Malayalam Breaking News
എന്റെ മകൾ മറിയം വളരുമ്പോൾ ആ നടിയെപോലെ ആകണമെന്നാണ് ആഗ്രഹം – ദുൽഖർ സൽമാൻ
എന്റെ മകൾ മറിയം വളരുമ്പോൾ ആ നടിയെപോലെ ആകണമെന്നാണ് ആഗ്രഹം – ദുൽഖർ സൽമാൻ
By
ദുൽഖർ സൽമാന്റെ കുഞ്ഞു മാലാഖ മറിയത്തിന്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട് . വളരുമ്പോൾ മറിയം സിനിമ ലോകത്തേക്ക് കടന്നെത്തുമോ എന്ന് അറിയില്ലെങ്കിലും മകളെ ഒരു സൂപ്പർ നായികയെ പോലെ കാണാൻ ആണ് ദുൽഖർ സൽമാൻ ആഗ്രഹിക്കുന്നത്.
മറ്റാരുമല്ല . ബോളിവുഡ് യുവനടി ആലിയ ഭട്ട് . ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ നേടാന്‍ ആലിയയ്ക്ക് ആയി. ആലിയയുടെ കടുത്ത ആരാധകനാണ് ദുൽഖർ സല്മാന്. ഒരു അഭിമുഖത്തിനിടെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാരെന്ന ചോദ്യത്തിന് അത് ആലിയ ഭട്ട് എന്നാണ് ദുല്‍ഖര്‍ ഉത്തരം നല്‍കിയത്.
മകള്‍ മറിയം വളര്‍ന്നു വലുതാകുമ്ബോള്‍ മകളെ ആലിയയെ പോലെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അടുത്തിടെ ആലിയയുടെ ഒരു സിനിമ കണ്ടതായും ദുല്‍ഖര്‍ പറഞ്ഞു.
ബ്രഹ്മാണ്ഡ ചിത്രം കലങ്കായിരുന്നു ആലിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കലങ്കിനു ശേഷം പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹേഷ് ഭട്ട് വീണ്ടുമൊരു സിനിമ എടുക്കുന്നത്.
dulquer salman about aliya bhatt
