വിവാഹത്തിന് പിന്നാലെ ആശുപത്രിയിലായി റോബിൻ; വീഡിയോയുമായി സുഹൃത്ത്
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രണ്ടാളും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിത്ത,,ഏറ്റവും പുതിയതായി ഇൻസ്റ്റാഗ്രാമിലൂടെ ആരതിയുടെയും റോബിന്റെയും സുഹൃത്ത് പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ്’അവസാനം വരെ കാണുക. ട്വിസ്റ്റ് ഉണ്ട്. ഇതോടെ കൂടി പരിപാടികൾ അവസാനിച്ചിരുന്നു. എല്ലാവർക്കും നന്ദി നമസ്‌കാരം!’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
വിവാഹത്തിന് മുന്നോടിയായി ഡാൻസ് പ്രാക്ടീസ് ചെയ്യുന്നു, പഠിച്ച ഡാൻസ് വിവാഹവേദിയിലും മറ്റുമൊക്കെയായി കളിക്കുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് റോബിനെയും ആരതിയെയും വീട്ടിൽ കയറ്റിയതിന് ശേഷം ബൈക്കിലാണ് സുഹൃത്തുക്കൾ പോകുന്നത്. കുറച്ച് സമയത്തിനുള്ളിൽ അപകടമുണ്ടായി കൂട്ടുകാരെല്ലാം ആശുപത്രിയിലായി. ഇവരെ കാണാൻ റോബിനും ആരതിയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. എന്നാൽ ഇതിനൊടുവിലാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീഡിയോയുടെ അവസാനത്തിൽ റോബിനെ ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുകയാണ്. ഇതോടെ ശുഭം…. എന്നെഴുതി കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കിയെങ്കിലും വീഡിയോ എടുക്കുന്നത് കണ്ടതോടെ റോബിൻ കണ്ണടച്ച് കിടന്നു.
ഡോക്ടർ റോബിന് ഇതെന്ത് പറ്റി? അവർക്ക് ആക്‌സിഡന്റ് ആയപോൾ ഡോക്ടറിന്റെ ബോധം പോയോ?, റോബിൻ ആണോ ആക്സിഡന്റ് ആയത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. മാത്രമല്ല വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവും. എത്ര പേരുടെ കണ്ണ് കിട്ടിയിട്ടുണ്ടാവും എന്നിങ്ങനെയാണ് കമന്റുകൾ. എന്നാൽ റോബിന് ഫുഡ് പൊയിസിനിങ് ആണെന്നും പേടിക്കാൻ മാത്രമുള്ള കുഴപ്പമൊന്നുമില്ലെന്നുമാണ് ചില കമന്റുകളിൽ നിന്നും വ്യക്തമാവുന്നത്.
ഫെബ്രുവരി പതിനേഴിനായിരുന്നു ഗുരുവായൂർ അമ്പലത്തിൽ വെച്ച് റോബിനും ആരതിയും തമ്മിലുള്ള വിവാഹം നടത്തിയത്. അതിന് മുൻപ് പ്രീവെഡിങ് പരിപാടികളും വിവാഹത്തിന് ശേഷം മറ്റ് പല ആഘോഷങ്ങളും നടത്തി. നോർത്ത് ഇന്ത്യൻ സ്‌റ്റൈലിലുള്ള ആഘോഷങ്ങളും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
വധുവിന്റെ വീട്ടുകാർ റോബിന് ആഡംബര കാറും ആഭരണങ്ങളുമെല്ലാം സ്ത്രീധനമായി നൽകുന്നതായി പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഒന്നും സത്യമില്ലെന്നും സ്ത്രീധനം വാങ്ങാതെയാണ് റോബിന്റെ വിവാഹമെന്നുമാണ് താരം തന്നെ പറഞ്ഞത്. വിവാഹശേഷം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാൻ ചെയ്തിരിക്കുന്നത്. രണ്ട് വർഷം കൊണ്ടും ഇരുവരും ചേർന്ന് ഇരുപത്തിയേഴിൽ അധികം രാജ്യങ്ങളിലേക്ക് യാത്ര നടത്തും. അതിനുള്ള ഒരുക്കങ്ങൾ ഇരുവരും നടത്തി കഴിഞ്ഞു. മാസങ്ങൾ ഇടവിട്ട് യാത്ര ചെയ്യുക എന്നതാണ് പ്ലാൻ. ആദ്യത്തെ യാത്ര അസൈർബൈജാനിലേക്കായിരിക്കും. ഫ്രീ ട്രിപ്പാണ് എന്നും റോബിൻ പറഞ്ഞിരുന്നു.
