Tamil
ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും!
ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടിനു നടൻ നാലര ലക്ഷത്തിലേറെ രൂപയുടെ ഇടപാട് നടത്തിയതിന്റെ രേഖകൾ പൊലീസിനു ലഭിച്ചു.
അതുമാത്രമല്ല, നടന്റെ വീട്ടിൽനിന്ന് 3 പാക്കറ്റ് കൊ ക്കെയ്ൻ പിടിച്ചെടുത്തതായും സൂചനയുണ്ട്. മോളിവുഡിന് പിന്നാലെ കോളിവുഡിലും ലഹരി വ്യാപകമാകുന്നതിന്റെ സൂചനകളാണ് ഇതോടെ വെളിവാകുന്നത്. മറ്റ് നടന്മാരും പോലീസിന്റെ അന്വേഷണ പരിധിയിലാണ്. ലഹരി ഇടപാടിൽ പങ്കുള്ളതായി സംശയിക്കുന്ന നടൻ കൃഷ്ണയോട് ചെന്നൈയിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലാണ് കൃഷ്ണയുള്ളത്. ഇവിടെ നിന്നാണ് ഉടൻ ചെന്നൈയിലെത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിനെ തുടർന്നാണ് ശ്രീകാന്തിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
ചെന്നൈയിലെ പബ്ബിലെ അടിപിടിയെ തുടർന്നാണ് പ്രസാദിനെ പെലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ ഇയാൾ മ യക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ബോധ്യപ്പെട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ശ്രീകാന്തിന് കൊ ക്കെയ്ൻ കൈമാറിയ വിവരം ഇയാൾ വെളിപ്പെടുത്തുന്നത്.
ഒരു ഗ്രാമിന് 12,000 രൂപ നിരക്കിലാണ് ഇയാൾ ലഹരിമരുന്ന് ശ്രീകാന്തിന് നൽകിയത്. ഇത്തരത്തിൽ 40 തവണ നടൻ പ്രതിയിൽ നിന്ന് ല ഹരി വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി ശ്രീകാന്ത് നൽകിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
