Social Media
വിവാഹശേഷം അശ്വിൻ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും, എന്നാൽ കുടുംബത്തെ നിങ്ങൾ മിസ് ചെയ്യും; മറുപടിയുമായി ദിയ കൃഷ്ണ
വിവാഹശേഷം അശ്വിൻ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും, എന്നാൽ കുടുംബത്തെ നിങ്ങൾ മിസ് ചെയ്യും; മറുപടിയുമായി ദിയ കൃഷ്ണ
സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. പെണ്ണ് കാണലിന് പിന്നാലെ വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്നത്.
അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
സെപ്റ്റംബറിൽ നടക്കുന്ന വിവാഹത്തിന് വേണ്ടി സ്വർണം വാങ്ങിക്കാനും വസ്ത്രങ്ങൾ വാങ്ങിക്കാനുമൊക്കെയുള്ള തിരക്കിലാണ് കുടുംബം. ഇതിനിടയിൽ അശ്വിന്റെ വീട്ടിൽ നിന്നുള്ള വീഡിയോകളും ദിയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അശ്വിന്റെ അമ്മയുണ്ടാക്കുന്ന വിഭവങ്ങളെ കുറിച്ച് പറഞ്ഞ് പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. വളരെപ്പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയിരിക്കുന്നത്.
ബാക്കി വന്ന ഇഡ്ഡ്‌ലി കൊണ്ട് ഫ്രൈ ചെയ്യുന്നൊരു വിഭവത്തെ പറ്റിയായിരുന്നു വീഡിയോയിലൂടെ ദിയ പറയുന്നത്. മുൻപ് അമ്മായിയമ്മയുടെ അച്ചാർ ബിസിനസിനെ കുറിച്ചും മറ്റുമൊക്കെ താരപുത്രി പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് മുൻപേ ഭർത്താവിന്റെ വീട്ടിൽ താമസം ആരംഭിച്ചോ എന്ന് ചോദിക്കുകയാണ് പലരും. കമന്റ് ബോക്സ് നിറയെ ഇത്തരത്തിലുള്ള ചോദ്യമാണ്.
ദിയ, ദയവായി നിങ്ങളുടെ കുടുംബത്തോടും മാതാപിതാക്കളോടും ഒപ്പം നല്ല സമയം ചെലവഴിക്കൂ… കാരണം നിങ്ങൾക്ക് ഈ സമയം ഒരിക്കലും തിരികെ ലഭിക്കില്ല. വിവാഹശേഷം അശ്വിൻ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും. എന്നാൽ വിവാഹശേഷം നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെയും വീടിനെയും ശരിക്കും നഷ്ടമായത് പോലെ തോന്നും. പിന്നീട് നിരാശപ്പെട്ടിട്ട് കാര്യമില്ലെന്നാണ് ഒരാൾ പറഞ്ഞത്.
എന്നാൽ ഇതിന് താഴെ കമന്റുമായി മറ്റ് ചിലരും എത്തി. ഇരുപത്തിയേഴ് വർഷമായിട്ടും അവർ ജീവിച്ചത് സ്വന്തം വീട്ടിൽ തന്നെയല്ലേ, പിന്നെ എന്താ കുഴപ്പമെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ എനിക്ക് ഇരുപത്തിയേഴ് വയസില്ലെന്നും 25 വയസ്സേ ഉള്ളുവെന്നും പറഞ്ഞ് ദിയ തമാശരൂപേണ ഈ കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ്.
ചിലർ അശ്വിന്റെ വീട്ടിലെ അടുക്കളയെയും കുറ്റം പറഞ്ഞ് രംഗത്തെത്തിയിരുന്നു. അവിടുത്തെ വൃത്തിയില്ലായ്മയെ കുറിച്ചും മറ്റുമാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത് മോഡുലാർ അടുക്കള അല്ല. ഉള്ള സ്ഥലത്ത് കഠിനാധ്വാനം ചെയ്ത് ചെറുകിട ബിസിനസ് നടത്തുന്ന ഒരു സാധരണ വീട്ടമ്മയുടെ അടുക്കളയാണ്. ഒരേ സമയം പല പണികൾ ചെയ്യുമ്പോൾ അടുക്കള വൃത്തിക്കേടാകും. അത് അവരുടെ ജോലി കഴിയുമ്പോൾ അവർ വൃത്തിയാക്കും എന്ന് ആരാധകർ തന്നെ മറുപടി പറയുന്നുണ്ട്.
ഒരു വീട്ടിലെ സാധാരണ ജോലികൾ അല്ല ഒരേ സമയം ഒരുപാട് ജോലികൾ ചെയ്യുന്നതാണ്, അതിൽ കുറ്റം കണ്ടുപിടിക്കേണ്ടെന്നാണ് ഒരാൾ പറയുന്നത്. ദിയ വളരെ ലക്കിയാണ്. ഇതുപോലെ നല്ലൊരു ഫാമിലിയിലേയ്ക്ക് കയറി ചെല്ലാൻ കഴിഞ്ഞല്ലോ, അശ്വിൻ വളരെ കഴിവുള്ള വ്യക്തിയാണ്. എല്ലാ കാര്യത്തിലും അവൻ ദിയയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും ഒരാൾ പറഞ്ഞു.
വിവാഹത്തിനെ കുറിച്ച് പലതരം ചർച്ചകളും നടക്കുന്നുണ്ട്. അശ്വിന്റെ വീട്ടിൽ നിന്ന് ഇതിനു മുന്നേ താലി പൂജിക്കുമാവാനായി ക്ഷേത്രത്തിൽ പോയിരുന്നു. അത്തരത്തിൽ മലയാളികൾക്ക് അറിയാത്ത ആചാരങ്ങൾ വിവാഹത്തിനും ഉണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്. വിവാഹത്തിന് ഇന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദിയ തന്റെ ചെറിയ സന്തോഷങ്ങൾ പ്രേക്ഷകർക്കൊപ്പം പുതിയ വീഡിയോയിലൂടെ പങ്കുവെയ്ക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തി താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങിയിരുന്നു. കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേയ്ക്ക് എത്തിയത്.
