Connect with us

അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടു​ഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ

Social Media

അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടു​ഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ

അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടു​ഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷയ്ൽ മീഡിയ ഇൻഫ്യുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പല സ്ത്രീകളും ഇത്തരത്തിലൊരു സൗഭാ​ഗ്യം ലഭിച്ചിരുന്നെങ്കിൽ എന്നാണ് വീഡിയോയ്ക്ക് താഴെ കുറിച്ചിരുന്നത്. ഇപ്പോൾ സ്വന്തം വീട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ് ദിയയും കുടുംബവും. കുടുംബത്തിൽ ആൺതരി പിറന്ന സന്തോഷത്തിലാണ് ഓരോരുത്തരും. കുഞ്ഞ് ഓമിയെ താലോലിക്കുന്ന തിരക്കിലും.

ഇതിനെല്ലാം ഇടയിൽ പുതിയൊരു വീഡിയോയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. തനിക്ക് ഒരു കുഞ്ഞ് പിറന്നതായിട്ടല്ല. അമ്മയ്ക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറന്നു. എനിക്ക് പുതിയൊരു കൂടപ്പിറപ്പിനെ കൂടി കിട്ടി എന്നുള്ള ഫീലാണെന്നാണ് ദിയ പറയുന്നത്. എന്റെ അമ്മ പ്രസവിച്ച എന്റെ അനിയനായിട്ടാണ് ഞാൻ കുഞ്ഞിനെ കാണുന്നത്. ഇഷാനിക്കും ഹൻസികയ്ക്കും ശേഷം എനിക്ക് കിട്ടിയ അടുത്ത കൂടപ്പിറപ്പ്.

കൊച്ച് കരയുമ്പോൾ ഞാൻ എടുത്ത് അമ്മയുടെ കയ്യിൽ കൊടുക്കും. രാത്രി കെട്ടിപിടിച്ച് കിടക്കാൻ ഞാൻ കുഞ്ഞിനൊപ്പം കിടക്കും. അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടു​ഗെതർ ബോയ്ഫ്രണ്ടിനെപ്പോലെയാണ്. റൂമിൽ വരുന്നു എന്റെ സിബ്ലിങ്ങിനെ കാണുന്നു. ഒപ്പം ഇരിക്കുന്നു എഞ്ചോയ് ചെയ്യുന്നു. അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്. അശ്വിൻ ​ദൂരെ നിന്ന് കുഞ്ഞിനെ എത്തി നോക്കുകയാണ് ചിലപ്പോഴൊക്കെ ചെയ്യാറുള്ളത്. കുഞ്ഞിനെ എടുത്തോട്ടെ എന്നൊക്കെ ചോദിക്കും.

നീയാണ് കുഞ്ഞിന്റെ തന്ത. അതുകൊണ്ട് എടുത്തോളു. ഒരു പ്രശ്നവുമില്ലെന്ന് ഞാൻ പറയും. കുഞ്ഞിനെ എടുക്കുമ്പോൾ അശ്വിന് ഒരു ടെൻഷനുണ്ട്. അതുകൊണ്ടാണ് അനുവാദമൊക്കെ ചോദിച്ചിട്ട് എടുക്കുന്നത്. കുഞ്ഞിനെ എടുക്കുന്ന കാര്യത്തിൽ എക്സ്പേർട്ട് അഹാനയാണെന്നാണ് ദിയ പറയുന്നത്. അഹാന കുഞ്ഞിനെ കയ്യിൽ നിന്നും താഴെവെക്കാറില്ല. വളരെ ഡീസന്റ് ബേബിയാണ്. ഒരു ശല്യവുമില്ല. പാവമാണ്.

ഡ്രസ് ചെയ്ഞ്ച് ചെയ്യുമ്പോഴോ ബാത്ത് റൂമിൽ പോകുമ്പോഴോ പാല് കുടിക്കുമ്പോഴോ മാത്രമെ വാ തുറക്കാറുള്ളൂ. അല്ലെങ്കിൽ മിണ്ടാതെ കിടക്കും. അമ്മയെ കെട്ടിപിടിച്ചാണ് കിടക്കുന്നത്. അമ്മയുടെ അഞ്ചാമത്തെ മോനെപ്പോലെയാണ്. മോനെ കിട്ടിയതുപോലെയാണ് അമ്മയ്ക്കും. അമ്മ വളർത്തിയിട്ടുള്ളതും കുളിപ്പിച്ചിട്ടുള്ളതും എല്ലാം ​​ഗേൾസിനെയാണ്. ആദ്യമായാണ് ഞങ്ങൾ ഒരു ആൺകുഞ്ഞിനെ എക്സ്പിരിമെന്റ് ചെയ്യാൻ പോകുന്നത്.

ഞങ്ങളുടെ വീടിന്റെ പേര് സ്ത്രീ എന്നാണ്. ഓമി വലുതാകുമ്പോൾ എന്തുകൊണ്ടാണ് വീടിന് ഇങ്ങനൊരു പേരെന്ന് ചോദിക്കാൻ സാധ്യതയുണ്ടെന്നും ദിയ പറയുന്നു. മാത്രമല്ല, ഇനിയുള്ള മൂന്ന് മാസക്കാലം സ്വന്തം വീട്ടിലായിരിക്കുമെന്നും ദിയ പറഞ്ഞു. വിവാഹ​ശേഷം അശ്വിനും ദിയയും വീടിന് അടുത്തായി തന്നെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അവിടേയ്ക്ക് താമസം മാറിയിരുന്നു. എന്നാൽ കുറച്ച് നാളത്തേയ്ക്ക് അങ്ങോട്ടേയ്ക്കില്ലെന്നാണ് താരപുത്രി പറയുന്നത്.

എന്തെന്നാൽ പ്രസവാനന്തര ചികിത്സയ്ക്കും കുഞ്ഞിന്റെ പരിചരണത്തിനുമെല്ലാം സുഖവും സൗകര്യവും സ്വന്തം വീട്ടിൽ നിൽക്കുന്നതാണെന്നും അതുകൊണ്ടാണ് അങ്ങനൊരു തീരുമാനമെടുത്തതെന്നും ദിയ പറയുന്നു. പിന്നാലെ ദിയയെയും കുടുംബത്തെയും പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഇത്തരത്തിലൊരു കുടുംബത്തിൽ ജനിച്ചത് തന്നെ ഭാ​ഗ്യമാണ്. ദിയയെ പരിചരിക്കാനും കുഞ്ഞിനെ പരിചരിക്കാനുമൊക്കെ എന്ത് മാത്രം ആളുകളാണ് ചുറ്റും. ഭാ​ഗ്യം ചെയ്തവരാണ് ദിയയും ഓമിയും എന്നും നിരവധി പേർ കമന്റുകളായി കുറിക്കുന്നുണ്ട്.

കുഞ്ഞിന്റെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ എന്റെ മനസിൽ ഹൻസികയുടെ ഇളയ കുഞ്ഞ് വന്നത് പോലെയാണ്. ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു. അമ്മു ജനിച്ചപ്പോൾ ഒരു അമ്മയായി ചിന്തിക്കാൻ എനിക്കൊരുപാട് സമയം എടുത്തു. ചേച്ചി തരാം കേട്ടോ എന്നെ ഞാൻ പറഞ്ഞിരുന്നത്. അമ്മയാണ് എന്ന് ഫീൽ ചെയ്യാൻ കുറച്ച് സമയം എടുക്കും. ആ പ്രോസസിലാണ് ഓസി. ഞാൻ ഗ്രാന്റ് മദറാണെന്ന് പ്രോസസ് ചെയ്യാനും അങ്ങനെ ചിന്തിക്കാനും സമയമെടുക്കും. കുട്ടികളുടെ കുട്ടിയെ കാണാൻ പറ്റിയതിൽ യൂണിവേഴ്സിനോട് നന്ദി പറയുന്നുവെന്നാണ് കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ പറഞ്ഞത്.

എനിക്ക് അവനെ നോക്കുന്നതിൽ വളരെ സന്തോഷമാണ്. പെൺകുട്ടികളെ നോക്കി എനിക്ക് ശീലമുണ്ട്. ആൺകുട്ടികളെ നോക്കി എനിക്ക് ശീലമില്ല. സിമിയുടെ കുട്ടികളെ കുറച്ച് ഞാൻ നോക്കിയിട്ടുണ്ടാകും. പിന്നെ സിമി തിരിച്ച് പോയല്ലോ. ധാരാളം പേർ ഓസിയുടെ പ്രെഗ്നൻസിയും ബേബിയുടെ വരവും അവരുടെ കുടുംബത്തിലെ ഒരു കുട്ടിക്ക് സംഭവിക്കുന്നത് പോലെയാണ് എടുത്തിട്ടുള്ളത്. ഞങ്ങളുടെ ഫാമിലിയെ നിങ്ങളുടെ ഫാമിലിയുടെ ഭാഗമായി പരിഗണിക്കുന്നതിൽ എല്ലാ മലയാളികളോടും നന്ദി പറയുന്നുവെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

അതേസമയം, നിരവധി ഡോക്ടർമാരും ദിയയുടെ പ്രസവ വീഡിയോയെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു. ദിയ കൃഷ്ണയും കുടുംബവും വളരെ നന്നായാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തത്. കണ്ടാൽ ബുദ്ധിമുട്ട് തോന്നുന്ന തരത്തിൽ രക്തമോ മറ്റു സ്രവങ്ങളോ ഒന്നും തന്നെ വിഡിയോയിൽ കാണിച്ചിട്ടില്ല. കൂടെ ഉള്ളവരുടെ പ്രതികരണങ്ങളും ദിയയുടെ ബുദ്ധിമുട്ടുമൊക്കെയാണ് വിഡിയോയിൽ ഉള്ളത്. അവർ വളരെ വൃത്തിയായി വീഡിയോ എടുത്തിട്ടുണ്ടെന്നാണ് ഡോക്ടർ സൗമ്യ സരിൻ പറഞ്ഞിരുന്നത്.

ഇങ്ങനെ ഒരു പ്രസവം എല്ലാവർക്കും പറ്റുമോ എന്ന് ചോദിച്ചാൽ ഇങ്ങനെ പ്രസവിക്കാൻ എല്ലാവർക്കും പറ്റിയെങ്കിൽ എന്ന് എനിക്ക് ആഗ്രഹം തോന്നുന്നുണ്ട്. പക്ഷേ കുറച്ചുകാലത്തേയ്ക്കെങ്കിലും ഇതൊരു ആഗ്രഹമായിട്ടേ നിൽക്കൂ. ദിയ വിഡിയോയിൽ പറയുന്നുണ്ട് അവർ ലേബർ സ്വീറ്റിലേയ്ക്ക് ആണ് പോകുന്നത് എന്ന്. ഞാൻ മുൻപ് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ആ സൗകര്യം ഉണ്ടായിരുന്നു.

ലേബർ സ്വീറ്റ് എന്ന് പറഞ്ഞാൽ നമ്മുടെ വീട്ടിൽ തന്നെ കിടന്നു പ്രസവിക്കുന്നത് പോലെ ഒരു സാഹചര്യം അവിടെ ഉണ്ടായിരിക്കും. രോഗിയുടെ ഒപ്പമുള്ള ആളുകൾക്ക് താമസിക്കാനുള്ള സ്ഥലം, രോഗിയ്ക്കുള്ള റൂം, അതിനടുത്തു തന്നെ ലേബർ റൂം ഇതെല്ലം ഉണ്ടാകും. അവിടെ തന്നെ പ്രസവിക്കാനുള്ള സൗകര്യം, കുട്ടിയെ അണുവിമുക്തമായ സൂക്ഷിക്കാനുള്ള സൗകര്യം എന്നുവേണ്ട ഒരു ലേബർ റൂമിലുള്ള എല്ലാ സൗകര്യവും ഒരു ബെഡ്‌റൂമിൽ സെറ്റ് ചെയ്യും, ഇങ്ങനെ ഉള്ള ഒരു സെറ്റപ്പാണ് ലേബർ സ്വീറ്റിൽ ഉള്ളത്.

വളരെ മുന്തിയ ആശുപത്രിയിൽ മാത്രമേ ഈ സൗകര്യം ഉണ്ടാകൂ. നമ്മുടെ സാധാരണ പ്രൈവറ്റ് ആശുപത്രികളിലും ലേബർ റൂം ആയിരിക്കും ഉണ്ടാവുക. സർക്കാർ ആശുപത്രികളിലും ലേബർ റൂമും ലേബർ വാർഡും ആയിരിക്കും ഉള്ളത്. ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആണ് പഠിച്ചത്. അവിടെ ഒരറ്റത്ത് നിന്ന് നോക്കിയാൽ നമുക്ക് എണ്ണാൻ പോലും പറ്റാത്ത തരത്തിൽ ഗർഭിണികൾ അടുത്തടുത്ത് കട്ടിലുകളിൽ കിടപ്പുണ്ടാകും.

ഓരോ സ്ഥലത്തുനിന്നു നിലവിളികൾ വരുമ്പോൾ ആരാണ് നിലവിളിക്കുന്നത് എന്ന് അറിയാൻ പോലും പറ്റില്ല. അത്രയും ആളുകളാണ് മെഡിക്കൽ കോളജുകളിൽ പ്രസവിക്കാൻ വരുന്നത്. അങ്ങനെ പ്രസവിക്കാൻ വരുന്നവർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത പ്രസവമാണ് ഇത്തരത്തിൽ ഉള്ളത്. ഞാൻ ഒരു അമ്മയാണ്, ഒരു നോർമൽ ഡെലിവറി കഴിഞ്ഞ ആളാണ്. ഇങ്ങനെ എല്ലാവർക്കും പ്രസവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.

പക്ഷേ നല്ല സാമ്പത്തികം ഉള്ള മുന്തിയ ആശുപത്രികളിൽ പ്രസവിക്കാൻ ശേഷി ഉളളവർക്ക് മാത്രമേ ഇത്തരത്തിലുള്ള സൗകര്യങ്ങൾ കിട്ടൂ. ഇടത്തരം പ്രൈവറ്റ് ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും അത്രത്തോളം ഗർഭിണികൾ വരുന്ന സ്ഥലമാണ് അവിടെ കൂട്ടിരിപ്പുകാരെ ഉള്ളിൽ കടത്താൻ സൗകര്യം ഉണ്ടാകില്ല. ഇനി കാലങ്ങൾ കഴിയുമ്പോൾ അങ്ങനെയുള്ള സൗകര്യങ്ങൾ ഉണ്ടാകുമായിരിക്കും. അതിനു നമുക്ക് കാത്തിരിക്കേണ്ടി വരുമെന്നും സൗമ്യ കൂട്ടിച്ചേർത്തു.

ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച വേദന ഓർത്ത് രണ്ടാമതൊരു കുഞ്ഞു വേണ്ട എന്ന് തീരുമാനിക്കുന്ന മെഡിക്കൽ കണ്ടീഷൻ വരെ ഉണ്ട്. അതുകൊണ്ട് നിങ്ങൾ വേദനിച്ചു പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. ഇന്നത്തെ കാലത്ത് വൈദ്യശാത്രം ഇത്രയും പുരോഗമിച്ച സമയത്ത് എപിഡ്യൂറൽ എന്ന സംഭവം നിങ്ങൾക്ക് എടുക്കാവുന്ന നല്ലൊരു ഓപ്‌ഷൻ ആണ്. എനിക്ക് അന്ന് എപിഡ്യൂറൽ എടുക്കാൻ പറ്റിയെങ്കിൽ എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. അന്ന് എനിക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല.

നമ്മുടെ നട്ടെല്ലിനെ ചുറ്റി എപിഡ്യൂറൽ സ്‌പേസ് എന്നൊരു സ്ഥലമുണ്ട്. അതിലൂടെയാണ് നമ്മുടെ തലച്ചോറിൽ നിന്ന് എല്ലാ സംവേദനങ്ങളും അറിയുന്ന നാഡികൾ താഴേയേക്ക് പോകുന്നത്. നട്ടെല്ലിന്റെ താഴെ ഭാഗത്ത് എപിഡ്യൂറൽ സ്‌പേസിൽ ഒരു മരുന്ന് കുത്തിവെക്കും. സിസേറിയൻ ചെയ്യുമ്പോൾ അനസ്‌തേഷ്യ കൊടുക്കാൻ കുത്തിവയ്ക്കുന്നതും അവിടെ തന്നെ ആണ്. ഈ ഇൻജെക്ഷൻ എടുക്കുമ്പോൾ തലച്ചോറിൽ നിന്ന് നമ്മുടെ താഴേയ്ക്കുള്ള വേദന വഹിക്കുന്ന നാഡികൾ പ്രവർത്തിക്കാതെ ആകും.

ഈ ഇൻജെക്ഷൻ ഇങ്ങനെ എടുത്തുകൊണ്ടിരിക്കും, പ്രസവം കഴിയുമ്പോൾ നിർത്തും. ഇത് എപ്പോഴാണോ നിർത്തുന്നത് അപ്പോൾ വേദന എല്ലാം തിരിച്ചു വരും. പ്രസവിക്കുമ്പോൾ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ പുറത്തേയ്ക്കു തള്ളാനായിട്ടു വരുന്ന മസിൽ കണ്ട്രാക്ഷൻ ആണ് പ്രസവ വേദന, അത് സഹിക്കാൻ പറ്റാത്ത വേദനയാണ്. ആ വേദന തലച്ചോറിലേയ്ക്ക് എത്താതെ തടയുകയാണ് എപിഡ്യൂറൽ അനസ്തേഷ്യയിൽ ചെയ്യുന്നത്.

ഇതൊരു ബുദ്ധിമുട്ടും ഇല്ലാത്ത പ്രൊസീജർ ആണ്, അനസ്‌തേഷ്യ ഉള്ള എല്ലാ ആശുപത്രികളിലും ഇത് ഉണ്ടാകും. സർക്കാർ ആശുപത്രികളിൽ ഉണ്ടോ എന്ന് അറിയില്ല. ഇതിന് നല്ലൊരു ചെലവ് ഉണ്ടാകും, പക്ഷേ എടുക്കാൻ പറ്റുന്നവർ എടുക്കുക. അത് എടുത്താൽ പ്രസവം കുറച്ചുകൂടി സന്തോഷകരമായ ഒരു പ്രക്രിയ ആക്കി മാറ്റാൻ കഴിയും. എന്തിനാണ് ഈ മരണ വേദന അനുഭവിക്കുന്നത്.

അതുകൊണ്ട് എനിക്ക് പറയാനുള്ളത് ദിയയുടെ വിഡിയോ കണ്ടവർ എപിഡ്യൂറൽ അനസ്‌തേഷ്യ എന്ന ഇൻജക്ഷനെക്കുറിച്ചുള്ള തെറ്റായ ധാരണ മാറ്റണം. പലരും സൈഡ് എഫക്റ്റ് ഉണ്ടാകും എന്നൊക്കെ പറയുന്നത് കണ്ടു. ഇതിനു ഒരു സൈഡ് എഫക്ടും ഇല്ല. ചിലപ്പോൾ ആ ഭാഗത്ത് വേദന ഉണ്ടാകും തലവേദന ഉണ്ടാകും അതൊക്കെ മാറും. ആ വേദന ഓർക്കുമ്പോൾ ഇതൊക്കെ ഒരു ബുദ്ധിമുട്ടേ അല്ല. മാരകമായ സൈഡ് എഫക്റ്റ് ഒന്നും ഇതിനില്ല ഗുണം മാത്രമേ ഉള്ളൂ, പറ്റുന്നവരൊക്കെ എപിഡ്യൂറൽ അനസ്‌തേഷ്യ എടുക്കണമെന്നും സൗമ്യ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top