്ഞ് കൊണ്ടാണ്. എന്റെ ഡിവോഴ്‌സിന് കൂടെ നിന്നതും ബാലയാണ്. എന്നിട്ടാണ് നിന്നെ ഞാൻ ടാർഗറ്റ് ചെയ്യും, എന്നൊക്കെ പറയുന്നത്.
ഇതിന് മുൻപ് എനിക്കൊരു ഫേസ്ബുക്ക് പേജുണ്ടായിരുന്നു. അതിലാണ് ട്രോളുകളും മറ്റുമൊക്കെ പോസ്റ്റ് ചെയ്തിരുന്നത്. അതിൽ ഡിവോഴ്‌സി എന്ന് തന്നെയാണ് പ്രൊഫൈൽ കൊടുത്തത്. ആ അക്കൗണ്ടിലൂടെയാണ് ഞാൻ ഇദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്. ഇദ്ദേഹത്തെ പറ്റിച്ചിട്ടില്ല. എനിക്കിപ്പോൾ മുപ്പത് വയസായി. പതിനഞ്ച് വർഷം പുറകിലേക്ക് നോക്കുകയാണെങ്കിൽ എനിക്ക് 15 വയസേ ഉണ്ടാവുകയുള്ളു. അപ്പോൾ മുതൽ ഞാൻ എന്ത് മരുന്നാണ് കഴിക്കുക. അതിന്റെ തെളിവ് കൂടി നിങ്ങൾ തരണ്ടേി വരും. അത് അറിയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഈ അടുത്താണ് ഞാൻ ഡിപ്രഷന്റെ മരുന്ന് കഴിക്കാൻ തുടങ്ങിയത് എന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.
നേരത്തെയും, ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്.
ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
